Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202025Wednesday

ഹാപ്പി ന്യൂഇയർ വിഷ് ചെയ്യും മുമ്പ് ലഹരി മോന്തി വാഹനമോടിക്കരുത്; മത്സരയോട്ടം അരുത്; പൊതുസ്ഥലത്തിരുന്ന് മദ്യപിക്കരുത്; സ്ത്രീകളെയും കുട്ടികളെയും ശല്യം ചെയ്യരുത്; റോഡുകളിൽ ടയർ കത്തിക്കരുത്; ടൂവീലർ യാത്രക്കാർ നിർബന്ധമായും ഹെൽമറ്റ് ധരിച്ചിരിക്കണം: നിയമലംഘനങ്ങൾ നിരീക്ഷിക്കാൻ വൻപൊലീസ് പടയും; കൊച്ചിയിൽ ആഘോഷം പരിധി വിട്ടാൽ അകത്താകും

ഹാപ്പി ന്യൂഇയർ വിഷ് ചെയ്യും മുമ്പ് ലഹരി മോന്തി വാഹനമോടിക്കരുത്; മത്സരയോട്ടം അരുത്; പൊതുസ്ഥലത്തിരുന്ന് മദ്യപിക്കരുത്; സ്ത്രീകളെയും കുട്ടികളെയും ശല്യം ചെയ്യരുത്; റോഡുകളിൽ ടയർ കത്തിക്കരുത്; ടൂവീലർ യാത്രക്കാർ നിർബന്ധമായും ഹെൽമറ്റ് ധരിച്ചിരിക്കണം: നിയമലംഘനങ്ങൾ നിരീക്ഷിക്കാൻ വൻപൊലീസ് പടയും; കൊച്ചിയിൽ ആഘോഷം പരിധി വിട്ടാൽ അകത്താകും

പ്രകാശ് ചന്ദ്രശേഖർ

 ആലുവ: പുതുവത്സരാഘോഷം സമാധാനപരമായി നടക്കുന്നതിന് എറണാകുളം റൂറൽ ജില്ലയിൽ പൊലീസ് വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക് അറിയിച്ചു. പുതുവത്സരാഘോഷം സമാധാനപരമായി നടക്കുന്നതിനായി എറണാകുളം റൂറൽ ജില്ലയിലെ സുരക്ഷാക്രമീകരണത്തിനായി 1500 ഓളം പൊലീസ് ഉദ്യോഗസ്ഥരെ ഡിസംബർ 31-ന് പകലും രാത്രിയിലുമായി ഡ്യൂട്ടിക്കായി നിയോഗിക്കും.

നാളെ വൈകിട്ട് 3 മണി മുതൽ എറണാകുളം റൂറൽ ജില്ലാ പരിധിയിലെ എല്ലാ പൊലീസ് സ്റ്റേഷൻ പരിധികളിലും പ്രത്യേക പൊലീസ് നിരീക്ഷണവും പട്രോളിംഗും നടത്തും. കൂടാതെ വാഹനങ്ങളുടെ അമിത വേഗം ഒഴിവാക്കുന്നതിനായി ക്യാമറകളുടെ സഹായത്തോടെ വാഹന പരിശോധനയും, ഇന്റർസെപ്റ്റർ വെഹിക്കിൾ ഉപയോഗിച്ചുള്ള വാഹന പരിശോധനയും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഉണ്ടായിരിക്കുന്നതാണ്. ടൂറിസ്റ്റ് മേഖലകളിൽ വിദേശികൾ ഉൾപ്പെടെയുള്ള ടൂറിസ്റ്റുകളെ ശല്യപ്പെടുത്തുന്നത് തടയുന്നതിനായി മഫ്തിയിൽ പൊലീസ് ഉദ്യോഗസ്ഥർ ഉണ്ടാവും.

പൊതുസ്ഥലങ്ങളിൽ അനുമതിയില്ലാതെ ഉച്ചഭാഷിണികൾ പ്രവർത്തിപ്പിക്കുന്നതിനോ, പടക്കം പൊട്ടിക്കുന്നതിനോ അനുവദിക്കുന്നതല്ല. മദ്യപിച്ച് ക്രമരഹിതമായി വാഹനം ഓടിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുന്നതാണ്. അത്തരക്കാരെ കണ്ടെത്തുന്നതിനായി വാഹന പരിശോധന ഊർജ്ജിതമാക്കും. മദ്യവിൽപ്പനശാലകളിൽ നിയമപ്രകാരമുള്ള സമയപരിധിയിൽ മാത്രമേ വിൽപ്പന അനുവദിക്കുകയുള്ളു. ആയത് പൊലീസ് കർശനമായി നിരീക്ഷിക്കുന്നതാണ്.

പൊതുസ്ഥലങ്ങളിലും, ബീച്ചുകളിലും, പാർക്കുകളിലും, മറ്റും മദ്യപിക്കുന്നവരെയും, സ്ത്രീകളെയും കുട്ടികളെയും, ശല്യം ചെയ്യുന്നവരെയും പിടികൂടുന്നതിനായി വനിതാ പൊലീസ് ഉൾപ്പെടെ ഉദ്യോഗസ്ഥരെ മഫ്തിയിലും ഡ്യൂട്ടിക്കായി നിയോഗിക്കുന്നതാണ്.
ഗഞ്ചാവ്, മറ്റ് ലഹരിപദാർത്ഥങ്ങളുടെ വിപണനവും, ഉപയോഗവും തടയുന്നതിനും നടപടികൾ സ്വീകരിക്കുന്നതിലേക്കുമായി പ്രത്യേകം പരിശീലനം ലഭിച്ച പൊലീസ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

എക്‌സൈസ് വകുപ്പുമായി സഹകരിച്ച് അത്യാധുനിക ഉപകരണങ്ങൾ ഉപയോഗിച്ചുള്ള പരിശോധനകൾ കർശനമാക്കും.കൂടാതെ ബീച്ചുകളിലും, പാർക്കുകളിലും മറ്റും നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ച് നിരീക്ഷിക്കുന്നതിനും ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
വാഹനങ്ങളുടെ അമിത വേഗം ഒഴിവാക്കുക ,മോട്ടോർ സൈക്കിളുകളുടെ മത്സരയോട്ടം ഒഴിവാക്കുക, മദ്യപിച്ച് വാഹനം ഓടിക്കരുത്, പൊതുസ്ഥലത്തിരുന്ന് മദ്യപിക്കരുത് ,പുതുവത്സരാഘോഷങ്ങളിൽ പങ്കെടുക്കുന്നവരെ ശല്യം ചെയ്യരുത്, പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി പൊതുനിരത്തുകളിൽ ടയർ തുടങ്ങിയ വസ്തുക്കൾ കത്തിക്കരുത് ,ടൂവീലർ യാത്രക്കാർ നിർബന്ധമായും ഹെൽമറ്റ് ധരിച്ചിരിക്കണം തുടങ്ങിയ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണെന്ന് പൊതുജനങ്ങളോട് പൊലീസ് നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്.

ആഘോഷങ്ങളുടെ ഭാഗമായി സാമൂഹ്യവിരുദ്ധർ തട്ടുകടകൾ കേന്ദ്രീകരിക്കുന്നത് ഒഴിവാക്കുന്നതിനായി രാത്രി 11.00 മണിക്ക് തട്ടുകടകൾ അടച്ച് സഹകരിക്കണമെന്ന് രാത്രികാല തെരുവോര ഭക്ഷ്യ വിൽപ്പന കേന്ദ്രങ്ങളുടെ നടത്തിപ്പുകാരോട് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.ചെറായി ബീച്ച് ഭാഗത്ത് ഹോട്ടൽ -റിസോർട്ട് - ഹോം സ്റ്റേ കളിൽ ഡിസംബർ 31 ന് ബുക്കു ചെയ്തീട്ടുള്ള എല്ലാ വിനോദ സഞ്ചാരികളും അന്നേ ദിവസംപകൽ 1 മണിക്ക് മുൻപായി ചെക്ക് ഇൻ ചെയ്യേണ്ടതാണെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.

നിലവിൽ ചെറായി ബീച്ചിൽ ടൂറിസം മേളയോടനുബന്ധിച്ച് ചെറായി ജംഗ്ഷൻ, ചെറായി ബീച്ച് ഭാഗങ്ങൾ മുതലായ സ്ഥലങ്ങളിൽ വൻ വാഹന ഗതാഗതകുരുക്ക് അനുഭവപ്പെട്ട് വരുന്നതിനാൽ ചെറായി ജംഗ്ഷൻ മുതൽ മുനമ്പം വരെ സംസ്ഥാന പാതയിൽ ചെറായി ബീച്ച് റോഡ് ജംഗ്ഷൻ ഭാഗത്തു നിന്നും ചെറായി ബീച്ചിലേക്ക് 31-ന് 2 മണിക്ക് ശേഷം ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതാണെന്നും പൊലീസ് അറിയിക്കുന്നു '.അനിഷ്ട സംഭവങ്ങൾ എന്തെങ്കിലും ശ്രദ്ധയിൽപെട്ടാൽ പൊലീസ് സഹായം ലഭ്യമാകുന്നതിന് പൊതുജനങ്ങൾക്ക് 0484 2621100, 112 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP