Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കൊക്കെയ്ൻ കേസിൽ അറസ്റ്റിലായ നൈജീരിയൻ പൗരൻ എയ്ഡ്‌സ് ബാധിതനെന്ന് റിപ്പോർട്ട്; ചോദ്യം ചെയ്യലിൽ നിന്നും രക്ഷപെടാനുള്ള തന്ത്രമെന്ന് തന്ത്രമെന്ന് പൊലീസ്

കൊക്കെയ്ൻ കേസിൽ അറസ്റ്റിലായ നൈജീരിയൻ പൗരൻ എയ്ഡ്‌സ് ബാധിതനെന്ന് റിപ്പോർട്ട്; ചോദ്യം ചെയ്യലിൽ നിന്നും രക്ഷപെടാനുള്ള തന്ത്രമെന്ന് തന്ത്രമെന്ന് പൊലീസ്

കൊച്ചി: കൊച്ചി കൊക്കെയ്ൻ കേസിൽ അറസ്റ്റിലായ നൈജീരിയൻ പൗരൻ ഒക്കാവോ ഷിഗോസി കോളിൻസ്(29) എയ്ഡ്‌സ് ബാധിതരെന്ന് റിപ്പോർട്ടുകൾ. തന്റെ മെഡിക്കൽ റിപ്പോർട്ട് ഇക്കാര്യം സ്ഥിരീകരിക്കുന്നതായി ഒക്കാവോ അവകാശപ്പെട്ടു. പൊലീസ് പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. എന്നാൽ പൊലീസിന്റെ ചോദ്യം ചെയ്യലിൽ ശാരീരിക പീഡനത്തിൽ നിന്ന് ഒഴിവാകുന്നതിനുള്ള ഒക്കോവോയുടെ തന്ത്രമാണിതെന്നും പൊലീസ് സംശയിക്കുന്നുണ്ട്.

കൊച്ചി കൊക്കെയ്ൻ കോസ് അന്വേഷിക്കുന്ന പൊലീസ് സംഘം ഗോവയിൽ വച്ചാണ് ഒക്കാവോയെ അറസ്റ്റ് ചെയ്തത്. ഗോവയിൽ വച്ച് ഇയാൾ പിടിയിലാകുമ്പോൾ ഏഴ് നൈജീരിയൻ സ്വദേശികളും ഇയാൾക്കൊപ്പമുണ്ടായിരുന്നു. കൊച്ചിയിലെ സ്‌കോക്കേഴ്‌സ് പാർട്ടികൾക്ക് മയക്കുമരുന്ന് എത്തിച്ച് നൽകുന്നത് ഇയാളാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

ഒക്കോവ ഷിഗോസി കോളിൻസിനെ നോർത്ത് ഗോവയിൽ നിന്നുമാണ് അറസ്റ്റു ചെയ്തത്. ഗോവയിലെ ഒരു റസ്‌റ്റോറന്റിന്റെ മുമ്പിൽ വച്ചു ഗോവൻ നാർക്കോട്ടിക് വിഭാഗത്തിന്റെ സഹായത്തോടെയാണു കൊച്ചി പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ഒന്നാം പ്രതി രേഷ്മ രംഗസ്വാമിയും ബ്ലെസിയും ഒക്കാവയും നിസാമുമായി അടുത്തബന്ധമാണുള്ളത്. ഒക്കോവയും നിസാമും, തൃശൂർ പുതുക്കാട് ആത്മഹത്യ ചെയ്ത ആൾദൈവം ദിവ്യ ജോഷിയുടെ ഭർത്താവ് ജോഷിയും ഒറ്റക്കെട്ടായാണു മയക്കുമരുന്നു ശൃംഖല വികസിപ്പിച്ചുവരുന്നതത്രേ. നിസാമിന് അഖിലേന്ത്യാ തലത്തിൽ നടന്നുവരുന്ന വമ്പൻപുകയിലക്കച്ചവടത്തിനൊപ്പം മയക്കുമരുന്നു കടത്തുമുള്ളതായാണു സൂചന. നിസാമിന്റെ ഏറ്റവും പ്രധാനസാമ്പത്തികസ്രോതസും ഇതുതന്നെയാണെന്നു പൊലീസ് സംശയിക്കുന്നുണ്ട്.

നൈജിരിയക്കാരനായ ഒക്കോവയുടെ കൈവശമുള്ള പാസ്‌പോർട്ട് കാലാവധി കഴിഞ്ഞതാണ്. മയക്കുമരുന്നുകേസുണ്ടായപ്പോൾ ഒക്കോവ കൊച്ചിയിലുണ്ടായിരുന്നു. പൊലീസിനൊപ്പം അവരെ സഹായിച്ചുകൊണ്ടു നിന്നിരുന്ന ഒക്കോവയെ ആരും സംശയിച്ചതേയില്ല. പിന്നീട് കേസുമായി ബന്ധപ്പെട്ട് ഒരുകണ്ണിയായ വലപ്പാടുകാരൻ നൈനേഷ് പിടിയിലായപ്പോളാണ് ഒക്കോവയെപ്പറ്റിയും വിവേകിനെപ്പറ്റിയും കൂടുതൽ അറിയുന്നത്. അതോടെ ഒക്കോവ ഗോവയിലേക്കു മുങ്ങുകയായിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP