Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പിറവം നഗരസഭയുടെ മണൽഖനന കരാർ: അന്വേഷണം നടത്തും; നദികളിലെ ചെളിയും എക്കലും നീക്കം ചെയ്യാൻ നടപടികൾ പുരോഗമിക്കുന്നതായും എറണാകുളം ജില്ലാ കളക്ടർ എസ്.സുഹാസ്

പിറവം നഗരസഭയുടെ മണൽഖനന കരാർ: അന്വേഷണം നടത്തും; നദികളിലെ ചെളിയും എക്കലും നീക്കം ചെയ്യാൻ നടപടികൾ പുരോഗമിക്കുന്നതായും എറണാകുളം ജില്ലാ കളക്ടർ എസ്.സുഹാസ്

മറുനാടൻ മലയാളി ബ്യൂറോ

കാക്കനാട്: നദികളിലെ ചെളിയും എക്കലും നീക്കം ചെയ്യുന്നതിലെ സംശയങ്ങൾ ദൂരീകരിക്കുന്നതിനായി ഡി.എൽ.ഇ.സി യോഗം ജില്ലാ കളക്ടർ എസ്. സുഹാസിന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. ജില്ലയിലെ പ്രധാന ജലസ്രോതസ്സുകളായ പെരിയാർ, മൂവാറ്റുപുഴ നദികളിലെ ഒഴുക്കിന് തടസമാകുന്ന ചെളിയും മറ്റ് തടസങ്ങളും നീക്കുന്നതിനായി വിദഗ്ദ്ധസമിതി റിപ്പോർട്ട് തയ്യാറാക്കി പാരിസ്ഥിതിക അനുമതിക്കായി ഉടൻ സമർപ്പിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

നിലവിൽ പ്രധാനനദികളിൽ ഏതെങ്കിലും പ്രവൃത്തികൾ നടത്തുന്നതിനായി കേന്ദ്രസർക്കാർ അനുമതി ആവശ്യമാണ്. ഇതിനായി വിദഗ്ദ്ധസംഘം തയ്യാറാക്കുന്ന റിപ്പോർട്ടിന് പാരിസ്ഥിതിക അനുമതി നേടണം. ഇതിനായുള്ള പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയാണെന്നും കളക്ടർ വ്യക്തമാക്കി.

പിറവം നഗരസഭ മണൽഖനന കരാറിൽ ഏർപ്പെട്ടത് ശ്രദ്ധയിൽപ്പെട്ടതായും ഇതിൽ അന്വേഷണം നടത്തുമെന്നും ജില്ലാ കളക്ടർ അറിയിച്ചു. മണൽ ഖനനം നിരോധിച്ചിരിക്കുന്ന സാഹചര്യത്തിൽ ജില്ലാ ദുരന്തനിവാരണ അഥോറിറ്റി ഡെപ്യൂട്ടി കളക്ടർ, മേജർ, മൈനർ ഇറിഗേഷൻ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥർ, മൂവാറ്റുപുഴ തഹസിൽദാർ, ഡി.എൽ.ഇ.സി അംഗങ്ങൾ എന്നിവർ പിറവത്ത് നേരിട്ടെത്തി നിജസ്ഥിതി വിലയിരുത്തും. പ്രളയത്തെത്തുടർന്ന് ജലാശയങ്ങളിൽ അടിഞ്ഞ് കൂടിയ ചെളിയും മറ്റും നീക്കം ചെയ്യുന്നതിനായി നൽകിയ മൂന്ന് ഉത്തരവുകളിലും മണൽ ഖനനം പാടില്ലെന്ന് വ്യക്തമാക്കുന്നതായി ജില്ലാ ദുരന്തനിവാരണ അഥോറിറ്റി ഡെപ്യൂട്ടി കളക്ടർ കെ. ടി സന്ധ്യാദേവി ചൂണ്ടിക്കാട്ടി.

പ്രധാന തോടുകളിൽനിന്നും മറ്റ് ജലാശയങ്ങളിൽ നിന്നും ചെളിയും മറ്റും നീക്കം ചെയ്യുന്നതിനായി എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും മാസങ്ങൾക്ക് മുന്നേ ഉത്തരവ് നൽകിയതായി ജില്ലാ കളക്ടർ അറിയിച്ചു. ഇത്തരം പ്രവൃത്തികൾക്ക് ടെണ്ടർ കൊടുക്കാൻ സാധിക്കാത്ത തദ്ദേശ സ്ഥാപനങ്ങൾക്ക് ധനസഹായം ലഭ്യമാക്കാൻ സാധിക്കുമെന്നും കളക്ടർ പറഞ്ഞു. യോഗത്തിൽ ജില്ലാ പഞ്ചായത്തംഗം കെ.എൻ സുഗതൻ, മൂവാറ്റുപുഴ നഗരസഭചെയർപേഴ്സൺ ഉഷ ശശിധരൻ, മറ്റ് ഡി.എൽ.ഇ.സി അംഗങ്ങൾ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP