Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202330Thursday

ഹരിത ട്രിബ്യൂണൽ കോർപ്പറേഷന്റെ വാദം കേട്ടില്ല; 100 കോടി പിഴ ചുമത്തിയത് നഷ്ടം കണക്കാക്കാതെ; ബ്രഹ്മപുരത്തേത് കഴിഞ്ഞ നഗരസഭയുടെ കാലത്തുണ്ടായ പിഴവകൾ; വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് കൊച്ചി മേയർ

ഹരിത ട്രിബ്യൂണൽ കോർപ്പറേഷന്റെ വാദം കേട്ടില്ല; 100 കോടി പിഴ ചുമത്തിയത് നഷ്ടം കണക്കാക്കാതെ; ബ്രഹ്മപുരത്തേത് കഴിഞ്ഞ നഗരസഭയുടെ കാലത്തുണ്ടായ പിഴവകൾ; വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് കൊച്ചി മേയർ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ബ്രഹ്മപുരം തീപ്പിടിത്തത്തിൽ 100 കോടി പിഴ ചുമത്തിയ ഹരിത ട്രിബ്യൂണൽ വിധിക്കെതിരെ അപ്പീൽ നൽകാനൊരുങ്ങി കൊച്ചി കോർപ്പറേഷൻ. വിധി നടപ്പാക്കേണ്ടി വന്നാൽ കോർപ്പറേഷന് വലിയ സാമ്പത്തിക ബാധ്യത നേരിടേണ്ടി വരുമെന്ന് കൊച്ചി മേയർ എം. അനിൽകുമാർ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. ട്രിബ്യൂണലിന്റെ ഉത്തരവ് കോർപ്പറേഷന്റെ വാദം കേൾക്കാതെയാണെന്നും കോർപ്പറേഷനുണ്ടായ നഷ്ടം കണക്കാക്കാതെയാണ് പിഴ ചുമത്തിയതെന്നും മേയർ ആരോപിച്ചു.

ബ്രഹ്മപുരത്തേത് കഴിഞ്ഞ നഗരസഭയുടെ കാലത്തുണ്ടായ പിഴവുകളാണെന്നും ഇത്രയും നാൾ മിണ്ടാതെയിരുന്നത് ഒരു ദിവസം സത്യം പുറത്തുവരുമെന്നതുകൊണ്ടാണെന്നും മേയർ പറഞ്ഞു. 'നിയമവിദഗ്ധരുമായി ആലോചിച്ച് വിധിക്കെതിരെ അപ്പീൽ നൽകും. നീതി കിട്ടണമെന്നുള്ളതു കൊണ്ടാണ് സ്റ്റേയ്ക്കു പോകുന്നത്. ട്രിബ്യൂണൽ ഉന്നയിച്ച ചില പ്രധാനപ്പെട്ട കാര്യങ്ങളെ ഗൗരവമായി കാണുന്നു. പരിസ്ഥിതിക്കു സംഭവിച്ച ആഘാതത്തെക്കുറിച്ച് തീർച്ചയായും കൊച്ചി നഗരസഭ പഠിക്കുക തന്നെ ചെയ്യും' മേയർ വ്യക്തമാക്കി.

ബ്രഹ്മപുരം തീപിടിത്തത്തിൽ കൊച്ചി കോർപറേഷൻ 100 കോടി രൂപ ഒരു മാസത്തിനുള്ളിൽ ചീഫ് സെക്രട്ടറി മുൻപാകെ കെട്ടിവയ്ക്കണമെന്നാണ് ദേശീയ ഹരിത ട്രിബ്യൂണൽ നിർദേശിച്ചത്. ദുരന്തംമൂലമുണ്ടായ ആരോഗ്യപ്രശ്‌നങ്ങൾ പരിഹരിക്കാൻ തുക ഉപയോഗിക്കണം. വായുവിൽ മാരക വിഷപദാർഥങ്ങൾ കണ്ടെത്തിയെന്നും ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കണമെന്നും ദേശീയ ഹരിത ട്രിബ്യൂണൽ നിർദേശിച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP