Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Aug / 202103Tuesday

'പുതിയ നോവൽ ഇഞ്ചികൃഷിയുടെ ബാലപഠങ്ങൾ'; വിജിലൻസ് റെയ്ഡിന് പിന്നാലെ എഫ്ബി പോസ്റ്റിലൂടെ കെ എം ഷാജിയെ പരിഹസിച്ച് ബെന്യാമിൻ

'പുതിയ നോവൽ ഇഞ്ചികൃഷിയുടെ ബാലപഠങ്ങൾ'; വിജിലൻസ് റെയ്ഡിന് പിന്നാലെ എഫ്ബി പോസ്റ്റിലൂടെ കെ എം ഷാജിയെ പരിഹസിച്ച് ബെന്യാമിൻ

ന്യൂസ് ഡെസ്‌ക്‌

തിരുവനന്തപുരം: മുസ്ലിം ലീഗ് നേതാവും എംഎൽഎയുമായ കെ എം ഷാജിയുടെ വീട്ടിൽ വിജിലൻസ് റെയ്ഡ് നടത്തിയതിനു പിന്നാലെ പരിഹസിക്കുന്ന ഫെയ്സ് ബുക്ക് പോസ്റ്റുമായി എഴുത്തുകാരൻ ബെന്യാമിൻ. പുതിയ നോവൽ ഇഞ്ചികൃഷിയുടെ ബാലപഠങ്ങൾ എന്ന പോസ്റ്റിലൂടെയാണ് ഷാജിയെ ബെന്യാമിൻ പരിഹസിക്കുന്നത്.

കഴിഞ്ഞ ദിവസം കൂത്തുപറമ്പിൽ നടത്തിയ പ്രസംഗത്തിൽ ബെന്യാമിൻ ഉൾപ്പെടെയുള്ളവരെ ഷാജി രൂക്ഷമായ ഭാഷയിൽ വിമർശിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ബെന്യാമിന്റെ ട്രോൾ.

പുതിയ നോവൽ: ഇഞ്ചി കൃഷിയുടെ ബാലപാഠങ്ങൾ എന്നാണ് ബെന്യാമിന്റെ ട്രോൾതുടങ്ങുന്നത്. അനധികൃത സ്വത്തു സമ്പാദന കേസിൽ അന്വേഷണം വന്നപ്പോൾ തന്റെ വരുമാനം ഇഞ്ചികൃഷിയിൽനിന്നു ലഭിച്ചതാണെന്ന് നേരത്തെ ഷാജി പറഞ്ഞിരുന്നു.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം

പുതിയ നോവൽ :
ഇഞ്ചികൃഷിയുടെ ബാലാപാഠങ്ങൾ.
അധ്യായങ്ങൾ :
1. പോത്ത് ബിരിയാണി ഉണ്ടാക്കുന്ന വിധം
2. ചഞഇ ഫോം പൂരിപ്പിക്കേണ്ടത് എങ്ങനെ?
3. ഉപ്പിട്ട ഷോഡ നാരങ്ങാവെള്ളം
4. ജിലേബിയുടെ രുചി
5. സത്യസന്ധതയുടെ പര്യായം
6. കോഴിത്തീട്ടം തിന്നു വളരുന്ന ചാവാലിപ്പട്ടി.
7. ഉമ്മറത്തെ ചായ, പത്തായത്തിലെ പണം
8. ഹാർട്ടറ്റാക്ക് - അഭിനയ രീതികൾ.
9. ഒന്ന് പോടാ ...
ചആ: ഈ നോവലിനു ജീവിച്ചിരിക്കുന്നതോ ചത്തു പോയതോ ആയ ഏതെങ്കിലും ... മായി ഒരു ബന്ധവുമില്ല. ഉണ്ടെന്ന് തോന്നുന്നു എങ്കിൽ മനഃപൂർവ്വം മാത്രം.

പാനൂരിൽ മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂർ കൊല്ലപ്പെട്ട സംഭവത്തിൽ ഇടതുപക്ഷ സാംസ്‌കാരിക പ്രവർത്തകർ നിശബ്ദത പുലർത്തുന്നുവെന്ന വിമർശനവുമായി കെ.എം ഷാജി രംഗത്തെത്തിയിരുന്നു. ശാരദക്കുട്ടി, ബെന്യാമിൻ, കെ.ആർ. മീര തുടങ്ങിയവരെ പേരെടുത്തു പറഞ്ഞുകൊണ്ടായിരുന്നു വിമർശനം. യുഡിഎഫ് കൂത്തുപറമ്പ് നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തിലായിരുന്നു ഷാജിയുടെ പ്രസംഗം. തൃത്താലയിൽ ഇടതു സ്ഥാനാർത്ഥി എംബി രാജേഷിനായി കെ ആർ മീരയും ബെന്യാമിനും പ്രചാരണം നടത്തിയിരുന്നു.

'എല്ലാവരും നിശബ്ദരാണ്. അതിശയം തോന്നുകയാണ്. നമ്മുടെ നാട്ടിലെ കുറച്ച് മീഡിയ പ്രവർത്തകരെ ഒഴിച്ചുനിർത്തിയാൽ ആർക്കും ഒന്നും മിണ്ടാനില്ല. സാംസ്‌കാരിക നായകർ എന്നു പറയുന്ന കുറേ തല്ലിപ്പൊളികളുണ്ട്. കുറേ വൃത്തികെട്ടവന്മാർ. എന്താണ് അവരൊക്കെ പറഞ്ഞുകൊണ്ടിരിക്കുന്നത്. 21 വയസ്സുള്ള ഒരു പുഷ്പം കരിച്ചുകളഞ്ഞിട്ടും ആർക്കും ഒരു പ്രതിഷേധവുമില്ല. ശാരദക്കുട്ടി എന്ന ഒരു എഴുത്തുകാരിയുണ്ട്. അവരുടെ ഇന്നലെത്തെ ഗൗരവമുള്ള ഫേയ്‌സ്ബുക്ക് പോസ്റ്റ് കോവിഡിനെ സൂക്ഷിക്കണം എന്നായിരുന്നു. പാനൂരിൽ കൊല്ലപ്പെട്ടവനെക്കുറിച്ച് അവർക്ക് അറിയില്ല', ഷാജി പറഞ്ഞു.

'വേറൊരു എഴുത്തുകാരനുണ്ട്, ബന്യാമിൻ. ആടുജീവിതം എഴുതിയ ബന്യാമിൻ ഇപ്പോൾ ജീവിച്ചുതീർക്കുന്നത് കഴുതയുടെ ജീവിതമാണെന്നും സിപിഎമ്മിന്റെ വിഴുപ്പ് ചുമക്കുന്ന കഴുതയുടെ ജീവിതമാണതെന്നുമായിരുന്നു കെ. എം ഷാജി പറഞ്ഞത്. കെ. ആർ മീരക്കെതിരെയും കെ. എം ഷാജി വിമർശനമുന്നയിച്ചിരുന്നു. പിണറായി വിജയൻ എന്ന ആരാച്ചാരെ അറിയുമോ. പി. ജയരാജൻ എന്ന ആരാച്ചാരെ അറിയുമോ? എന്നായിരുന്നു മീരയോടുള്ള ഷാജിയുടെ ചോദ്യം. ഈ പശ്ചാത്തലത്തിലാണ് ബെന്യാമിന്റെ പോസ്റ്റ് ചർച്ചചെയ്യപ്പെടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP