Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ദേശീയഗാനം കേൾക്കുമ്പോൾ എഴുന്നേറ്റു നിൽക്കാൻ പറ്റാത്തവർ തിയേറ്ററിൽ പോകേണ്ടെന്നു കോടിയേരി; വൈകാരിക വിഷയമാക്കേണ്ട കാര്യമില്ലെന്നും സിപിഐ(എം) സംസ്ഥാന സെക്രട്ടറി

ദേശീയഗാനം കേൾക്കുമ്പോൾ എഴുന്നേറ്റു നിൽക്കാൻ പറ്റാത്തവർ തിയേറ്ററിൽ പോകേണ്ടെന്നു കോടിയേരി; വൈകാരിക വിഷയമാക്കേണ്ട കാര്യമില്ലെന്നും സിപിഐ(എം) സംസ്ഥാന സെക്രട്ടറി

തിരുവനന്തപുരം: ദേശീയഗാനം കേൾക്കുമ്പോൾ എഴുന്നേറ്റു നിൽക്കാൻ പറ്റാത്തവർ തിയേറ്ററിൽ പോകേണ്ടെന്നു സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. രാജ്യാന്തര ചലച്ചിത്രമേളയിൽ എഴുന്നേറ്റു നിൽക്കാത്തതിന് ഏതാനും പേരെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് പ്രതിഷേധം ഉയർന്ന പശ്ചാത്തലത്തിൽ പ്രതികരിക്കുകയായിരുന്നു സിപിഐ(എം) സംസ്ഥാന സെക്രട്ടറി. 

തിയേറ്ററിലെ ദേശീയ ഗാനാലാപനത്തെ ചില കേന്ദ്രങ്ങൾ വൈകാരിക വിഷയമാക്കാനുള്ള ശ്രമം നടത്തുന്നുണ്ടെന്നു കോടിയേരി പറഞ്ഞു. ദേശീയഗാനാലാപനത്തെ വൈകാരിക വിഷയമാക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

തീയറ്ററിൽ മാത്രമല്ല ആളുകൾ ഒത്തുകൂടുന്ന എല്ലാ സ്ഥലങ്ങളിലും ദേശീയഗാനം നിർബന്ധമാക്കണമെന്നാണ് വ്യക്തിപരമായി ആഗ്രഹിക്കുന്നതെന്ന് മന്ത്രി എ.കെ. ബാലൻ നേരത്തേ പറഞ്ഞിരുന്നു. തീയറ്ററിൽ ദേശീയഗാനം കേൾപ്പിക്കുമ്പോൾ എഴുന്നേറ്റു നിൽക്കാൻ പ്രേക്ഷകർക്കു നിർദ്ദേശം നൽകണമെന്ന് ചലച്ചിത്രമേളയുടെ സംഘാടകർക്ക് നിർദ്ദേശം നൽകിയിരുന്നു. ഇതു മാനിക്കാത്തവരെ ബലപ്രയോഗത്തിലൂടെ അനുസരിപ്പിക്കാൻ സാധ്യമല്ല. ദേശസ്നേഹം കൃത്രിമമായി ഉണ്ടാകേണ്ടതല്ല, അതു മനസിൽ നിന്നു വരേണ്ടതാണെന്നും ബാലൻ പറഞ്ഞു. 

അതേസമയം തീയേറ്ററിൽ ദേശീയഗാനം കേൾപ്പിക്കുന്നതിൽ എതിർപ്പുമായി സത്യൻ അന്തിക്കാടും വിനീത് ശ്രീനിവാസനും അടക്കമുള്ള പ്രമുഖർ രംഗത്തെത്തിയിട്ടുണ്ട്. നിർദ്ദേശം സിനിമയെ ബാധിക്കുമെന്നാണ് വിനീത് ശ്രീനിവാസൻ അഭിപ്രായപ്പെട്ടത്. ദേശീയഗാനം അടിച്ചേൽപ്പിക്കരുതെന്നാണ് സത്യൻ അന്തിക്കാടിന്റെ നിലപാട്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP