Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഒരുമാസത്തിലേറെയായി നിർത്തിയിട്ടിക്കുന്ന ട്രെയിനുകളുടെ കോച്ചുകൾ തുരുമ്പെടുക്കാൻ സാധ്യത; എഞ്ചിൻ-വീൽ ഭാഗങ്ങളിൽ തുരുമ്പെടുക്കാതിരിക്കാൻ രാവിലെയും വൈകിട്ടും ഓരോ ട്രെയിനുകൾ തൈക്കൂടം വരെ ഓടിക്കാൻ കൊച്ചി മെട്രോ; വിശ്രമകാലമെങ്കിലും രണ്ടുനാൾ മുമ്പേ അറിയിച്ചാൽ സർവീസ് തുടങ്ങാനും റെഡി

ഒരുമാസത്തിലേറെയായി നിർത്തിയിട്ടിക്കുന്ന ട്രെയിനുകളുടെ കോച്ചുകൾ തുരുമ്പെടുക്കാൻ സാധ്യത; എഞ്ചിൻ-വീൽ ഭാഗങ്ങളിൽ തുരുമ്പെടുക്കാതിരിക്കാൻ രാവിലെയും വൈകിട്ടും ഓരോ ട്രെയിനുകൾ തൈക്കൂടം വരെ ഓടിക്കാൻ കൊച്ചി മെട്രോ; വിശ്രമകാലമെങ്കിലും രണ്ടുനാൾ മുമ്പേ അറിയിച്ചാൽ സർവീസ് തുടങ്ങാനും റെഡി

ആർ പീയൂഷ്

കൊച്ചി: ലോക്ക് ഡൗൺ പ്രഖ്യാപിച്ചതു മുതൽ കൊച്ചി മെട്രോയുടെ ട്രെയിനുകൾ വിശ്രമത്തിലാണ്. മുട്ടം യാർഡിലാണ് 25 ട്രെയിനുകൾ നിരനിരയായി വിശ്രമിക്കുന്നത്. ഒരുമാസത്തിൽ കൂടുതലായി ഇത്തരത്തിൽ നിർത്തിയിട്ടിരിക്കുന്നതിനാൽ ട്രെയിനുകൾ തുരുമ്പെടുക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. എഞ്ചിൻ ഭാഗത്തും വീൽ ഭാഗത്തുമാണ് തുരുമ്പ് പിടിക്കാൻ സാധ്യത ഏറെ. അതിനാൽ തുരുമ്പ് പിടിക്കാതിരിക്കാനായി ട്രെയിനുകൾ ഓടിക്കാൻ മെട്രോ അധികൃതർ തീരുമാനിച്ചു.

രാവിലെയും വൈകിട്ടും ഓരോ ട്രെയിനുകൾ ആലുവയിൽ നിന്നു തൈക്കൂടം വരെ ഓടിക്കാനാണ് തീരുമാനം. പേട്ട സ്റ്റേഷനിലേക്കുള്ള ട്രയൽ സർവീസ് പക്ഷേ, നിർത്തിവച്ചു. മുട്ടത്തെ മെട്രോ യാഡിലേക്കുള്ള പാളത്തിലും യാഡിലും ഒന്നിനു പുറകേ ഒന്നായി ട്രെയിനുകൾ നിർത്തിയിട്ടിരിക്കുകയാണ്. നിശ്ചിത ഇടവേളകളിൽ ട്രെയിനുകൾ കഴുകി വൃത്തിയാക്കുന്നുണ്ട്. വിശ്രമകാലമാണെങ്കിലും സർവീസ് തുടങ്ങേണ്ടതിന്റെ 2 ദിവസം മുൻപ് അറിയിച്ചാൽ മെട്രോ റെഡിയാണ്. ട്രാക്കും സ്റ്റേഷനും ട്രെയിനും കമ്യൂണിക്കേഷൻ സംവിധാനവും എല്ലാം സുസജ്ജമാണെന്നു നിരന്തരം പരിശോധിക്കുന്നുംുണ്ട്.

21 സ്റ്റേഷനുകളിൽ 7 എണ്ണത്തിൽ ഇപ്പോഴും സ്റ്റേഷൻ കൺട്രോളർമാർ ജോലിചെയ്യുന്നു. ബാക്കി സ്റ്റേഷനുകളിൽ കാവൽക്കാർ മാത്രമാണുള്ളത്. ഒന്നുപോലും തുറന്നിടുന്നില്ല. ആളില്ലെങ്കിലും ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം സ്റ്റേഷനുകളിൽ ശുചീകരണം നടക്കുന്നുമുണ്ട്. സർവീസ് ആരംഭിക്കും മുൻപ് സ്റ്റേഷനുകളും ട്രെയിനും വീണ്ടും അണു നശീകരണം നടത്തും. മുട്ടം യാഡിലും ഓപ്പറേഷൻ വിഭാഗത്തിലും 33% ആളുകൾ വീതം ജോലിക്കെത്തുന്നു. സർവീസ് ഏതു സമയവും തുടങ്ങാൻ തയാറാക്കിവയ്ക്കേണ്ടത് ഇവരുടെ ചുമതലയാണ്. കഴിഞ്ഞ 20 മുതൽ സ്റ്റേഡിയത്തിലെ കെഎംആർഎൽ ഓഫിസിലും 33% ജീവനക്കാരെത്തുന്നുണ്ട്.

മെട്രോ നിർമ്മാണത്തിനു അനുമതി കിട്ടിയതോടെ തൈക്കൂടം മുതൽ പേട്ട വരെയുള്ള നിർമ്മാണവും പേട്ട- എസ്.എൻ ജംക്ഷൻ ലൈൻ നിർമ്മാണവും പുനരാരംഭിച്ചു. ലോക്ഡൗൺ കഴിഞ്ഞാൽ ഉടൻ കമ്മിഷൻ ചെയ്യാനുള്ളതാണ് മെട്രോ തൈക്കൂടം- പേട്ട ലൈൻ. പേട്ടയിൽ നിന്ന് എസ്.എൻ ജംക്ഷനിലേക്കുള്ള നിർമ്മാണം തുടങ്ങിയിട്ടേയുള്ളു. ലോക്ഡൗൺ പ്രോട്ടോകോൾ കർശനമായി പാലിച്ചു പ്രത്യേക ശ്രദ്ധയോടെയാണു നിർമ്മാണ പ്രവർത്തനങ്ങൾ എന്നു കെ.എം.ആർ.എൽ എം.ഡി അൽകേഷ് കുമാർ ശർമ പറഞ്ഞു. ലോക്ഡൗൺ കാലത്തു കാലാവധി കഴിഞ്ഞ ട്രിപ് പാസുകാർക്കു യാത്രചെയ്യാൻ കഴിയാതിരുന്ന കാലത്തെ പണം മടക്കി നൽകുമെന്നും അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP