Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പുതുവൈപ്പിനുകാർ സമരം നടത്തുന്നത് എന്തിന്? വികസനം അനുവദിക്കില്ലെന്ന നിലപാട് അംഗീകരിക്കാനാകില്ല; പൊലീസ് നടപടിയെ ന്യായീകരിച്ച് സെൻകുമാറിന്റെ വാദങ്ങളെ ശരിവെച്ച് കോടിയേരി രംഗത്ത്

പുതുവൈപ്പിനുകാർ സമരം നടത്തുന്നത് എന്തിന്? വികസനം അനുവദിക്കില്ലെന്ന നിലപാട് അംഗീകരിക്കാനാകില്ല; പൊലീസ് നടപടിയെ ന്യായീകരിച്ച് സെൻകുമാറിന്റെ വാദങ്ങളെ ശരിവെച്ച് കോടിയേരി രംഗത്ത്

തിരുവനന്തപുരം: പുതുവൈപ്പ് സമരക്കാരെ സമരക്കാരെ രൂക്ഷമായി വിമർശിച്ചും, പൊലീസിനെ ന്യായികരിച്ചും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. വികസനം നടത്താൻ അനുവദിക്കില്ലെന്ന നിലപാട് അംഗീകരിക്കാനില്ല. സമരം ചെയ്യുന്നത് എന്തിനാണെന്നും സി.പി.എം സംസ്ഥാനസെക്രട്ടറി ചോദിച്ചു.

പ്രധാനമന്ത്രി വരുന്ന ദിവസം ഒരു സംഘമാളുകൾ മെട്രോ ഉദ്ഘാടനവേദിയിലേക്ക് എത്താൻ ശ്രമിച്ചു. പ്രധാനമന്ത്രിക്ക് സുരക്ഷ കൊടുക്കേണ്ട ഉത്തരവാദിത്തം സംസ്ഥാനസർക്കാരിനുണ്ട്. അതിന്റെ ഭാഗമായാണ് പൊലീസ് നടപടിയുണ്ടായത്. പൊലീസിനെ ആക്രമിക്കരുത്, കല്ലെറിയരുത് പൊലീസിനെ പ്രവർത്തിക്കാൻ അനുവദിക്കണം.

സമരത്തെ പിന്തുണച്ചുകൊണ്ടും പൊലീസിനെ വിമർശിച്ചും സിപിഐ രംഗത്തെത്തിയതിനേക്കുറിച്ച് ചോദിച്ചപ്പോൾ സിപിഐയ്ക്ക് അങ്ങനെയൊരു അഭിപ്രായം ഉണ്ടെങ്കിൽ പ്രകടിപ്പിച്ചോട്ടെ എന്നായിരുന്നു കോടിയേരിയുടെ പ്രതികരണം. സമരക്കാർ വികസനപ്രവർത്തനം തടസ്സപ്പെടുത്തുകയാണ്.ഒരു പദ്ധതിയും നടപ്പിൽ വരുത്താൻ അനുവദിക്കില്ലെന്ന രീതി അംഗീകരിക്കാനാവില്ലെന്നും കോടിയേരി പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP