Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

യാത്രക്കാർക്ക് ആശ്വാസം പകർന്ന് കൊച്ചി വിമാനത്താവളം വീണ്ടും തുറന്നു; ആദ്യ ടേക് ഓഫിൽ അപ്രതീക്ഷിത അതിഥി; പുനരുദ്ധാരണത്തിന് ശേഷം ആദ്യം പറന്നിറങ്ങിയത് അഹമ്മദാബാദിൽ നിന്നുള്ള ഇൻഡിഗോ വിമാനമെന്നും സിയാൽ

യാത്രക്കാർക്ക് ആശ്വാസം പകർന്ന് കൊച്ചി വിമാനത്താവളം വീണ്ടും തുറന്നു; ആദ്യ ടേക് ഓഫിൽ അപ്രതീക്ഷിത അതിഥി; പുനരുദ്ധാരണത്തിന് ശേഷം ആദ്യം പറന്നിറങ്ങിയത് അഹമ്മദാബാദിൽ നിന്നുള്ള ഇൻഡിഗോ വിമാനമെന്നും സിയാൽ

പ്രകാശ് ചന്ദ്രശേഖർ

കൊച്ചി: വെള്ളപ്പൊക്കത്തെത്തുടർന്ന് രണ്ടാഴ്ചയായി അടച്ചിട്ടിരുന്ന കൊച്ചി വിമാനത്താവളം പൂർണതോതിൽ പ്രവർത്തനം പുനരാരംഭിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് 2.06 ന് അഹമ്മദാബാദിൽ നിന്നുള്ള ഇൻഡിഗോ (6ഇ 667) വിമാനമാണ് പുനരുദ്ധാരണത്തിന് ശേഷം വിമാനത്താവളത്തിൽ ആദ്യമെത്തിയത്. പെരിയാർ കരകവിഞ്ഞൊഴുകിയതോടെ ഓഗസ്റ്റ് 15 ന് പുലർച്ചെയാണ് വിമാനത്താവളം അടച്ചത്. പരിസര പ്രദേശങ്ങൾക്കൊപ്പം വിമാനത്താവളവും വെള്ളത്തിനടിയിലായി. ചുറ്റുമതിൽ തകർന്നതുൾപ്പെടെ സാരമായ കേടുപാടുകൾ വിമാനത്താവളത്തിന് സംഭവിച്ചു. വൈദ്യുതി വിതരണ സംവിധാനം, റൺവെ ലൈറ്റുകൾ, ജനറേറ്ററുകൾ എന്നിവയെല്ലാം തകരാറിലായി. വെള്ളം ഇറങ്ങിക്കഴിഞ്ഞ് ഓഗസ്റ്റ് 20 നാണ് സിയാൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾ തുടങ്ങിയത്. ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ പരിശോധന പൂർത്തിയായതോടെ വിമാനത്താവളം സമ്പൂർണ ഓപ്പറേഷന് സജ്ജമായി.

ബുധനാഴ്ച ഉച്ചയ്ക്ക് അഹമ്മദാബാദിൽ നിന്നുള്ള ഇൻഡിഗോ വിമാനമെത്തിയതോടെ സിയാൽ വീണ്ടും തിരക്കിലായി. ഉച്ചയ്ക്ക് 3.25 നുള്ള ബാംഗ്ലൂർ ഇൻഡിഗോയാണ് ആദ്യമായി ടേക് ഓഫ് നടത്തിയത്. ആദ്യ ടേക് ഓഫിന് അപ്രതീക്ഷിതമായൊരു വി.ഐ.പി യാത്രക്കാരനുണ്ടായിരുന്നു;കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. സംസ്ഥാനത്തെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങൾ സന്ദർശിച്ച ശേഷം രാഹുൽ ബുധനാഴ്ച ഉച്ചയോടെ ഹെലിക്കോപ്ടറിൽ കൊച്ചി വിമാനത്താവളത്തിലെത്തിയിരുന്നു. വിമാനത്താവള പ്രവർത്തനം പൂർണതോതിൽ ആയതോടെ രാഹുൽ തുടർയാത്ര കൊച്ചിയിൽ നിന്നുള്ള വിമാനത്തിലാക്കി.

മസ്‌ക്കറ്റിൽ നിന്നുള്ള ജെറ്റ് എയർവേയ്‌സ് വിമാനം വൈകീട്ട് നാലരയോടെ എത്തി. പുനരുദ്ധരിച്ച വിമാനത്താവളത്തിൽ എത്തിയ ആദ്യ രാജ്യാന്തര സർവീസ് ആണിത്. വിമാനത്താവളം പൂർണ സജ്ജമായ ആദ്യദിനം ഉച്ചയ്ക്ക് രണ്ടുമണി മുതൽ അർധരാത്രി വരെ 33 ലാൻഡിങ്ങും 30 ടേക് ഓഫും നടന്നു. ഒരു സർവീസ് പോലും റദ്ദുചെയ്തിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP