Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കെഎംസിസി ചാർട്ടേർഡ് ഫ്ളൈറ്റുകൾ ഉടൻ; എമിറേറ്റുകൾ അടിസ്ഥാനമാക്കി സർവീസുകൾ

കെഎംസിസി ചാർട്ടേർഡ് ഫ്ളൈറ്റുകൾ ഉടൻ; എമിറേറ്റുകൾ അടിസ്ഥാനമാക്കി സർവീസുകൾ

ജാസിം മൊയ്തീൻ

ദുബൈ: കൊറോണ വ്യാപനത്തെ പ്രതിരോധിക്കാനായി ഏർപ്പെടുത്തിയ രാജ്യാന്തര യാത്രാ വിലക്കിൽ പൊറുതിമുട്ടിയ പ്രവാസികൾക്കായി യുഎഇ കെഎംസിസി ഏർപ്പെടുത്തുന്ന ചാർട്ടേർഡ് വിമാനങ്ങൾ വിവിധ എമിറേറ്റുകളിൽ നിന്നും അടുത്ത ദിവസങ്ങളിലായി പറന്നുയരും. ജൂൺ 2ന് ഷാർജ-അഴീക്കോട് മണ്ഡലം കെഎംസിസിയുടെയും ജൂൺ 3ന് ദുബൈ-മലപ്പുറം ജില്ലാ കെഎംസിസിയുടെയും വിമാനങ്ങൾ പറന്നുയരും. റാസൽഖൈമ എയർപോർട്ടിൽ നിന്ന് കോഴിക്കോട്ടേക്കാണ് രണ്ടു വിമാനങ്ങളും പറക്കുക. രണ്ടു വിമാനങ്ങളും രാവിലെ 5 മണിക്കാണ് റാസൽഖൈമ എയർപോർട്ടിൽ നിന്ന് പുറപ്പെടുക. റാസൽഖൈമ എയർപോർട്ടിലേക്ക് ദുബൈയിൽ നിന്ന് ഗതാഗത സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.

വിവിധ എമിറേറ്റുകളിലെ കീഴ്ഘടകങ്ങളുടെ കീഴിൽ തുടർന്നുള്ള ദിവസങ്ങളിലും വിമാനങ്ങൾ കേരളത്തിലേക്ക് പുറപ്പെടുന്നതാണ്. വിമാന സർവീസ് ലഭ്യമാക്കാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നതായി നാഷണൽ കമ്മിറ്റി പ്രസിഡന്റ് ഡോ. പുത്തൂർ റഹ്മാൻ, ജന.സെക്രട്ടറി നിസാർ തളങ്കര, ചാർട്ടേർഡ് ഫ്ളൈറ്റ് കോഓർഡിനേറ്റർ ഫൈസൽ അഴീക്കോട് എന്നിവർ അറിയിച്ചു.ജൂൺ രണ്ടിന് പുറപ്പെടുന്ന വിമാനത്തിൽ യാത്ര ചെയ്യാനുള്ള ആദ്യ ടിക്കറ്റ് യുഎഇ കെഎംസിസി രക്ഷാധികാരി എ.പി ഷംസുദ്ദീൻ ബിൻ മുഹ്യുദ്ദീൻ വിതരണം ചെയ്തു. ചടങ്ങിൽ ഷാർജ കെഎംസിസി ആക്ടിങ് പ്രസിഡന്റ് കബീർ ചാന്നാങ്കര, ജന.സെക്രട്ടറി അബ്ദുൽ ഖാദർ ചക്കനാത്ത് എന്നിവർ സന്നിഹിതരായിരുന്നു.

സംസ്ഥാന മുസ്ലിം ലീഗ് നേതാക്കളായ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ, പി.കെ കുഞ്ഞാലിക്കുട്ടി എംപി, സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ എന്നിവരുമായി കെഎംസിസി രക്ഷാധികാരി എ.പി ഷംസുദ്ദീൻ ബിൻ മുഹിയുദ്ദീൻ, പ്രസിഡന്റ് ഡോ. പുത്തൂർ റഹ്മാൻ, പി.കെ അൻവർ നഹ, ഡോ. അൻവർ അമീൻ എന്നിവർ നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ ചാർട്ടേർഡ് ഫ്ളൈറ്റുകളുടെ അനുമതിക്കായി അപേക്ഷ സമർപ്പിച്ചിരുന്നു. ശേഷം പി.കെ കുഞ്ഞാലിക്കുട്ടി എംപിയുടെ ഡൽഹി ഓഫീസ് നടത്തിയ നീക്കമാണ് സർവീസുകൾ വേഗത്തിലാക്കാൻ സഹായകമായത്. കോവിഡ് 19 വിപത്തിലകപ്പെട്ട ആയിരങ്ങൾക്ക് കൂടുതൽ കാത്തിരിപ്പില്ലാതെ നാടണയാൻ സാധിക്കുന്ന സംരംഭമാണ് ചാർട്ടേർഡ് വിമാനങ്ങൾ. ഇതുവഴി നിസ്സഹായരായ പ്രവാസികളെ നാട്ടിലെത്തിക്കാനും കെഎംസിസിക്ക് കഴിയും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP