Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202030Friday

കൊല്ലപ്പെട്ട രണ്ട് പേർക്ക് പകരം നാലാളെ കൊല്ലാൻ ശേഷിയില്ലാത്ത പ്രസ്ഥാനമല്ല; കൊലയ്ക്ക് കൊല എന്നതല്ല സിപിഎം നയമെന്നും കോടിയേരി ബാലകൃഷ്ണൻ

കൊല്ലപ്പെട്ട രണ്ട് പേർക്ക് പകരം നാലാളെ കൊല്ലാൻ ശേഷിയില്ലാത്ത പ്രസ്ഥാനമല്ല; കൊലയ്ക്ക് കൊല എന്നതല്ല സിപിഎം നയമെന്നും കോടിയേരി ബാലകൃഷ്ണൻ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: വെഞ്ഞാറമ്മൂട്ടിൽ കൊല്ലപ്പെട്ട രണ്ട് പേർക്ക് പകരം നാലാളെ കൊല്ലാൻ ശേഷിയില്ലാത്ത പ്രസ്ഥാനമല്ല സിപിഎമ്മെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. എന്നാൽ, കൊലയ്ക്ക് കൊല എന്നതല്ല സിപിഎം നയമെന്നും കോടിയേരി പറഞ്ഞു. കോൺഗ്രസ് ഉന്നത നേതൃത്വം അറിഞ്ഞാണ് വെഞ്ഞാറമൂട് കൊലപാതകം നടന്നതെന്നും കോടിയേരി കൂട്ടിച്ചേർത്തു. വെഞ്ഞാറമൂട്ടിൽ കൊല്ലപ്പെട്ട ഡിവൈഎഫ്ഐ പ്രവർത്തകരുടെ കുടുംബങ്ങൾക്ക് ധനസഹായം വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു കോടിയേരി ബാലകൃഷ്ണൻ.

വെഞ്ഞാറമൂട് കൊലപാതകത്തിൽ പങ്കുള്ള ഒരാൾ പോലും നിയമത്തിന്റെ പിടിയിൽ നിന്ന് രക്ഷപെടില്ലെന്ന് കോടിയേരി പറഞ്ഞു. പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കുക തന്നെ ചെയ്യും. അക്രമം കൊണ്ടും കൊലപാതകം കൊണ്ടും ഇല്ലാതാക്കാൻ പറ്റുന്ന പാർട്ടിയായിരുന്നെങ്കിൽ സിപിഎം കേരളത്തിൽ ഉണ്ടാകില്ലായിരുന്നു എന്നും കോടിയേരി പറഞ്ഞു. കൊല്ലപ്പെട്ടവരുടെ ഉറ്റവർക്ക് ജോലി നൽകുമെന്നും ഇവരുടെ മക്കളുടെ വിദ്യാഭ്യാസത്തിന്റെ മുഴുവൻ ചെലവും പാർട്ടി ഏറ്റെടുക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP