Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സോഷ്യൽ മീഡിയ മദ്യപാനിയാക്കിയ എൽദോയെ നെഞ്ചോട് ചേർത്ത്കൊച്ചി മെട്രോ അധികൃതർ; എൽദോയ്ക്ക് മെട്രോയിൽ രണ്ടായിരം രൂപയുടെ സൗജന്യ പാസ്; കെ എം ആർ എൽ വീണ്ടും കരുണയുടെ കടമ നിറവേറ്റുമ്പോൾ

സോഷ്യൽ മീഡിയ മദ്യപാനിയാക്കിയ എൽദോയെ നെഞ്ചോട് ചേർത്ത്കൊച്ചി മെട്രോ അധികൃതർ; എൽദോയ്ക്ക് മെട്രോയിൽ രണ്ടായിരം രൂപയുടെ സൗജന്യ പാസ്; കെ എം ആർ എൽ വീണ്ടും കരുണയുടെ കടമ നിറവേറ്റുമ്പോൾ

 കൊച്ചി : സോഷ്യൽ മീഡിയയിലൂടെ അപമാനിക്കപ്പെട്ട അങ്കമാലി സ്വദേശി എൽദോയ്ക്ക് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ (കെഎംആർഎൽ) വക 2000 രൂപയുടെ സൗജന്യ യാത്രാ പാസ്.മെട്രോയിൽ യാത്ര ചെയ്ത ഭിന്നശേഷിക്കാരനായ എൽദോയെ മദ്യപാനിയാക്കി തെറ്റായ രീതിയിൽ ചിലർ പ്രചരിപ്പിച്ച ചിത്രം ഏറെ വിമർശനത്തിന് ഇടയാക്കിയിരുന്നു.

മെട്രോയിൽ ക്ഷീണിതനായി കിടന്ന എൽദോയുടെ ചിത്രത്തിന് താഴെ മെട്രോയിലും 'പാമ്പു'കൾ എന്ന അടിക്കുറിപ്പോടെയാണ് ഫേസ്‌ബുക്കിലും വാട്‌സ് ആപ്പിലുമൊക്കെ വ്യാജ വാർത്ത പ്രചരിപ്പിച്ചത്.

ജീവിത പ്രാരാബ്ധങ്ങളിൽ തളരാതെ മുന്നോട്ടുനീങ്ങിയ എൽദോയെ സമൂഹമാധ്യമങ്ങളിലെ വ്യാജ പ്രചാരണം വല്ലാതെ വേദനിപ്പിച്ചിരുന്നു. എന്നാൽ പിന്നീട് മലയാളത്തിലെ ഒരു പ്രമുഖ വാർത്താചാനലായിരുന്നു എൽദോയുടെ യഥാർത്ഥ ജീവിതകഥ പുറത്തു കൊണ്ടു വന്നത്.

സംഭവ ദിവസം നെഞ്ചുവേദനയെ തുടർന്ന് എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന അനുജൻ നോമിയെ കാണാൻ ഭാര്യയ്ക്കും മകൻ ബേസിലിനുമൊപ്പം പോയതാണ് എൽദോ. ആശുപത്രിയിൽ വെന്റിലേറ്ററിലായിരുന്ന അനുജന്റെ അവസ്ഥ എൽദോയെ വല്ലാതെ നൊമ്പരപ്പെടുത്തി. വിഷമത്തോടെ ആശുപത്രി വിട്ട എൽദോ 11 മണിയോടെ പാലാരിവട്ടത്ത് എത്തിയപ്പോൾ മകൻ ബേസിലാണു മെട്രോയിൽ കയറണമെന്നു പറഞ്ഞത്.

ബസിൽ നിന്നിറങ്ങിയ എൽദോയും കുടുംബവും ആലുവയിലേക്കു പോകുന്നതിനു മെട്രോയിൽ കയറി. അനുജന്റെ അവസ്ഥ കണ്ടുള്ള വിഷമവും പനിയും എൽദോയെ ക്ഷീണിതനാക്കിയിരുന്നു. മെട്രോയിൽ കയറിയപാടെ സീറ്റിൽ കിടന്നു. ഇത് കണ്ട് തെറ്റിദ്ധരിച്ച ആരോ എൽദോയുടെ ചിത്രമെടുത്ത് മദ്യപാനിയെന്ന പേരിൽ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയായിരുന്നു.

എന്നാൽ ഈ സംഭവത്തിലെ വസ്തുത പുറത്തുവന്നതോടെ ഈ ചിത്രങ്ങൾ ഷെയർ ചെയ്ത പലരും സമൂഹ മാധ്യമങ്ങളിലൂടെ തന്നെ ക്ഷമാപണവും നടത്തുകയുണ്ടായി.യാഥാർത്ഥ്യം മനസ്സിലായതോടെ മെട്രോയിൽ കയറിയതുകൊണ്ട് എൽദോയ്ക്കുണ്ടായ അപമാനം മാറ്റാൻ മെട്രോ അധികൃതരും തീരുമാനിക്കുകയായിരുന്നു.

ഇതോടെയാണ് എൽദോയ്ക്ക് കൊച്ചി മെട്രോയുടെ വക 2000 രൂപയുടെ യാത്രാ പാസ് സ്‌നേഹോപഹാരമായി നൽകിയത്. കൊച്ചി മെട്രോയുടെ പാലാരിവട്ടം സ്റ്റേഷനിൽ നടന്ന ചടങ്ങിൽ കെഎംആർഎൽ എംഡി ഏലിയാസ് ജോർജ് എൽദോയ്ക്ക് യാത്രാ പാസ് സമ്മാനിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP