Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കൊച്ചിയിൽ ആരേയും കാണാതായിട്ടില്ല; കൊച്ചിയിൽ രജിസ്റ്റർ ചെയ്ത ബോട്ടുകൾ സുരക്ഷിതമാണെന്ന് ജില്ലാ കളക്ടർ; മറ്റ് സംസ്ഥാനങ്ങളിലോ ഹാർബറുകളിലോ രജിസ്റ്റർ ചെയ്ത ബോട്ടുകൾ കൊച്ചിക്കു സമീപം അപകടത്തിൽ പെട്ടിട്ടുണ്ടോ എന്ന് അന്വേഷിക്കും

കൊച്ചിയിൽ ആരേയും കാണാതായിട്ടില്ല; കൊച്ചിയിൽ രജിസ്റ്റർ ചെയ്ത ബോട്ടുകൾ സുരക്ഷിതമാണെന്ന് ജില്ലാ കളക്ടർ;  മറ്റ് സംസ്ഥാനങ്ങളിലോ ഹാർബറുകളിലോ രജിസ്റ്റർ ചെയ്ത ബോട്ടുകൾ കൊച്ചിക്കു സമീപം അപകടത്തിൽ പെട്ടിട്ടുണ്ടോ എന്ന് അന്വേഷിക്കും

കൊച്ചി: ചെല്ലാനം, തോപ്പുംപടി, കൊച്ചി, മുനമ്പം ഹാർബറുകൾ കേന്ദ്രീകരിച്ച് മത്സ്യബന്ധനം നടത്തുന്ന മുഴുവൻ മത്സ്യബന്ധന ബോട്ടുകളും സുരക്ഷിതമാണെന്ന് ജില്ലാ കളക്ടർ മുഹമ്മദ് വൈ സഫിറുള്ള അറിയിച്ചു. ഈ ബോട്ടുകളോ ഇതിൽ ജോലി ചെയ്യുന്ന തൊഴിലാളികളോ കാണാതായിട്ടില്ല. മറ്റ് സംസ്ഥാനങ്ങളിലോ ഹാർബറുകളിലോ രജിസ്റ്റർ ചെയ്ത ബോട്ടുകൾ കൊച്ചിക്കു സമീപം അപകടത്തിൽ പെട്ടിട്ടുണ്ടോ എന്നറിയാൻ നാവികസേനയും മറൈൻ എൻഫോഴ്‌സ്‌മെന്റും കോസ്റ്റൽ പൊലീസും വ്യാപകമായി തെരച്ചിൽ നടത്തുന്നുണ്ടെന്നും കളക്ടർ വ്യക്തമാക്കി.

എറണാകുളം ജില്ലയിൽ രജിസ്റ്റർ ചെയ്ത് ഇവിടത്തെ ഹാർബറുകൾ കേന്ദ്രീകരിച്ച് എണ്ണൂറോളം ബോട്ടുകളാണ് മത്സ്യബന്ധനം നടത്തുന്നത്. ഈ ബോട്ടുകളോ മറ്റ് വള്ളങ്ങളോ കടൽക്ഷോഭത്തിൽ പെട്ടിട്ടില്ല. അതേസമയം ഗുജറാത്ത് മുതൽ തമിഴ്‌നാട് വരെയുള്ള തീരസംസ്ഥാനങ്ങളിലെ അറുന്നൂറോളം ബോട്ടുകൾ മത്സ്യബന്ധനത്തിന്റെ ഭാഗമായി കൊച്ചിയിൽ വന്നു പോകാറുണ്ട്. ഇവർക്കാർക്കെങ്കിലും അപകടം സംഭവിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താനുള്ള ശ്രമമാണ് നാവികസേനയും പൊലീസും മറൈൻ എൻഫോഴ്‌സ്‌മെന്റും നടത്തുന്നത്. ഇത്തരം സൂചനകളും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് കളക്ടർ പറഞ്ഞു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP