Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'ശബരിമലയിൽ പോകുന്നവരിൽ ഭൂരിഭാഗവും കമ്യൂണിസ്റ്റുകാരെന്ന് കോടിയേരി; കോൺഗ്രസും ബിജെപിയും ശ്രമിക്കുന്നത് കമ്മ്യൂണിസ്റ്റുകാർ വിശ്വാസ വിരുന്ധരെന്ന് വരുത്താൻ; സ്ത്രീപ്രവേശന വിഷയത്തിൽ ഇരട്ടത്താപ്പ് തുടർന്നാൽ കോൺഗ്രസിന് കൊടിപിടിക്കാൻ ആളുണ്ടാകില്ലന്നും സിപിഎം സംസ്ഥാന സെക്രട്ടറി

'ശബരിമലയിൽ പോകുന്നവരിൽ ഭൂരിഭാഗവും കമ്യൂണിസ്റ്റുകാരെന്ന് കോടിയേരി; കോൺഗ്രസും ബിജെപിയും ശ്രമിക്കുന്നത് കമ്മ്യൂണിസ്റ്റുകാർ വിശ്വാസ വിരുന്ധരെന്ന് വരുത്താൻ; സ്ത്രീപ്രവേശന വിഷയത്തിൽ ഇരട്ടത്താപ്പ് തുടർന്നാൽ കോൺഗ്രസിന് കൊടിപിടിക്കാൻ ആളുണ്ടാകില്ലന്നും സിപിഎം സംസ്ഥാന സെക്രട്ടറി

തിരുവനന്തപുരം: ശബരിമലയിൽ പോകുന്നവരിൽ ഭൂരിഭാഗവും കമ്യൂണിസ്റ്റുകാരാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കമ്യൂണിസ്റ്റുകാർ വിശ്വാസ വിരുന്ധരെന്ന് വരുത്താനാണ് കോൺഗ്രസും ബിജെപിയും ശ്രമിക്കുന്നത്.അവർ പള്ളികളിലും അമ്പലങ്ങളിലും പോകില്ലെന്ന് വച്ചാൽ ആരാധനാലയങ്ങളിൽ ആളുണ്ടാകില്ലെന്നും കോടിയേരി പറഞ്ഞു. കമ്യൂണിസ്റ്റുകാരിൽ മഹാഭൂരിപക്ഷവും വിശ്വാസികളാണ്.

സ്വാമി സന്ദീപാനന്ദഗിരിക്കെതിരായ ആക്രമണത്തിൽ പ്രതിഷേധിച്ച് സംഘടിപ്പിച്ച ഇടതുമുന്നണിയുടെ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ ഇരട്ടത്താപ്പ് തുടർന്നാൽ കോൺഗ്രസിന് കൊടിപിടിക്കാൻ ആളുണ്ടാകില്ലന്നും കോടിയേരി.

മലയ്ക്ക് പോകുന്നവർ പാർട്ടി യോഗങ്ങൾ കണ്ടാൽ ഇൻക്വലാബ് വിളിച്ച് മലയ്ക്ക് പോകുമെന്നും കോടിയേരി പറഞ്ഞു. ശബരിമല ക്ഷേത്രം കേന്ദ്ര സർക്കാർ ഏറ്റെടുക്കണമെന്ന പ്രയാർ ഗോപാല കൃഷ്ണന്റെ അഭിപ്രായമാണോ കോൺഗ്രസിനെന്ന് പാർട്ടി നേതൃത്വം വ്യക്തമാക്കണം.
ഉദ്ഘാടനം ചെയ്യാത്ത കണ്ണൂർ വിമാനത്താവളത്തിൽ അമിത് ഷാ ഇറങ്ങിയത് പിണറായി വിജയന്റെ ഔദാര്യം കൊണ്ടാണ്.

ഇപ്പോൾ ഒരു തിരഞ്ഞെടുപ്പ് നടന്നാൽ ഇടതുമുന്നണിയുടെ സീറ്റുകൾ കൂടുകയേ ഉള്ളൂവെന്നും കോടിയേരി വ്യക്തമാക്കി. കമ്യൂണിസ്റ്റ്കാർ യഥാർത്ഥ വിശ്വാസികൾക്കൊപ്പമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും യോഗത്തിൽ വ്യക്തമാക്കി. തന്റെ അച്ഛൻ 21 വട്ടം ശബരിമല കയറിയ ആളെന്നും കാനം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP