Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പോടാ.. ഓടെടാ.... മേലിൽ ഇവിടെ കണ്ടു പോകരുത്..! തെറി വിളികളുമായി ആക്രാശിച്ചു കൊണ്ട് കൊച്ചി മറീൻ ഡ്രൈവിൽ സദാചാര ഗുണ്ടായിസം അഴിച്ചുവിട്ട് ശിവസേന; വിശ്രമിക്കാൻ എത്തിയ ദമ്പതികൾ അടക്കമുള്ളവരെ ചൂരലിന് ക്രൂരമായി അടിച്ചോടിച്ചു; കൺമുമ്പിൽ നടന്ന അക്രമം തടയാൻ ശ്രമിക്കാതെ കൈയും കെട്ടി നോക്കി നിന്ന് ഒത്താശ ചെയ്ത് പൊലീസുകാർ

പോടാ.. ഓടെടാ.... മേലിൽ ഇവിടെ കണ്ടു പോകരുത്..! തെറി വിളികളുമായി ആക്രാശിച്ചു കൊണ്ട് കൊച്ചി മറീൻ ഡ്രൈവിൽ സദാചാര ഗുണ്ടായിസം അഴിച്ചുവിട്ട് ശിവസേന; വിശ്രമിക്കാൻ എത്തിയ ദമ്പതികൾ അടക്കമുള്ളവരെ ചൂരലിന് ക്രൂരമായി അടിച്ചോടിച്ചു; കൺമുമ്പിൽ നടന്ന അക്രമം തടയാൻ ശ്രമിക്കാതെ കൈയും കെട്ടി നോക്കി നിന്ന് ഒത്താശ ചെയ്ത് പൊലീസുകാർ

കൊച്ചി: ലോകവനിതാദിനത്തിൽ സ്ത്രീകൾക്കു നേർക്ക് ചൂരൽപ്രയോഗം നടത്തി ശിവസേനയുടെ സദാചാര ഗുണ്ടായിസം. കൊച്ചിയിൽ ഏറ്റവും കൂടുതൽ ആളുകൾ വിശ്രമത്തിനായി എത്തുന്ന മറീൻഡ്രൈവ് വാക് വേയിലാണ് ഇന്ന് ഉച്ചയ്ക്കുശേഷം സംഭവം അരങ്ങേറിയത്. ഒന്നിച്ചിരുന്ന യുവതീയുവാക്കളെ ചൂരൽ ഉപയോഗിച്ച് അടിച്ചോടിക്കുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്ന പൊലീസും മാധ്യമപ്രവർത്തകരും നോക്കിനിന്നതല്ലാതെ ശിവസേനക്കാരെ പിന്തിരിപ്പിക്കാൻ ശ്രമങ്ങളൊന്നും നടത്തിയില്ല.

മുമ്പ് ചുംബനസമരം അരങ്ങേറിയപ്പോഴും കൊച്ചിയിലെ ശിവസേനാ പ്രവർത്തകർ ചൂരലുമായി മർദിക്കാനിറങ്ങിയിരുന്നു. അന്ന് നേതൃത്വം നൽകിയ കൊച്ചി യൂണിറ്റ് തന്നെയാണ് ഇപ്പോഴും രംഗത്തിറങ്ങിയിരിക്കുന്നത്. ജാഥയായി എത്തിയാണ് ശിവസേനാക്കാർ സദാചാര ഗുണ്ടായിസം അഴിച്ചുവിട്ടത്.

മറൈൻഡ്രൈവിൽ ഇരിക്കുകയായിരുന്ന യുവതീയുവാക്കളെ പ്രവർത്തകർ ചൂരൽ ഉപയോഗിച്ച് അടിച്ചോടിച്ചു. വാക്ക് വേയിൽ ഇരിക്കുന്ന ആളുകളെ തെരെഞ്ഞുപിടിച്ചായിരുന്നു ചൂരലടിയും ഭീഷണിയും. 'ഓടടാ'എന്നാക്രോശിച്ച് കൊണ്ട് പാഞ്ഞടുത്തശേഷമായിരുന്നു അടി. അടി കൊണ്ട് ഓടുന്നവരോട് 'മേലിൽ ഇവിടെ കണ്ട് പോകരുത്' എന്നു ഭീഷണി മുഴക്കുകയും ചെയ്തു.

ഉച്ചകഴിഞ്ഞ് മൂന്നരയോടെയായിരുന്നു ആക്രമണം. കുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങൾക്കെതിരെ നടത്തിയ പ്രകടനമാണ് യുവതീയുവാക്കൾക്ക് നേരെയുള്ള ആക്രമണമായി മാറിയത്. കുടചൂടിപ്രേമം അനുവദിക്കില്ലെന്ന് മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് ശിവസേനക്കാർ എത്തിയത്. ചൂരലിന് അടി കിട്ടിയവരിൽ ദമ്പതികളും ഉണ്ടായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

പത്തോളം പ്രവർത്തരാണ് ആക്രമം അഴിച്ചുവിട്ടത്. ഒട്ടേറെ പൊലീസുകാരും മാധ്യമപ്രവർത്തകരും സംഭവസ്ഥലത്തുണ്ടായിരുന്നു. മറ്റുള്ളവർക്ക് അടികിട്ടുന്നത് എങ്ങനെയും കാമറയിൽ ആക്കുന്നതിനുള്ള തെരക്കിലായിരുന്നു മാധ്യമപ്രവർത്തകർ. പൊലീസാകട്ടെ നോക്കി നിന്നതല്ലാതെ ശിവസനേക്കാരെ പിന്തിരിപ്പിക്കാനുള്ള ഒരുവിധ നടപടികളും സ്വകരിച്ചില്ല. സംഭവത്തിൽ പൊലീസിന്റെ ഭാഗത്തുനിന്ന് കനത്ത അനാസ്ഥയാണ് ഉണ്ടായത്. തൊട്ടു മുന്നിൽ അക്രമം നടന്നിട്ടും ഇടപെടാൻ ഇടപെടാൻ പൊലീസ് തയാറായില്ല.

അടുത്തിടെ കൊല്ലം അഴീക്കലിൽ സദാചാര ഗുണ്ടായിസത്തെ തുടർന്ന് ഇരയായ യുവാവ് ആത്മഹത്യ ചെയ്തിരുന്നു. അതിന് പിന്നാലെ തിരുവനന്തപുരം കനകക്കുന്നിലും സമാന സംഭവം അരങ്ങേറി. അവിടെ കേരള പൊലീസ് തന്നെയായിരുന്നു സദാചാര ഗുണ്ടായിസം നടത്തിയത്. കനകക്കുന്നിൽ ഒരുമിച്ചിരുന്ന ആൺകുട്ടിയേയും പെൺകുട്ടിയേയും മ്യൂസിയം പൊലീസ് സ്റ്റേഷനിലെ വനിതാ പൊലീസ് അപമാനിക്കുകയും കസ്റ്റഡിയിൽ എടുക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു. സംഭവം കുട്ടികൾ ഫേസ്‌ബുക്ക് ലൈവായി സംപ്രേഷണം ചെയ്തതിനെ തുടർന്ന് വിവാദമായി. ഇക്കാര്യത്തിൽ ഡിജിപി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

നേരത്തെ തിരുവനന്തപുരം യൂണിവേഴ്സ്റ്റി കോളെജിലും സദാചാര ഗുണ്ടാവിളയാട്ടം നടന്നിരുന്നു. രണ്ട് പെൺസുഹൃത്തുക്കൾക്കൊപ്പം കോളെജിലെത്തിയ യുവാവിനെ കോളെജിലെ എസ്എഫ്‌ഐ പ്രവർത്തകർ മർദ്ദിക്കുകയായിരുന്നു. അനാശാസ്യം ആരോപിച്ചായിരുന്നു ഇവർക്കെതിരെ ആക്രമണം നടത്തിയത്.

ഈ സംഭവങ്ങളെ തുടർന്ന് സദാചാര ഗൂണ്ടായിസത്തിനെതിരെ സർക്കാർ ശക്തമായ നിലപാട് സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഇത്തരക്കാർക്കെതിരെ നടപടികൾ സ്വീകരിക്കാൻ ഡിജിപിക്ക് നിർദ്ദേശം നൽകിയിരിക്കുകയാണ്. എന്നാലും ഇത്തരം സംഭവങ്ങൾ തുടർക്കഥയാകുന്നതാണ് കാണാൻ കഴിയുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP