Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അനാവശ്യമായി പുറത്തിറങ്ങിയാൽ നടപടി; രോഗലക്ഷണങ്ങൾ ഉള്ളവർ ആരോഗ്യവകുപ്പുമായി ബന്ധപ്പെടണം; രോഗം മറച്ചുവയ്ക്കുന്നത് കുറ്റകരം; കൊച്ചിയിൽ നിയന്ത്രണങ്ങൾ കർശനമാക്കുന്നു

അനാവശ്യമായി പുറത്തിറങ്ങിയാൽ നടപടി; രോഗലക്ഷണങ്ങൾ ഉള്ളവർ ആരോഗ്യവകുപ്പുമായി ബന്ധപ്പെടണം; രോഗം മറച്ചുവയ്ക്കുന്നത് കുറ്റകരം; കൊച്ചിയിൽ നിയന്ത്രണങ്ങൾ കർശനമാക്കുന്നു

സ്വന്തം ലേഖകൻ

കൊച്ചി: കോവിഡ് രോഗവ്യാപനം തടയാൻ കൊച്ചി നഗരത്തിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ അവലോകന യോഗത്തിൽ തീരുമാനം. അത്യാവശ്യത്തിന് അല്ലാതെ ആരും പുറത്തിറങ്ങരുതെന്നും നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ നടപടിയെടുക്കുമെന്നും യോഗ തീരുമാനങ്ങൾ വിശദീകരിച്ചുകൊണ്ട് മന്ത്രി വി എസ് സുനിൽ കുമാർ പറഞ്ഞു.

ജനങ്ങൾ നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താൻ പൊലീസും ആരോഗ്യ വകുപ്പും സംയുക്തമായി പരിശോധനകൾ നടത്തും. നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ നടപടിയെടുക്കും. അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ ആരും പുറത്തിറങ്ങരുതെന്ന് മന്ത്രി പറഞ്ഞു.രോഗലക്ഷണങ്ങൾ ഉള്ളവർ ആരോഗ്യവകുപ്പുമായി ബന്ധപ്പെടണം. രോഗം മറച്ചുവയ്ക്കുന്നത് കുറ്റകരമാണ്. മെട്രോ നഗരത്തിൽ വ്യാപനമുണ്ടായാൽ സ്ഥിതി രുക്ഷമാവും. എന്നാൽ ജില്ലയിൽ ഇതുവരെ സമൂ്ഹിക വ്യാപനം ഉണ്ടായിട്ടില്ലെന്നാണ് വിലയിരുത്തലെന്ന് മന്ത്രി പറഞ്ഞു.

എറണാകുളം മാർക്കറ്റിൽ കുടുതൽ പരിശോധനകൾ നടത്തും. ബ്രോഡ് വേയിലെ സാഹചര്യം മുന്നറിയിപ്പാണ്. സാമൂഹിക അകലം നിർബന്ധമായും പാലിക്കണമെന്ന് മന്ത്രി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP