Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രഞ്ജിനി ഹരിദാസിനെ നാടുകടത്താൻ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി നേതൃത്വം നൽകും; തെരുവുനായ ഭീഷണിക്കെതിരെ സംഘടന ഉണ്ടാക്കി വീഗാർഡ് ഉടമ

രഞ്ജിനി ഹരിദാസിനെ നാടുകടത്താൻ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി നേതൃത്വം നൽകും; തെരുവുനായ ഭീഷണിക്കെതിരെ സംഘടന ഉണ്ടാക്കി വീഗാർഡ് ഉടമ

കൊച്ചി: രഞ്ജിനി ഹരിദാസ് ഉൾപ്പെയുള്ളവരുടെ പട്ടിപ്രേമത്തെ നാടുകടത്താൻ പുതിയ സംഘടനയുമായി വീഗാർഡ് ഉടമ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി എത്തുന്നു. തെരുവുനായ പ്രശ്‌നത്തിൽ മൃഗസ്‌നേഹികൾ നടത്തുന്ന ഇടപെടലിന് പിന്നിൽ പേവിഷ പ്രതിരോധമരുന്ന് മാഫിയയുടെ ഇടപെടലാണെന്ന അഭിപ്രായം ചിറ്റിലപ്പള്ളി പ്രകടിപ്പിച്ചു. തെരുവുനായ മുക്ത കേരളത്തിനായി ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ 'സ്‌ട്രേ ഡോഗ് ഫ്രീ മൂവ്‌മെന്റ്' എന്ന സംഘടന രൂപീകരിച്ചിരിക്കുകയാണ്. തെരുവുനായകളുടെ ഉന്മൂലനത്തിനും ഇവയുടെ ആക്രമണത്തിൽ പരിക്കേൽക്കുന്നവർക്കുമായി സാന്പത്തികവും നിയമപരവുമായ സഹായം ഇവർ വാഗ്ദാനം ചെയ്യുന്നു.

മൂവാറ്റുപുഴയിൽ തെരുവു നായയുടെ ആക്രമണത്തിൽ പരുക്കേറ്റ വിദ്യാർത്ഥികളായ ജോയലിനും ഡാനിയേലിനും സംഘടന നിയമ സഹായം നൽകും. മൂവാറ്റുപുഴ നഗരസഭയ്‌ക്കെതിരെ ഇരുവരും കോടതിയെ സമീപിക്കും. ചികിൽസയ്ക്കായി ജോയലിനു 95,000 രൂപയും ഡാനിയലിനു 30,000 രൂപയും ചെലവായി. നായ് ആക്രമണത്തിനു ശേഷം സ്‌കൂളിൽ പോകാൻ പോലും ഇവർ മടി കാണിച്ചിരുന്നു. തെരുവു നായ ആക്രമണം ഉണ്ടായാൽ അതതു തദ്ദേശ ഭരണ സ്ഥാപനത്തിനെതിരെ സിവിൽ കോടതിയിൽ കേസ് ഫയൽ ചെയ്യാമെന്നു നിയമോപദേശം ലഭിച്ചിട്ടുണ്ട്. പക്ഷേ, നിയമ നടപടിക്ക് പലരും താൽപര്യം കാണിക്കുന്നില്ല എന്നും ഇവർ വ്യക്തമാക്കി.

തെരുവുനായ പ്രശ്‌നത്തിൽ മൃഗസ്‌നേഹികൾ നടത്തുന്ന ഇടപെടലിന് പിന്നിൽ പേവിഷ പ്രതിരോധമരുന്ന് മാഫിയയുടെ ഇടപെടലാണെന്ന് സംശയം ചെയർമാൻ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി പ്രകടിപ്പിച്ചു.16000 മുതൽ 28000 രൂപ വരെയാണ് ഇപ്പോൾ പേവിഷ പ്രതിരോധ മരുന്നിന്റെ വില. ഈ ഇനത്തിൽ കോടിക്കണക്കിന് രൂപയുടെ ബിസിനസ്സാണ് പ്രതിവർഷം രാജ്യത്ത് നടക്കുന്നത്. അതിനാൽ തെരു നായ്ക്കളെ കൊല്ലുന്നതിന് എതിരെ മൃഗസോനേഹികൾ എന്ന പേരിൽ ചിലർ നടത്തുന്ന പ്രചരണത്തിനു പിന്നിൽ മരുന്നു മാഫിയയാണെന്ന് തനിക്ക് സംശയമുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്.

അലഞ്ഞു തിരിയുന്ന തെരുവു നായ്ക്കളുടെ ശല്യം ഒഴിവാക്കാനായി തദ്ദേശ ഭരണ സ്ഥാപനങ്ങളുമായി ചേർന്നു ഡോഗ് ഷെൽട്ടറുകൾ നിർമ്മിക്കാൻ ധനസഹായം നൽകുകയെന്ന ലക്ഷ്യവും സംഘടനയ്ക്കുണ്ട്. ജനങ്ങൾക്കു തെരുവു നായ് ശല്യമില്ലാതെ ജീവിക്കാൻ വേണ്ട എല്ലാ കാര്യങ്ങളിലും സംഘടന ഇടപെടും. ചാരിറ്റബിൾ സൊസൈറ്റീസ് ആക്ട് പ്രകാരം സംഘടന രജിസ്റ്റർ ചെയ്തിട്ടുണ്ട്. തെരുവുനായ വന്ധ്യം കരണത്തിനായി തുക ചെലവഴിക്കാനുള്ള സർക്കാർ തീരുമാനം നാറാണത്തു ഭ്രാന്തൻ കല്ലുരുട്ടിയതു പോലുള്ള ചിന്താഗതിയാണെന്ന് സംഘടന ആരോപിച്ചു. സമാന ചിന്താഗതിയുള്ള ഏത് പ്രസ്ഥാനങ്ങളുമായും സഹകരിച്ചു പ്രവർത്തിക്കുമെന്നും ഭാരവാഹികൾ വ്യക്തമാക്കി.

ലാലിച്ചൻ സക്കറിയാസ് (ൈവസ് ചെയർമാൻ), വി.സത്യനാരായണൻ (സെക്ര.), ടി.ആർ. രാജൻ (ജോ സെക്ര), ബൈജു മാണി പോൾ (ട്രഷ.). എന്നിവരാണ് സംഘടനയുടെ മറ്റു ഭാരവാഹികൾ.

കേരളത്തിൽ മിക്ക പഞ്ചായത്തുകളിലും നഗരസഭകളിലും അതിരൂക്ഷമായ തെരുവ് നായ ശല്യം ഉണ്ട്. എന്നാൽ തെരുവ് നായ്ക്കളെ ഫലപ്രദമായി നേരിടാൻ സംസ്ഥാനത്തിന് ഇതുവരേയും കഴിഞ്ഞിട്ടില്ല. എന്നാൽ തെറുവു നായ്ക്കളെ ' ക്രൂരമായി' കൊല്ലുന്നതിനെതിരെ രഞ്ജിനി ഹരിദാസിനേയും തമിഴ് നടൻ വിശാലിനേയും പോലുള്ളവർ രംഗത്തു വന്നിരുന്നു. ഇവർക്കെതിരെ വൻ പ്രതിഷേധങ്ങളാണ് ഉയർന്നത്. ഈ സാഹചര്യത്തിലാണ് പുതിയ ആരോപണവുമായി ചിറ്റിലപ്പള്ളിയുടെ നേതൃത്വത്തിലുള്ള സ്‌ട്രേ ഡോഗ് ഫ്രീ മൂവ്‌മെന്റ്' രംഗത്തെത്തിയിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP