Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

രാഹുലിന് മാറ്റം വന്നെന്ന് കരുതി; കൊച്ചി പ്രസംഗത്തോടെ അത് അബദ്ധമെന്ന് മനസ്സിലായി; കേരളത്തിൽ എത്തുമ്പോൾ മോദിക്കും രാഹുലിനും ഒരേസ്വഭാവമെന്നും പരിഹസിച്ച് കോടിയേരി

രാഹുലിന് മാറ്റം വന്നെന്ന് കരുതി;  കൊച്ചി പ്രസംഗത്തോടെ അത് അബദ്ധമെന്ന് മനസ്സിലായി; കേരളത്തിൽ എത്തുമ്പോൾ മോദിക്കും രാഹുലിനും ഒരേസ്വഭാവമെന്നും പരിഹസിച്ച് കോടിയേരി

രഞ്ജിത്ത് ബാബു

കണ്ണൂർ: കോൺഗ്രസ്സ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയെ കണക്കറ്റ് പരിഹസിച്ച് സിപിഎം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഹുലിന് മാറ്റം വന്നിട്ടുണ്ട് എന്നായിരുന്നു കരുതിയത്. എന്നാൽ ഒരു മാറ്റവും അദ്ദേഹത്തിന് വന്നിട്ടില്ലെന്ന് കൊച്ചിയിലെ പ്രസംഗത്തോടെ മനസ്സിലായി.

ശബരിമല വിഷയത്തിലും ജി.എസ്.ടി. യിലും എന്തിനാണ് കോൺഗ്രസ്സ് ഇരട്ടത്താപ്പ് നയം സ്വീകരിക്കുന്നതെന്ന് കോടിയേരി ചോദിച്ചു. അഞ്ച് പതിറ്റാണ്ട് രാജ്യം ഭരിച്ചിട്ടും സ്ത്രീ സംവരണ ബിൽ നടപ്പാക്കാൻ കഴിയാത്ത കോൺഗ്രസ്സ് ഇപ്പോൾ വോട്ട് രാഷ്ട്രീയമാണ് കളിക്കുന്നതെന്ന് കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചു. കേരളത്തിൽ എത്തുമ്പോൾ മോദിക്കും രാഹുലിനും ഒരേ സ്വഭാവമാണ്. വരുന്ന ലോകസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ 2004 ആവർത്തിക്കുമെന്നും കോടിയേരി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP