Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കെ.എം.ഷാജിയുടെ നിയമസഭാഗംത്വം അസാധുവാക്കിയ വിധി രാഷ്ട്രിയത്തെ വർഗ്ഗീയതയുമായി കൂട്ടിക്കെട്ടിയതിനുള്ള പ്രഹരമെന്ന് കോടിയേരി ബാലകൃഷ്ണൻ; വർഗ്ഗീയത പ്രചരിപ്പിച്ച് വോട്ട് പിടിക്കുന്നതിൽ ബിജെപിയുടെ വഴിയിൽ സഞ്ചരിക്കുകയായിരുന്നു ലീഗും; ജുഡീഷ്യറിക്കെതിരെ നിരന്തരം പ്രസംഗിക്കുന്ന ഷാജിക്കെതിരെ നടപടി സ്വീകരിക്കണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി

കെ.എം.ഷാജിയുടെ നിയമസഭാഗംത്വം അസാധുവാക്കിയ വിധി രാഷ്ട്രിയത്തെ വർഗ്ഗീയതയുമായി കൂട്ടിക്കെട്ടിയതിനുള്ള പ്രഹരമെന്ന് കോടിയേരി ബാലകൃഷ്ണൻ; വർഗ്ഗീയത പ്രചരിപ്പിച്ച് വോട്ട് പിടിക്കുന്നതിൽ ബിജെപിയുടെ വഴിയിൽ സഞ്ചരിക്കുകയായിരുന്നു ലീഗും; ജുഡീഷ്യറിക്കെതിരെ നിരന്തരം പ്രസംഗിക്കുന്ന ഷാജിക്കെതിരെ നടപടി സ്വീകരിക്കണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം; രാഷ്ട്രീയത്തെ വർഗ്ഗീയതയുമായി കൂട്ടിക്കെട്ടിയതിനുള്ള പ്രഹരമാണ് മുസ്ലിം ലീഗിലെ കെ.എം.ഷാജിയുടെ നിയമസഭാഗംത്വം അസാധുവാക്കിയ ഹൈക്കോടതിയുടെ ആവർത്തിച്ചുള്ള വിധിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.

തെരഞ്ഞെടുപ്പിൽ വോട്ട് പിടിക്കാൻ മതവും ജാതിയും ഉപയോഗിക്കുന്നതിനെ സുപ്രീംകോടതി തന്നെ വിലക്കിയിട്ടുണ്ട്. അത് ഭരണഘടനാനുസൃതമായ വിധിയാണ്. ഇതിന്റെ തുടർച്ചയായാണ് ലീഗ് എംഎ‍ൽഎയെ അയോഗ്യനാക്കിയ ഹൈക്കോടതി വിധി.

വർഗ്ഗീയത പ്രചരിപ്പിച്ച് വോട്ട് പിടിക്കുന്നതിൽ ബിജെപിയുടെ വഴിയിൽ മറ്റൊരു വിധത്തിൽ സഞ്ചരിക്കുകയായിരുന്നു ലീഗും യു.ഡി.എഫും. ഇത്തരം പ്രഹരങ്ങളിൽ നിന്നും പാഠം പഠിക്കാനല്ല, വ്യാജ തെളിവുകൾ സൃഷ്ടിക്കുന്നതിനാണ് യു.ഡി.എഫിന് താത്പര്യമെന്നാണ് സമീപകാല സംഭവങ്ങൾ ബോധ്യപ്പെടുത്തുന്നത്.

കോടതിയിൽ സാക്ഷി പറഞ്ഞവരെ പൊതുയോഗങ്ങളിൽ ഭീഷണിപ്പെടുത്തുന്നത് കോടതിയിൽ തിരിച്ചടി നേരിട്ടതിന് ശേഷം കെ.എം.ഷാജി പതിവാക്കി മാറ്റിയിരിക്കുകയാണ്. ജുഡീഷ്യറിക്കെതിരെ നിരന്തരം പ്രസംഗിക്കുന്ന ഷാജിക്കെതിരെ നടപടി സ്വീകരിക്കണമെന്നും കോടിയേരി പ്രസ്താവനയിൽ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP