Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എല്ലാവരെയും വെല്ലുവിളിക്കുന്ന സമരത്തിന് എന്തുനീതി? ഡോക്ടർമാരുടെ സമരം അടിയന്തരമായി അവസാനിപ്പിക്കണമെന്ന് കോടിയേരി

എല്ലാവരെയും വെല്ലുവിളിക്കുന്ന സമരത്തിന് എന്തുനീതി? ഡോക്ടർമാരുടെ സമരം അടിയന്തരമായി അവസാനിപ്പിക്കണമെന്ന് കോടിയേരി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ജനങ്ങളെ വെല്ലുവിളിച്ച് ഒരു വിഭാഗം സർക്കാർ ഡോക്ടർമാർ നടത്തുന്ന സമരം അടിയന്തിരമായി അവസാനിപ്പിക്കണമെന്ന് കോടിയേരി ബാലകൃഷ്ണൻ. ആർദ്രം പദ്ധതി നടപ്പാക്കുന്നതിന്റെ പേരിലാണ് ഇപ്പോൾ ഡോക്ടർമാർ സമരം നടത്തുന്നത്. എന്നാൽ പദ്ധതി നടപ്പാക്കുന്നതിന്റെ ഓരോഘട്ടത്തിലും ഡോക്ടർമാരുമായി ചർച്ച നടത്തുകയും ഡോക്ടർമാർക്ക് ആവശ്യമായ പരിശീലനം നൽകുകയും ചെയ്തിരുന്നു.

പാവപ്പെട്ടവരും സാധാരണക്കാരുമായ രോഗികൾക്ക് കൂടുതൽ മെച്ചപ്പെട്ട ചികിത്സ യഥാസമയം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് എൽ.ഡി.എഫ് സർക്കാർ തെരഞ്ഞെടുക്കപ്പെട്ട പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കിയത്. ജനങ്ങൾക്കാകെ പ്രയോജനം ചെയ്യുന്ന ഈ പദ്ധതിയുമായി ഡോക്ടർമാർ സഹകരിക്കുകയാണ് വേണ്ടിയിരുന്നത്.

എന്നാൽ അതിന് പകരം പൊതുസമൂഹത്തെയാകെ വെല്ലുവിളിച്ച് സമരം ചെയ്യുന്നതിന് ഒരു നീതീകരണവുമില്ല. എല്ലാ ഘട്ടത്തിലും സാമൂഹ്യ പ്രതിബദ്ധത ഉയർത്തിപ്പിടിക്കേണ്ടവരാണ് ഡോക്ടർമാർ. അവശ്യ സർവീസായ ആരോഗ്യ മേഖല പ്രവർത്തിപ്പിക്കേണ്ടത് ഡോക്ടർമാരുടെ കടമയും ഉത്തരവാദിത്തവുമാണെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP