Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഭർത്താവിന്റെ ചികിത്സാ ചെലവ് ആരോഗ്യ മന്ത്രി എഴുതിയെടുത്തതിൽ തെറ്റില്ല; മന്ത്രി കെ.കെ.ശൈലജക്ക് വിജിലൻസിന്റെ ക്ലീൻ ചിറ്റ്

ഭർത്താവിന്റെ ചികിത്സാ ചെലവ് ആരോഗ്യ മന്ത്രി എഴുതിയെടുത്തതിൽ തെറ്റില്ല; മന്ത്രി കെ.കെ.ശൈലജക്ക് വിജിലൻസിന്റെ ക്ലീൻ ചിറ്റ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഭർത്താവിന്റെ ചികിത്സാ ചെലവ് ആരോഗ്യ മന്ത്രി കെ.കെ.ശൈലജ എഴുതിയെടുത്തതിൽ തെറ്റില്ലെന്നു വിജിലൻസ്. വിജിലൻസ് കോടതിയിൽ സമർപ്പിച്ച ഇടക്കാല റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതിയാണു ഹർജി പരിഗണിക്കുന്നത്.

ഇക്കാര്യം വ്യക്തമാക്കുന്ന രേഖകളും ഇതോടൊപ്പം വിജിലൻസ് കോടതിയിൽ ഹാജരാക്കി. 1993, 2004 വർഷങ്ങളിൽ സർക്കാർ ഇറക്കിയ വിജ്ഞാപനങ്ങൾ, സർക്കാരിന്റെ ഹാൻഡ്ബുക്ക് എന്നിവയാണ് വിജിലൻസ് അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചത്. ഇതുപ്രകാരം സർക്കാരിൽ നിന്നും വിരമിച്ച വ്യക്തികളാണ് കുടുംബത്തിൽ ഉള്ളതെങ്കിലും അതിന് മെഡിക്കൽ റീ ഇന്‌പേഴ്‌സ്‌മെന്റ് ലഭിക്കുന്നതിൽ തെറ്റില്ലെന്നും വിജിലൻസ് വ്യക്തമാക്കി.

എന്നാൽ ഇത്തരം ഉത്തരവുകൾ രാഷ്ട്രീയ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ബാധകമല്ലെന്നും ഇതിൽ വിശദമായ വാദം പറയുവാൻ സമയം വേണമെന്നും ഹർജിക്കാരനായ ബിജെപി നേതാവ് വി. മുരളീധരന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഇതേ തുടർന്ന് കേസ് ഈ മാസം 26 ലേക്കു മാറ്റി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP