Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കൊച്ചി മെട്രോ ലാഭത്തിലല്ല; ടിക്കറ്റ് ഇതര വരുമാനത്തിലൂടെ ലാഭമുണ്ടാക്കാൻ നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി

കൊച്ചി മെട്രോ ലാഭത്തിലല്ല; ടിക്കറ്റ് ഇതര വരുമാനത്തിലൂടെ ലാഭമുണ്ടാക്കാൻ നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: കൊച്ചി മെട്രോ ലാഭത്തിലല്ല ഓടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു. രാജ്യത്തെ മറ്റ് മെട്രോകൾ ടിക്കറ്റ് ഇതര വരുമാനത്തിലൂടെ ലാഭമുണ്ടാക്കുന്നുണ്ട്.

അത്തരം വരുമാനം കൊച്ചി മെട്രോയ്ക്ക് ലഭിക്കുന്നില്ല. ഇതിനായുള്ള നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം ടി.എ.അഹമ്മദ്കബീർ, വി.കെ.ഇബ്രാഹിംകുഞ്ഞ് എന്നിവരെ അറിയിച്ചു.

കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന സംഭവങ്ങൾ വർദ്ധിച്ചുവരുന്നതായും പിണറായി വിജയൻ പറഞ്ഞു. കഴിഞ്ഞ മൂന്നുവർഷത്തിനിടയിൽ നിരവധി കുട്ടികളെയാണ് കാണാതായത്.

2015-145, 2016-126, 2017-164, 2018 ഫെബ്രുവരി 20 വരെ- 23 എന്നിങ്ങനെയാണ് കണക്കുകൾ. 2013 മുതൽ 2017 വരെ 18 വയസിനു താഴെയുള്ള 7,444 കുട്ടികളെ കാണാതായിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് 5746 കേസുകൾ രജിസ്റ്റർ ചെയ്തു. 7330 പേരെ കണ്ടെത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP