Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202021Monday

22 ദിവസത്തെ ഇടവേളയ്ക്ക് ശേഷം കൊച്ചി ലുലു മാൾ നാളെ വീണ്ടും തുറക്കും; മാൾ താൽക്കാലികമായി അടച്ചിട്ടത് ഇടപ്പള്ളി ടോൾ 34-ാം വാർഡ് കണ്ടെയ്ന്മെന്റ് സോൺ ആക്കിയതിനെ തുടർന്ന്; മാൾ തുറക്കുന്നത് ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ ശേഷം

22 ദിവസത്തെ ഇടവേളയ്ക്ക് ശേഷം കൊച്ചി ലുലു മാൾ നാളെ വീണ്ടും തുറക്കും; മാൾ താൽക്കാലികമായി അടച്ചിട്ടത് ഇടപ്പള്ളി ടോൾ 34-ാം വാർഡ് കണ്ടെയ്ന്മെന്റ് സോൺ ആക്കിയതിനെ തുടർന്ന്; മാൾ തുറക്കുന്നത് ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ ശേഷം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: 22 ദിവസം അടച്ചിട്ട കൊച്ചി ലുലു മാൾ നാളെ വീണ്ടും തുറക്കും. ലുലുമാൾ രാവിലെ 10 മുതൽ രാത്രി 10 വരെ തുറന്നു പ്രവർത്തിക്കും. ലുലു ഹൈപ്പർ മാർക്കറ്റ് രാവിലെ 9 മുതൽ രാത്രി 10 വരെയും, ലുലു കണക്റ്റ് രാവിലെ 10 മുതൽ രാത്രി 10 വരെയും തുറക്കും.

ഇടപ്പള്ളിയിലെ ലുലു മാൾ ഉൾപ്പെടുന്ന കളമശേരി നഗരസഭയിലെ ഇടപ്പള്ളി ടോൾ 34-ാം വാർഡ് കണ്ടെയ്ന്മെന്റ് സോൺ ആയതിനെ തുടർന്നാണ് 22 ദിവസം മുമ്പ് അടച്ചിട്ടത്. താത്കാലികമായി അടച്ച മാൾ തുറക്കുന്ന വിവരം തങ്ങളുടെ ഫേസ്‌ബുക്ക് പേജിലൂടെ ലുലു അറിയിച്ചു. നേരത്തെ മാൾ അടച്ചിടുന്ന വിവരവും ഫേസ്‌ബുക്കിലൂടെ അറിയിച്ചിരുന്നു. മാൾ തുറക്കുന്നത് ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ ശേഷമാണെന്ന് മാൾ അധികൃതർ അറിയിച്ചു.

Stories you may Like

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP