Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ജനവാസ കേന്ദ്രത്തിൽ മുട്ടയിട്ട് പത്തു മീറ്ററോളം നീളമുള്ള രാജവെമ്പാല; ഭയപ്പെട്ട് സമീപവാസികൾ; തിരച്ചിലിൽ കണ്ടെത്തിയത് മപ്പത് മുട്ടകൾ

ജനവാസ കേന്ദ്രത്തിൽ മുട്ടയിട്ട് പത്തു മീറ്ററോളം നീളമുള്ള രാജവെമ്പാല; ഭയപ്പെട്ട് സമീപവാസികൾ; തിരച്ചിലിൽ കണ്ടെത്തിയത് മപ്പത് മുട്ടകൾ

മറുനാടൻ മലയാളി ഡസ്‌ക്‌

പേരാവൂർ: ജനവാസ കേന്ദ്രത്തിൽ മുട്ടയിട്ട് പത്തു മീറ്ററോളം നീളമുള്ള രാജവെമ്പാല. ഭയത്തോടെ സമീപവാസികൾ. കൊട്ടിയൂർ വെങ്ങലോടിയില് കുറ്റിമാക്കല് ചാക്കോയുടെ പുരയിടത്തിലെ തോടിനു സമീപത്തെ ഓടക്കൂട്ടത്തിനിടയിലാണ് പത്ത് മീറ്ററോളം നീളമുള്ള രാജവെമ്പാല മുട്ടയിട്ട് കിടക്കുന്നത്.

സമീപത്തെ കൃഷിയിടത്തില് ഓട വെട്ടാനായി എത്തിയവരാണ് രാജവെമ്പാലയെ ആദ്യം കാണുന്നത്. തുടർന്ന് വീട്ടുകാരെയും വനംവകുപ്പ് ജീവനക്കാരെയും അറിയിച്ചു. മുട്ടകളെ കരിയിലകൾക്കുള്ളിലാക്കി അതിനു മുകളിൽ ചുറ്റി വരിഞ്ഞു കിടക്കുകയാണ് രാജവെമ്പാല.
തുടർച്ചയായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് കരിയിലകൾക്കുള്ളിൽ നിന്നും മുപ്പത് മുട്ടകൾ കണ്ടെത്താൻ സാധിച്ചത്.

കഴിഞ്ഞ വർഷം ഇതേ സമയത്തുകൊട്ടിയൂരിലെ പന്ന്യാംമലയിൽ രാജവെമ്പാല മുട്ടയിടുകയും അതിനെ രഹസ്യമാക്കി വിരിയിക്കുകയും ചെയ്തിരുന്നു. വിരിഞ്ഞ കുഞ്ഞുങ്ങളെ ജനവാസ കേന്ദ്രങ്ങളിലടക്കം വിട്ടത് അന്ന് വലിയ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. രാജവെമ്പാലകൾ വിരളമായി കണ്ടുകൊണ്ടിരുന്ന പ്രദേശങ്ങളിൽ ഇന്നു വലിയോതോതിൽ കാണുന്നു.


ഇവിടെ നിന്നും കണ്ടെത്തിയ പെൺ രാജവെമ്പാലയെ പിടികൂടി. മുട്ടകൾ വിരിയാനായി നെറ്റ് വിരിച്ച് സംരക്ഷണം ഏർപ്പെടുത്തി. ഇന്നലെ രാവിലെ ഇരിട്ടിയില് നിന്നു റാപ്പിഡ് റസ്‌പോണ്‌സ് ടീം എത്തി തോടിനു സമീപത്തെ കൂട് കൂട്ടി അടയിരുന്ന ജവെമ്പാലയെ പാമ്പുപിടുത്ത വിദഗ്ധൻ റിയാസ് മങ്ങാടിന്റെ നേതൃത്വത്തിൽ പിടികൂടുകയും ചെയ്തു. തുടർന്നാണ് കൂടിനു മുകളിലെ കരിയലൾക്കുള്ളിൽ മുപ്പതിലധികം മുട്ടകൾ കണ്ടെത്തിയത്.

പരമാവധി 90 ദിവസമെങ്കിലും മുട്ടകൾ വിരിയാൻ സമയം എടുക്കും. കുറച്ചു ദിവസം അടയിരുന്ന മുട്ടയായതിനൽ ജൂണ് അവസാനത്തോടെ വിരിഞ്ഞിറങ്ങുമെന്നാണ് പാമ്പുപിടുത്ത വിദഗ്ധനായ റിയാസ് പറഞ്ഞത്. കൂടിനു മുകളിൽ നെറ്റ് വിരിച്ച് നിരീക്ഷണത്തിലായിരിക്കും ഇനി ഈ മുട്ടകൾ. പിടികൂടിയ രാജവെമ്പാലയെ കൊട്ടിയൂർ വനത്തിലെ ഉൾക്കാട്ടിലേക്കു തുറന്നു വിടും.

റാപ്പിഡ് റെസ്‌പോണ്‌സ് ടീം സെക്ഷൻ ഫോറസ്റ്റ് ഓഫീസർ പി.പി മുരളിധരൻ,കൊട്ടിയൂർ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ വി.ആര് ഷാജി,അനിൽ തൃച്ഛബംരം, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ പി.പി രാജീവൻ, എം.സൈന, വാച്ചർമാരായ ബാലകൃഷ്ണൻ, വിനു എന്നിവരുടെ നേതൃത്വത്തിലാണ് രാജവെമ്പാലയെ പിടികൂടിയതും മുട്ടകൾക്കു സംരക്ഷണം ഒരുക്കുകയും ചെയ്തത്. കഴിഞ്ഞ വർഷവും പന്ന്യാംമലയിലും വനംവകുപ്പിന്റെ നേതൃത്വത്തിൽ രാജവെമ്പാല മുട്ടകൾ വിരിച്ചയിറക്കിയിരുന്നു. കൊട്ടിയൂരിലെ ജനവാസ കേന്ദ്രത്തിൽ രാജവെമ്പാലകൾ മുട്ടയിടുന്നത് പതിവാകുന്നത് ജനങ്ങളെ ഭീതിപ്പെടുത്തുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP