Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൊച്ചിൻ ഷിപ്പ് യാഡിൽ ക്വട്ടേഴ്‌സ്: ഭൂമി പരിവർത്തനപ്പെടുത്താൻ അനുമതി

കൊച്ചിൻ ഷിപ്പ് യാഡിൽ ക്വട്ടേഴ്‌സ്: ഭൂമി പരിവർത്തനപ്പെടുത്താൻ അനുമതി

സ്വന്തം ലേഖകൻ

കോഴിക്കോട് : കൊച്ചിൻ ഷിപ്പ് യാഡിലെ തൊഴിലാളികൾക്ക് ക്വട്ടേഴ്‌സ് നിർമ്മിക്കുന്നതിനായി ഭൂമി പരിവർത്തനപ്പെടുത്താൻ കൃഷി വകുപ്പിന്റെ അനുമതി. കണയന്നൂർ താലൂക്കിലെ എളംകുളം വില്ലേജിൽ 904/7, 090/8 എന്നീ സർവേ നമ്പരിൽ ഉൾപ്പെട്ട 1.28 ഏക്കർ ഭൂമിയാണ് സ്വഭാവ വ്യതിയനം വരുത്താൻ അനുമതി ലഭിച്ചത്.

ഈ സ്ഥലം വെള്ളം കെട്ടി നിൽക്കുന്ന പ്രദേശമല്ലെന്നും നീർച്ചാലുകൾ കടന്നുപോകുന്നില്ലെന്നും ജലസംരക്ഷണത്തിനായുള്ള 55,000 ലിറ്റർ ഉൾക്കൊള്ളുന്ന മഴവെള്ള സംഭരണി നിർമ്മിച്ചുവെന്നും, പുതിയ ക്വാട്ടേഴ്‌സ് നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലത്ത് 21,000 ലിറ്റർ ഉൾക്കൊള്ളുന്ന മഴവെള്ള സംഭരണിയുണ്ടെന്നും സബ് കലക്ടർ റിപ്പോർട്ട് നൽകി.

ഈ ഭൂമിക്ക് ചുറ്റും റോഡുകളും ഭവനങ്ങളുമുണ്ട്. ഈ ഭൂമിയിലോ സമീപ സ്ഥലങ്ങളിലോ കാർഷിക വൃത്തികളൊന്നും നടക്കുന്നില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. ഇത് സി.ആർ.ഇസെഡിൽ ഉൾപ്പെട്ട ഭൂമിയല്ല. നെൽവയിൽ സംരക്ഷണ നിയമത്തിലെ വകുപ്പ് 27എ(ഒമ്പത് ) പ്രകാരമാണ് ഭൂമി പരിവർത്തനം ചെയ്യുന്നതിന് കൃഷിവകുപ്പ് അനുമതി നൽകിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP