Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

രാഷ്ട്രീയ കൊലയാളികളെ തള്ളിപ്പറയുന്ന കോടിയേരി കുഞ്ഞന്തനെ കൈവിടാൻ തയ്യാറല്ല; ടി പി വധക്കേസിൽ കുഞ്ഞനന്തനെ തെറ്റായി പ്രതി ചേർത്തതെന്ന് വാദിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി; കൊടി സുനി പാർട്ടി അംഗമല്ലെന്നും പറഞ്ഞ് ന്യായീകരണം; പ്രസ്താവന കോടതിയെപ്പോലും അംഗീകരിക്കില്ലെന്ന ധാർഷ്ട്യമെന്ന് കെ കെ രമ

രാഷ്ട്രീയ കൊലയാളികളെ തള്ളിപ്പറയുന്ന കോടിയേരി കുഞ്ഞന്തനെ കൈവിടാൻ തയ്യാറല്ല; ടി പി വധക്കേസിൽ കുഞ്ഞനന്തനെ തെറ്റായി പ്രതി ചേർത്തതെന്ന് വാദിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി; കൊടി സുനി പാർട്ടി അംഗമല്ലെന്നും പറഞ്ഞ് ന്യായീകരണം; പ്രസ്താവന കോടതിയെപ്പോലും അംഗീകരിക്കില്ലെന്ന ധാർഷ്ട്യമെന്ന് കെ കെ രമ

കൊല്ലം: കാസർകോട് യൂത്ത് കോൺഗ്രസുകാരെ കൊലപ്പെടുത്തിയ കേസിൽ സിപിഎമ്മുകാരായ പ്രതികളെ സഹായിക്കില്ലെന്നാണ് പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞത്. എന്നാൽ നിലപാട് ആത്മാർത്ഥത ഇല്ലാത്തതാണെന്നാണ്് പുറത്തുവരുന്ന വിവരങ്ങളിൽ നിന്നും വ്യക്തമാകുന്നത്. രാഷ്ട്രീയ കൊലയാളികളെ സംരക്ഷിക്കില്ലെന്ന് പറഞ്ഞ കോടിയേരി തന്നെ ടിപി കേസിലെ പ്രതികൾക്കായി ഘോരമായി വാദിച്ചു ഇന്നും രംഗത്തുവന്നു.

ടി.പി വധക്കേസിൽ ജയിലിൽ കഴിയുന്ന കുഞ്ഞനന്തനെ തെറ്റായി പ്രതിചേർത്താണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. യു.ഡി.എഫ് സർക്കാരാണ് കുഞ്ഞനന്തനെ പ്രതിയാക്കിയത്. ഉന്നത നേതാക്കളെ കള്ളക്കേസിൽ പ്രതിയാക്കുന്നത് ഏത് പാർട്ടിയിൽ ആയാലും ശരിയല്ലെന്നും കോടിയേരി പറഞ്ഞു. കൊടി സുനി പാർട്ടി അംഗമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാസർകോട് ഇരട്ട കൊലപാതകത്തിലെ പ്രതികൾ സിപിഎം പ്രവർത്തകരാണെങ്കിൽ ശിക്ഷിക്കപ്പെടണം. പ്രതികൾ ആരായാലും നിയമത്തിനു മുന്നിൽ കൊണ്ടുവരണം. കൊലപാതകങ്ങളെ ഇടതുപക്ഷം അംഗീകരിക്കുന്നില്ല.

പാർട്ടിയുടെ അറിവോടെ ഒരു സംഭവം നടന്നിട്ടില്ലെന്നും കോടിയേരി പറഞ്ഞു.നേരത്തെ ജയിലിൽ കുഞ്ഞനന്തന് പ്രത്യേക പരിഗണനകളോ ഇളവുകളോ നൽകുന്നില്ലെന്നും സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കിയിരുന്നു. തുടർച്ചയായി പ്രതിക്ക് പരോൾ അനുവദിച്ചതിനെ തുടർന്ന് ടി.പി ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ രമ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് കുഞ്ഞനന്തൻ നല്ല നടപ്പുകാരനാണെന്ന നിലപാടുമായി സർക്കാർ കോടതിയിലെത്തിയത്.

അതേസമയം കോടിയേരിയുടെ വാദങ്ങളെ തള്ളി കെ കെ രമ രംഗത്തുവന്നു. കുഞ്ഞനന്തൻ പ്രതിയല്ലെന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന കോടതിയോടുള്ള വെല്ലുവിളിയാണെന്ന് രമ പ്രതികരിച്ചു. കോടതിയെപ്പോലും അംഗീകരിക്കില്ലെന്ന ധാർഷ്ട്യമാണ് സിപിഎമ്മിനെന്നും സിപിഎം നിശ്ചയിക്കുന്നവരെ മാത്രമേ പ്രതിയാക്കാവൂ എന്നാണ് അവരുടെ നിലപാടെന്നും കെകെ രമ കൂട്ടിച്ചേർത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP