Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202022Thursday

തീരാവേദന ചോദിച്ചു വാങ്ങരുതെന്ന് തോമസ് പറഞ്ഞെങ്കിലും പ്രണയബാധിതയായ കൊച്ചുറാണി കേട്ടില്ല; പ്രാണന്റെ പാതി പകുത്ത് നൽകി പ്രിയതമനെ തിരികെ പിടിച്ച കൊച്ചുറാണിക്ക് ജീവിതം സഫലം

തീരാവേദന ചോദിച്ചു വാങ്ങരുതെന്ന് തോമസ് പറഞ്ഞെങ്കിലും പ്രണയബാധിതയായ കൊച്ചുറാണി കേട്ടില്ല; പ്രാണന്റെ പാതി പകുത്ത് നൽകി പ്രിയതമനെ തിരികെ പിടിച്ച കൊച്ചുറാണിക്ക് ജീവിതം സഫലം

സ്വന്തം ലേഖകൻ

കുട്ടനാട്: വർഷങ്ങൾക്ക് മുമ്പാണ് കൊച്ചുറാണി എന്ന സ്റ്റുഡിയോ ജീവനക്കാരി അടുത്ത കടയിലെ തോമസുകുട്ടിയെ പരിചയപ്പെടുന്നത്. ആദ്യ കാഴ്ചയിൽ തന്നെ കൊച്ചുറാണിയുടെ മനസ്സിൽ തോമസ് കൂടു കുട്ടിഎങ്കിലും അതൊന്നും അത്ര കാര്യമാക്കിയില്ല. പുളിങ്കുന്ന് കണ്ണാടി വരാപ്പള്ളിത്തറ വീട്ടിൽ തോമസുകുട്ടിയുടെ 2 വൃക്കകളും തകരാറിലായിരുന്നു. ഇതൊന്നും അറിയാതെ് കൊച്ചുറാണി മൗനമായി തോമസിനെ പ്രണയിക്കുകയും ചെയ്തു.

ഒരിക്കൽ തോമസിന്റെ വീട്ടുകാര്യങ്ങളെ കുറിച്ച് അന്വേഷിച്ചു. ഭാര്യയെയും മക്കളെയും കുറിച്ച് അന്വേഷിച്ചപ്പോൾ അവിവാഹിതനാണെന്നും വൃക്കകൾക്കും തകരാറുണ്ടെന്നും അറിഞ്ഞു. അന്ന് തന്റെ ഹൃദയം കൊച്ചുറാണി തോമസുകുട്ടിക്ക് കൊടുത്തു. വിവാഹം കഴിക്കുന്നെങ്കിൽ അത് തോമസിനെ ആയിരിക്കുമെന്നും പൂണിത്തറ വീട്ടിൽ കൊച്ചുറാണി തീരുമാനിച്ചു. വിദേശത്ത് നഴ്‌സായിരുന്നു കൊച്ചുറാണി. അസുഖബാധിതയായ അമ്മയെ പരിചരിക്കാൻ 22 വർഷം മുൻപാണു ജോലി ഉപേക്ഷിച്ചു നാട്ടിലെത്തിയത്. പുളിങ്കുന്നിൽ സ്റ്റുഡിയോ ജീവനക്കാരിയായി. തോമസിനെ കണ്ടു മുട്ടാനുള്ള നിയോഗമാണ് തന്നെ സ്റ്റുഡിയോയിലെത്തിച്ചതെന്നാണ് കൊച്ചുറാണി വിശ്വസിക്കുന്നത്.

എതിർപ്പുകൾക്കൊടുവിൽ 1998 ഫെബ്രുവരി 22നു വിവാഹം. മൂന്നാം വർഷം രോഗം മൂർച്ഛിച്ചു. വൃക്ക മാറ്റലേ വഴിയുള്ളൂ. പ്രിയപ്പെട്ടവനു വൃക്കയും നൽകാൻ കൊച്ചുറാണി തീരുമാനിച്ചു. കോവൈ മെഡിക്കൽ സെന്ററിൽ നടത്തിയ ശസ്ത്രക്രിയ വിജയമായി. ബന്ധുക്കളും നാട്ടുകാരും സുഹൃത്തുക്കളും പുളിങ്കുന്ന് സെന്റ് മേരീസ് പള്ളിയും ഒരുപാടു സഹായിച്ചു. ഇപ്പോൾ മാസം 10,000 രൂപയുടെ മരുന്നു വേണം.

അതിന് എല്ലാവരുടെയും സഹായമുണ്ട്. പുളിങ്കുന്നിലെ ലേഡീസ് സ്റ്റോറാണ് ഇവരുടെ വരുമാനമാർഗം. മകൻ ടോണി ഒൻപതാം ക്ലാസിൽ. കഴിഞ്ഞ പ്രളയകാലത്ത് പാമ്പുകടിയേറ്റ കൊച്ചുറാണി മരണം മുന്നിൽ കണ്ടു. ആ പരീക്ഷണത്തെയും അവർ ജയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP