Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൊച്ചുപമ്പയിലെ തടയിണതുറന്ന് വൈദ്യുത വകുപ്പ് പമ്പയാറിലേയ്ക്ക് വെള്ളമൊഴുക്കി; തടണയിൽ നിന്നും വെള്ളം തുറന്നു വിടുന്നത് പമ്പസ്നാനത്തിന് തീർത്ഥാടകർക്ക് പ്രയോജനകരം

കൊച്ചുപമ്പയിലെ തടയിണതുറന്ന് വൈദ്യുത വകുപ്പ് പമ്പയാറിലേയ്ക്ക് വെള്ളമൊഴുക്കി; തടണയിൽ നിന്നും വെള്ളം തുറന്നു വിടുന്നത് പമ്പസ്നാനത്തിന് തീർത്ഥാടകർക്ക് പ്രയോജനകരം

പ്രകാശ് ചന്ദ്രശേഖർ

പത്തനംതിട്ട: കൊച്ചുപമ്പ തടയണ ജലസമൃദ്ധം. നീരാഴുക്ക് ശക്തിപ്പെട്ടതോടെ വൈദ്യുതവകുപ്പ് വെള്ളം പമ്പയാറ്റിലേയ്ക്ക് ഒഴുക്കി. ശബരിമല സന്നിധാനത്ത് പമ്പയെ മാലിന്യമുക്തമാക്കാൻ ലക്ഷ്യമിട്ടാണ് വെള്ളം തുറന്നുവിട്ടതെന്ന് സൂചന. മഴയെത്താൻ വൈകുമ്പോൾ കെ എസ് ഇ ബി ചെയ്തത് പുണ്യപ്രവർത്തിയെന്ന് പരക്കെ വിലയിരുത്തൽ. നീരൊഴുക്കു കുറയുമ്പോൾ ആവശ്യാനുസരണം വെള്ളമെത്തിക്കുന്നതിന് വേണ്ടി നിർമ്മിച്ചിട്ടുള്ള കൊച്ചുപമ്പയിലെ തടയിണയാണ് കഴിഞ്ഞ ദിവസങ്ങളിൽ വൈദ്യുത വകുപ്പ് പമ്പയാറിലേയ്ക്ക് വെള്ളം ഒഴുക്കിയത്.

കഴിഞ്ഞ ദിവസങ്ങളിൽ നീരൊഴുക്ക് സംഭരണ ശേഷി കഴിയുമെന്ന് ഘട്ടത്തിലെത്തിയിരുന്നു. ഇതേ തുടർന്നാണ് വെള്ളം താഴ്ഭാഗത്തുള്ള പമ്പനദിയിലേയ്ക്ക് തുറന്നുവിടാൻ ബന്ധപ്പെട്ട അധികൃതർ തീരുമാനിച്ചതെന്നാണ് സൂചന. പത്തനംതിട്ട -ആങ്ങാമുഴി -ഗവി പാതയിൽ കൊച്ചുമ്പയിൽ പാതയോരത്താണ് തടയണ സ്ഥിതിചെയ്യുന്നത്. വെള്ളമൊഴുക്ക് തുടരുമ്പോഴും ജല സംഭരണി നിറഞ്ഞു കവിയാറായ അവസ്ഥയിൽ തന്നെയാണ് കാണപ്പെടുന്നത്.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി പമ്പയാറിലേയ്ക്ക് വെള്ളമൊഴുക്കുന്ന ടണൽ തുറന്നിട്ടുണ്ട്. തടയണയിൽ നിന്നും ശക്തിയിൽ വെള്ളം താഴേയ്ക്കൊഴുകുന്നത് കാണാൻ ഗവി ഇക്കോ ടൂറിസം സെന്ററിൽ എത്തുന്ന സഞ്ചാരികളിൽ വലിയൊരുവിഭാഗം ഇവിടേയ്ക്കെത്തിയിരുന്നു. വേനൽക്കാലത്ത് ഈ തടണയിൽ നിന്നും വെള്ളം തുറന്നുവിടുന്നത് പമ്പസ്നാനത്തിന് തീർത്ഥാടകർക്ക് ഏറെ പ്രയോജനകരമാണ്. തീർത്ഥാടന കാലത്ത് പമ്പമാലിന്യകൂമ്പാരമായി മാറുക പതിവാണ്. ഈയവസരങ്ങളിൽ നീരൊഴുക്ക് വർദ്ധിപ്പിച്ചില്ലങ്കിൽ പമ്പയാറിലെ മാലിന്യത്തിന്റെ തോത് വൻതോതിൽ വർദ്ധിക്കും. മാലിന്യം കുമിഞ്ഞുകൂടുന്നത് വർഷം തോറും വർദ്ധിക്കുകയാണെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്.

ഇരുകരകളിലും നിറയെ പച്ചപ്പുമായി സ്ഥിതിചെയ്യുന്ന തടയണയുടെ ഭാഗമായ വിസ്തൃമായ ജലാശയം പ്രകൃതി ഭംഗി ആസ്വദിക്കാനെത്തുന്ന വിനോദ സഞ്ചാരികളെ ഏറെ ആകർഷിക്കുന്നുണ്ട്. പമ്പാഡാം സ്പിൽവേ വഴിയെത്തുന്ന വെള്ളമാണ് വനമധ്യത്തിലെ തടണയിൽ സംഭരിക്കുന്നത്. ജലസംഭരണി നിറഞ്ഞ സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസങ്ങളിൽ വെള്ളം പമ്പയിലേയ്ക്ക് തുറന്നുവിട്ടിട്ടുള്ളത്.ശക്തമായ മഴയുള്ളപ്പോൾ ഈ ജലാശയം നിറഞ്ഞുകവിയുക പതിവാണ്.

ജലാശയം കാണാൻ വിനോദ സഞ്ചാരികളുടെ പ്രവാഹം വർദ്ധിച്ചതോടെ ഇവിടെ കെ എഫ് ഡി സി ബോട്ടിങ് ഏർപ്പെടുത്തിയിട്ടുണ്ട്.അഞ്ച് പേർക്ക് വീതം കയറാവുന്ന തുഴവഞ്ചിയും കുട്ടവഞ്ചിയുമാണ് ഇവിടെ സഞ്ചാരികളുടെ ജലയാത്രയ്ക്കായി ഒരുക്കിയിട്ടുള്ളത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP