Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സ്‌കൂൾ തുറക്കുന്നതിന്റെ സന്തോഷം കൈറ്റ് വിക്ടേഴ്സിൽ പങ്കുവയ്ക്കാം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: നവംബർ 1 ന് സ്‌കൂൾ തുറക്കുന്നതിന്റെ സന്തോഷം കുട്ടികൾക്കും രക്ഷിതാക്കൾക്കും അദ്ധ്യാപകർക്കും കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ പങ്കുവെയ്ക്കാൻ അവസരം. ഡിജിറ്റൽ ക്യാമറയിലോ നല്ല ക്യാമറ ക്വാളിറ്റിയുള്ള മൊബൈലിലോ ശബ്ദ വ്യക്തതയോടെ ഷൂട്ട് ചെയ്ത വീഡിയോകളാണ് അയയ്ക്കേണ്ടത്. മൊബൈലിൽ ഹൊറിസോണ്ടലായി വേണം ഷൂട്ട് ചെയ്യേണ്ടത്. പരമാവധി മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോകൾ എംപി4 ഫോർമാറ്റിലായിരിക്കണം.

അയയ്ക്കുന്ന ആളിന്റെ പേരും വിലാസവും ഫോൺ നമ്പരും ബന്ധപ്പെട്ട സ്‌കൂളിന്റെ പേരും ഉൾപ്പെടെ കൈറ്റ് വിക്ടേഴ്സിന്റെ ചാനലുകളിൽ സംപ്രേഷണം ചെയ്യുന്നതിനുള്ള അനുമതിയും ഉൾപ്പടെ വേണം സൃഷ്ടികൾ അയയ്ക്കാൻ. കൈറ്റിന്റെ ജില്ലാ ഓഫീസുകളിലേയ്ക്ക് ഇ-മെയിൽ വഴിയാണ് വീഡിയോകൾ സമർപ്പിക്കേണ്ടത്. തെരഞ്ഞെടുക്കുന്നവ സംപ്രേഷണം ചെയ്യും. ജില്ലാതല ഇ-മെയിൽ വിലാസങ്ങൾ കൈറ്റ് വെബ്സൈറ്റായ www.kite.kerala.gov.in ലെ നോട്ടിഫിക്കേഷൻ വിഭാഗത്തിൽ ലഭിക്കും. ഒക്ടോബർ 25നകം വീഡിയോകൾ ലഭിക്കണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP