Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വിനോദ സഞ്ചാരികളുടെ പ്രിയപ്പെട്ട മറൈൻ വാക്‌വേയുടെ അവസ്ഥ ദയനീയം; വാക്‌വേയിലൂടെ ഒഴുകുന്നത് ശൗചാലയ മാലിന്യം; സ്വീവേജ് ജലം ശുദ്ധീകരിച്ചാണ് കായലിലേക്ക് ഒഴുക്കിയിരുന്നതെന്ന് മറൈൻ വാക്വേയ്ക്ക് സമീപമുള്ള പാർപ്പിട സമുച്ചയങ്ങളിലെ താമസക്കാർ; ശുദ്ധീകരിച്ച ജലവും കായലിലേക്ക് ഒഴുക്കാനാവില്ലെന്ന് കോർപ്പറേഷനും ജി.സി.ഡി.എയും

വിനോദ സഞ്ചാരികളുടെ പ്രിയപ്പെട്ട മറൈൻ വാക്‌വേയുടെ അവസ്ഥ ദയനീയം; വാക്‌വേയിലൂടെ ഒഴുകുന്നത് ശൗചാലയ മാലിന്യം; സ്വീവേജ് ജലം ശുദ്ധീകരിച്ചാണ് കായലിലേക്ക് ഒഴുക്കിയിരുന്നതെന്ന് മറൈൻ വാക്വേയ്ക്ക് സമീപമുള്ള പാർപ്പിട സമുച്ചയങ്ങളിലെ താമസക്കാർ; ശുദ്ധീകരിച്ച ജലവും കായലിലേക്ക് ഒഴുക്കാനാവില്ലെന്ന് കോർപ്പറേഷനും ജി.സി.ഡി.എയും

പി എസ് സുവർണ

കൊച്ചി: വിനോദ സഞ്ചാരികൾ ഏറെയും എത്തുന്ന സ്ഥലങ്ങളിലൊന്നാണ് കൊച്ചിയിലെ മറൈൻ ഡ്രൈവ്. കായലിന് സമീപത്തായി ഇട്ടിരിക്കുന്ന കസേരയിൽ ഇരുന്ന് കായലിന്റെ സൗന്ദര്യം ആസ്വദിക്കാൻ കഴിയുമെന്നതാണ് ഇവിടത്തെ ആകർഷണവും. സമാധാനവും, ശുദ്ധവായുവും നൽകുന്ന മറൈൻ ഡ്രൈവ്. എന്നാൽ ഇന്ന് വളരെ മോശം അവസ്ഥയെ അഭിമുഖീകരിച്ചുകൊണ്ടിരിക്കുകയാണ്. വൃത്തിഹീനമായ പരിസരവും ദുർഗന്ധവുമാണ് ഇന്ന് മറൈൻ ഡ്രൈവിലാകെ.

മറൈൻ ഡ്രൈവ് വാക്വേയിലൂടെ ശൗചാലയ മാലിന്യമാണ് ഒഴുകുന്നത്. എന്നാൽ ഇതിനുള്ള പരിഹാര നടപടികൾ ഉണ്ടായില്ല. കാണുന്നവരും അറിയുന്നവരുമെല്ലാം ഇതിനെതിരെ കണ്ണടച്ചു. അതുകൊണ്ട് തന്നെ മറൈൻ വാക്വേ അവഗണിക്കപ്പെടുന്നതിനെതിരെ ചിറ്റൂർ റോഡിൽ താമസിക്കുന്ന രഞ്ജിത്ത് തമ്പി ഹൈക്കോടതിയിൽ ഹർജി നൽകി. തുടർന്ന് മറൈൻ വാക്വേയിലൂടെ ശൗചാലയമാലിന്യം ഒഴുക്കുന്നതിനെക്കുറിച്ച് നേരിൽ കണ്ട് റിപ്പോർട്ട് ചെയ്യാനായി ഹൈക്കോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചു. മാത്രമല്ല ശനി, ഞായർ ദിവസങ്ങളിലായി അമിക്കസ് ക്യൂറി മറൈൻ വാക്വേയിലെത്തി പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കണം. എന്നാണ് കോടതി ഉത്തരവ്.

അതേസമയം കോടതി ഉത്തരവ് ഉണ്ടായിരുന്നിട്ട് കൂടി ഈ കാര്യത്തിൽ നടപടിയുണ്ടാകാത്തതിനെതിരായകോടതിയലക്ഷ്യ ഹർജിയും കോടതിയുടെ പരിഗണനയിലുണ്ട്. എന്തായാലും മറൈൻ വാക്വേയുടെ കാര്യത്തിൽ കോടതി കൃത്യമായി ഇടപെട്ടിരിക്കുന്നതുകൊണ്ട് തന്നെ ഉടൻ തന്നെ ഇതിന് പരിഹാരം ഉണ്ടാകുമെന്ന് കരുതാം. അതേസമയം സ്വീവേജ് ജലം ശുദ്ധീകരിച്ചിട്ടാണ് കായലിലേക്ക് ഒഴുക്കിയിരുന്നതെന്ന് മറൈൻ വാക്വേയ്ക്ക് സമീപമുള്ള പാർപ്പിടസമുച്ചയങ്ങളിലെ താമസക്കാർ പറഞ്ഞു. എന്നാൽ ശുദ്ധീകരിച്ച ജലവും കായലിലേക്ക് ഒഴുക്കാനാവില്ലെന്ന് കോർപ്പറേഷനും ജി.സി.ഡി.എ.യും കോടതിയെ അറിയിച്ചു. ഇതിനോടൊപ്പം തന്നെ സ്വീവേജ് ജലം ശുദ്ധീകരിച്ച് കായലിലേക്ക് ഒഴുക്കുന്നതിനെയും അംഗീകരിക്കാനാവില്ലെന്ന് ഹർജിക്കാരും വാദിച്ചു.എന്നാൽ മറൈൻ ഡ്രൈവ് വാക്വേ സംരക്ഷിക്കാൻ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നായിരുന്നു ജി.സി.ഡി.എ. കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയത്. എന്നാൽ ഇത് തെറ്റാണെന്നുകാട്ടി പിന്നാലെ ഹർജിക്കാരനും എത്തി. ചിത്രം സഹിതമാണ് ഹർജിക്കാരൻ ജി.സി.ഡി.എയുടെ വാക്കുകളെ എതിർത്തത്. ഇതിനോടൊപ്പം തന്നെ മറൈൻ വാക്വേയിലൂടെ കക്കൂസ് മാലിന്യം ഒഴുക്കുന്നതിന്റെ ചിത്രവും വാർത്തയും ഹാജരാക്കി. പരാതിക്കാരന്റെ ഹർജി ചീഫ് ജസ്റ്റിസ് എസ്. മണികുമാറും, ജസ്റ്റിസ് ഷാജി പി. ചാലിയും അടങ്ങിയ ബഞ്ചാണ് പരിഗണിച്ചത്.സ്വദേശികളും വിദേശികളുമായ നിരവധിയാളുകളാണ് ദിവസേന മറൈൻ ഡ്രൈവ് സന്ദർശിക്കാൻ എത്തുന്നത്. ഇവരെ സംബന്ധിച്ച് വളരെ മോശമായ പരിസരം മാത്രമാവും മറൈൻ ഡ്രൈവ്. അശ്രദ്ധമായ പ്രവർത്തികളാണ് ഇന്ന് മറൈൻ ഡ്രൈവിനെ ഈ അവസ്ഥയിൽ എത്തിച്ചിരിക്കുന്നത്. മാലിന്യങ്ങൾ കായലിലേക്ക് തള്ളപ്പെടുന്നതും. പരിസരങ്ങൾ വൃത്തിയായി സൂക്ഷിക്കാത്തതുമെല്ലാമാണ് ഇതിന്റെയെല്ലാം മൂല കാരണങ്ങൾ. മാത്രമല്ല മറൈൻ ഡ്രൈവ് പരിസരങ്ങളിൽ പല ഭാഗത്തായി ചപ്പുചവറുകൾ കൂടി കിടക്കുന്നതും കാണാൻ കഴിയും. അതിൽ അധികവും പ്ലാസ്റ്റിക്ക് മാലിന്യങ്ങളാണ്. ഇവയും മറൈൻ പരിസരത്തെ മോശമായി ബാധിക്കുന്നുണ്ട്. എന്തായാലും കോടതി നിയമിച്ച അമിക്കസ് ക്യൂറി ഉടൻ തന്നെ പരിശോധനകൾ നടത്തി റിപ്പോർട്ട് സമർപ്പിച്ചതിന് ശേഷമാകും മറ്റ് തുടർ നടപടികൾ ഉണ്ടാവുക. തിങ്കളാഴ്ചയാണ് ഹർജി വീണ്ടും പരിഗണിക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP