Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒടുവിൽ പൊലീസ് കസ്റ്റഡിയിൽ മരിച്ച ശ്രീജിത്തിന്റെ വീട് കോടിയേരി ബാലകൃഷ്ണൻ സന്ദർശിച്ചു; മുഖ്യമന്ത്രി വീട് സന്ദർശിക്കാതിരുന്നത് ബോധപൂർവമല്ല; മുൻകൂട്ടി നിശ്ചയിച്ച പരിപാടികൾ ഉള്ളതിനാലാവാം മുഖ്യമന്ത്രി വീട് സന്ദർശിക്കാതിരുന്നതെന്ന് പാർട്ടി സെക്രട്ടറിയുടെ വിശദീകരണം; ശ്രീജിത്തിന്റെ കുടുംബത്തിന് ധനസഹായവും ഭാര്യക്ക് സർക്കാർ ജോലിയും നൽകണമെന്ന് ആവശ്യം; വേട്ടക്കാർ എത്ര ഉന്നതരായാലും അവർക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്നും കോടിയേരി

ഒടുവിൽ പൊലീസ് കസ്റ്റഡിയിൽ മരിച്ച ശ്രീജിത്തിന്റെ വീട് കോടിയേരി ബാലകൃഷ്ണൻ സന്ദർശിച്ചു; മുഖ്യമന്ത്രി വീട് സന്ദർശിക്കാതിരുന്നത് ബോധപൂർവമല്ല; മുൻകൂട്ടി നിശ്ചയിച്ച പരിപാടികൾ ഉള്ളതിനാലാവാം മുഖ്യമന്ത്രി വീട് സന്ദർശിക്കാതിരുന്നതെന്ന് പാർട്ടി സെക്രട്ടറിയുടെ വിശദീകരണം; ശ്രീജിത്തിന്റെ കുടുംബത്തിന് ധനസഹായവും ഭാര്യക്ക് സർക്കാർ ജോലിയും നൽകണമെന്ന് ആവശ്യം; വേട്ടക്കാർ എത്ര ഉന്നതരായാലും അവർക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്നും കോടിയേരി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വരാപ്പുഴയിൽ പൊലീസ് കസ്റ്റഡിയിൽ മരിച്ച ശ്രീജിത്തിന്റെ വീട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സന്ദർശിച്ചു. വരാപ്പുഴയിൽ സിപിഎം സംഘടിപ്പിക്കുന്ന രാഷ്ട്രീയ വിശദീകരണ യോഗത്തിന് മുമ്പായിരുന്നു സന്ദർശനം. നേരത്തെ മുഖ്യമന്ത്രി പിണറായി വിജയൻ ശ്രീജിത്തിന്റെ വീട് സന്ദർശിക്കാത്തത് വിവാദമായിരുന്നു. വരാപ്പുഴക്ക് അടുത്തുള്ള പരിപാടിയിൽ പങ്കെടുത്ത മുഖ്യമന്ത്രി ശ്രീജിത്തിന്റെ വീട് സന്ദർശിക്കാതിരുന്നത് വിവാദമായിരുന്നു.

ദൗർഭാഗ്യകരമായ സംഭവമാണ് ഉണ്ടായത്. വേട്ടക്കാർ എത്ര ഉന്നതരായാലും അവർക്കെതിരെ ശക്തമായ നടപടി ഉണ്ടാകും. ശ്രീജിത്തിന്റെ കുടുംബത്തിന് ധനസഹായവും ഭാര്യക്ക് ജോലിയും നൽകണം. ശ്രീജിത്തിന്റെ വരാപ്പുഴയിലെ വീട് സന്ദർശിച്ചതിന് ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു കോടിയേരി ബാലകൃഷ്ണൻ.

മുഖ്യമന്ത്രി പിണറായി വിജയൻ ശ്രീജിത്തിന്റെ വീട് സന്ദർശിക്കാത്തത് മനപ്പുർവമല്ല. മുൻകൂട്ടി നിശ്ചയിച്ച പരിപാടികൾ ഉള്ളതിനാലാവാം മുഖ്യമന്ത്രി ശ്രീജിത്തിന്റെ വീട് സന്ദർശിക്കാതിരുന്നതെന്നും കോടിയേരി പറഞ്ഞു. വരാപ്പുഴയിൽ സിപിഎം സംഘടിപ്പിക്കുന്ന രാഷ്ട്രീയ വിശദീകരണ യോഗത്തിന് മുമ്ബായിരുന്നു കോടിയേരിയുടെ സന്ദർശനം. നേരത്തെ മുഖ്യമന്ത്രി പിണറായി വിജയൻ ശ്രീജിത്തിന്റെ വീട് സന്ദർശിക്കാത്തത് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് കോടിയേരി ശ്രീജിത്തിന്റെ വീട്ടിലെത്തിയത്.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന് എറണാകുളത്ത് ഔദ്യോഗിക പരിപാടികളുണ്ടായിരുന്നു. പരിപാടികൾക്കായി പിണറായി എത്തിയെങ്കിലും ശ്രീജിത്തിന്റെ വീട് സന്ദർശിച്ചിരുന്നില്ല. ശ്രീജിത്തിന്റെ വീട് ഉൾപ്പെടുന്ന പ്രദേശം ഒഴിവാക്കിയായിരുന്നു മുഖ്യമന്ത്രിയുടെ യാത്ര. ഇത് വൻ വിമർശനത്തിന് കാരണമായിരുന്നു. ഇതേ തുടർന്നാണ് കോടിയേരി വീട് സന്ദർശിക്കാനായി എത്തിയത്

വരാപ്പുഴ കസ്റ്റഡിമരണത്തിൽ പൊലീസിനെ വെട്ടിലാക്കിയത് പ്രധാനസാക്ഷി ഗണേശാണെന്ന് ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന് ബോധ്യമായിട്ടുണ്ട്. മാനസിക വിഭ്രാന്തിയുള്ള ഗണേശിന്റെ വാക്ക് കേട്ടതാണ് വിനയായത്. ശ്രീജിത്തിനെ പിടികൂടുമ്പോൾ ഉദ്യോഗസ്ഥർക്കൊപ്പം ഉണ്ടായിരുന്ന ആളായിരുന്നു ഗണേശ്. ശ്രീജിത്തിനെ പിടികൂടുമ്പോൾ താൻ തെറ്റ് ചെയ്തില്ലെന്ന് ആവർത്തിക്കുന്നുണ്ടായിരുന്നു. എന്നാൽ ഗണേശിന്റെ വാക്കുകൾ മുഖവലിക്കെടുത്ത റൂറൽ ടൈഗർ ഫോഴ്‌സ് ശ്രീജിത്തിനെ കൈകാര്യം ചെയ്തു. ശ്രീജിത്തിനെ ചൂണ്ടിക്കാട്ടിക്കൊടുത്ത ഗണേശിന് മാനസിക പ്രശ്‌നമുണ്ടെന്ന് പ്രത്യേക അന്വേഷണ സംഘത്തിന് ബോധ്യമായിട്ടുണ്ട്. ഇതോടെ ശ്രീജിത്തിനെ ആളുമാറിയാണ് അറസ്റ്റ് ചെയ്തതെന്ന് അന്വേഷണ സംഘം സ്ഥിരീകരിക്കുകയാണ്.

വാസുദേവന്റെ വീടാക്രമണവും തുടർന്നുള്ള ആത്മഹത്യയും ഏറെ ചർച്ചയായിരുന്നു. ഇതോടെ പൊലീസ് സമ്മർദ്ദത്തിലായി. വാസുദേവന്റെ ആത്മഹത്യയെ തുടർന്നുള്ള പ്രതിസന്ധിയെ മറികടക്കാനാണ് ടൈഗർ ഫോഴ്‌സ് വരാപ്പുഴയിലെത്തിയത്. ഇതിൽ അംഗങ്ങൾ ആദ്യമായാണ് ഇവിടെ എത്തിയത്. ആരേയും പരിചയവുമില്ല. പൊലീസിനെ നാണക്കേടിൽ നിന്ന് രക്ഷിക്കാൻ കഴിയുന്നത്ര പ്രതികളെ പിടികൂടുകയായിരുന്നു ലക്ഷ്യം. ഇതിനായാണ് വാസുദേവന്റെ സഹോദരൻ ഗണേശിനെ ഒപ്പം കൂട്ടിയത്. മാനസിക പ്രശ്‌നമുള്ള ഗണേശ് ചുണ്ടിക്കാട്ടിയത് ശ്രീജിത്തിന്റെ വീട്ടിലേക്കും. അങ്ങനെ അവിടെ മൂന്നംഗ സംഘം മഫ്തിയിൽ എത്തി. വരാന്തയിൽ കിടക്കുകയായിരുന്ന ശ്രീജിത്തിനെ പിടികൂടി. പൊലീസുകാരാണ് എന്ന് പോലും മനസ്സിലാകാതെ കുതറി മാറി. ഇത് പ്രകോപനമായി. ശ്രീജിത്തിനെ പൊലീസുകാർ കൈകാര്യം ചെയ്തു. ഇത് ബോധ്യമായതു കൊണ്ടാണ് മൂന്ന് പൊലീസുകാരെ പ്രതിയാക്കിയത്.

അതിനിടെ കേസിൽ തങ്ങളെ ബലിയാടാക്കുന്നുവെന്നും വ്യക്തമായ ഗൂഢാലോചന നടക്കുന്നുവെന്നും അറസ്റ്റിലായ റൂറൽ ടൈഗർ ഫോഴ്സ് ഉദ്യോഗസ്ഥർ വെളിപ്പെടുത്തുന്ന വീഡിയോ പുറത്തു വന്നിട്ടുണ്ട്. സന്തോഷ് കുമാർ, ജിതിൻ രാജ്, സുമേഷ് എന്നീ ആർ.ടി.എഫ് ഉദ്യോഗസ്ഥരുടേതാണ് പൊലീസിനെതിരെ ഗുരതരമായ ആരോപണങ്ങൾ ഉന്നയിക്കുന്ന വീഡിയോ. നുണ പരിശോധനയ്ക്ക് ഞങ്ങൾ തയ്യാറാണ്. കോടതിയെ മാത്രമെ വിശ്വാസമുള്ളൂ. ഞങ്ങളെ ബലിയാടാക്കി യഥാർത്ഥ കുറ്റവാളികൾ രക്ഷപ്പെടാൻ ശ്രമിക്കുന്നു. ശ്രീജിത്തിന്റെ കുടുംബത്തിനൊപ്പം തങ്ങൾക്കും നീതി ലഭിക്കണമെന്നും സന്ദേശത്തിൽ പരാമർശിക്കുന്നു. കൈയിലുള്ള വിവരങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറിയിട്ടുണ്ട്. ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തത് ജോലിയോടുള്ള ആത്മാർഥയുള്ളതിനാലാണ്. മേലുദ്യോഗസ്ഥരിൽ നിന്ന് ഇതിന് അഭിനന്ദനവും ഏറ്റുവാങ്ങിയിട്ടുണ്ടെന്നും ആർ.ടി.എഫുകാർ പറയുന്നു.

ഏഴോളം വീടുകളിൽ പരിശോധന നടത്തിയതിന് ശേഷമാണ് ശ്രീജിത്തിന്റെ വീട്ടിലെത്തി കസ്റ്റഡിയിലെടുക്കുന്നത്. ശ്രീജിത്തിന്റെ അമ്മയും ഭാര്യയുമാണ് തങ്ങൾക്കൊപ്പം ശ്രീജിത്തിനെ വിട്ടതെന്നും സന്ദേശത്തിൽ പറയുന്നുണ്ട്. സംഭവത്തിൽ നുണപരിശോധന നടത്തണമെന്ന് ആർ.ടി.എഫുകാരുടെ ബന്ധുക്കളും ആവശ്യപ്പെട്ടു. ആരുടെയൊക്കെയോ മുഖം രക്ഷിക്കുന്നതിന് വേണ്ടിയാണ് ഇവരെ അറസ്റ്റ് ചെയ്തിട്ടുള്ളത്. അതിനിടെ പറവൂർ സിഐയുടെ നിർദ്ദേശ പ്രകാരമാണ് ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത് പൊലീസുകാർക്ക് കൈമാറിയതെന്നും ബന്ധുക്കൾ പറഞ്ഞു.

എന്നാൽ കേസിൽ സി ഐയെ ബന്ധിപ്പിക്കുന്ന തെളിവൊന്നും ക്രൈംബ്രാഞ്ചിന് കിട്ടിയിട്ടില്ല. കൊലപാതകത്തെ കസ്റ്റഡി മരണമല്ലാതെയാക്കാൻ സി ഐ ചില ഇടപെടൽ നടത്തി. ഈ സാഹചര്യത്തിൽ വകുപ്പ് തല നടപടി മാത്രമേ സിഐയ്‌ക്കെതിരെ വരികെയുള്ളൂ. കേസിൽ പ്രതിയാക്കില്ലെന്നാണ് ലഭിക്കുന്ന സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP