Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മകന്റെ അവിഹിത ബന്ധവിവാദം കത്തി നിൽക്കെ കോടിയേരി ബാലകൃഷ്ണൻ മുഖ്യമന്ത്രിയെ കണ്ടു; ഇരുവരും ചർച്ച നടത്തിയത് എകെജി സെന്ററിൽ; ചർച്ച സിപിഎം സെക്രട്ടറിയേറ്റ് കൂടുന്നതിന് തൊട്ടു മുമ്പ്

മകന്റെ അവിഹിത ബന്ധവിവാദം കത്തി നിൽക്കെ കോടിയേരി ബാലകൃഷ്ണൻ മുഖ്യമന്ത്രിയെ കണ്ടു; ഇരുവരും ചർച്ച നടത്തിയത് എകെജി സെന്ററിൽ; ചർച്ച സിപിഎം സെക്രട്ടറിയേറ്റ് കൂടുന്നതിന് തൊട്ടു മുമ്പ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മകനെതിരായ അവിഹിത ബന്ധ വിവാദം കത്തി നിൽക്കെ സിപിഎം സംസ്ഥാന സെക്രട്ടറി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‌ച്ച നടത്തി. എകെജി സെന്ററിലായിരുന്നു കോടിയേരി ബാലകൃഷ്ണൻ - പിണറായി വിജയൻ കൂടിക്കാഴ്‌ച്ച. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് നടക്കാനിരിക്കെയാണ് ഇരുവരും തമ്മിൽ നേരിട്ട് കണ്ട് ആശയവിനിമയം നടത്തിയത്. കോടിയേരി ബാലകൃഷ്ണൻ യോഗത്തിൽ പങ്കെടുക്കില്ലെന്നും അഭ്യൂഹങ്ങളുണ്ട്. ബിനോയ് കോടിയേരിയുടെ അവിഹിത ബന്ധ വിവാദത്തിൽ ഇരുവരും ഇതുവരെ പരസ്യപ്രതികരണം നടത്തിയിട്ടില്ല.

അതിനിടെ, മുംബൈ സ്വദേശിനിയുടെ പീഡനക്കേസ് പരാതിയിൽ പ്രതിയായ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാനുള്ള നീക്കത്തിൽ പൊലീസ്. നിലവിൽ ഒളിവിലുള്ള ബിനോയ് രാജ്യം വിടാനുള്ള സാധ്യത മുന്നിൽക്കണ്ടായണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുന്നത്. പ്രതി രാജ്യം വിടാതിരിക്കാനായി വിമാനത്താവളങ്ങളിൽ നിരീക്ഷണം ശക്തമാക്കും. വിവര ശേഖരണത്തിനായി കേരളത്തിലുള്ള സംഘം ശനിയാഴ്ചയും പരിശോധന തുടരും. യുവതി നൽകിയ ഡിജിറ്റൽ തെളിവുകളുടെ ശാസ്ത്രീയ പരിശോധന ഫലം ലഭിച്ചതിന് ശേഷം മാത്രമേ പൊലീസ് മറ്റ് നിയമ നടപടികളിലേക്ക് കടക്കൂ. അതേസമയം, ബിനോയ് കോടിയേരിയുടെ മുൻകൂർ ജാമ്യ ഹർജിയിൽ മുംബൈ സെഷൻസ് കോടതി തിങ്കളാഴ്ച വിധി പറയും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP