Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സിപിഎം നെടുങ്കണ്ടം ഏരിയ സമ്മേളനത്തിന്റെ പോസ്റ്ററിൽ കിം ജോങ് ഉൻ; സിപിഎമ്മിനെ പരിഹസിച്ച് ബിജെപിയും ആർഎസ്എസ്സും

സിപിഎം നെടുങ്കണ്ടം ഏരിയ സമ്മേളനത്തിന്റെ പോസ്റ്ററിൽ കിം ജോങ് ഉൻ; സിപിഎമ്മിനെ പരിഹസിച്ച് ബിജെപിയും ആർഎസ്എസ്സും

ന്യുഡൽഹി: സിപിഐ.എം പാർട്ടി ഏരിയ സമ്മേളന പോസ്റ്ററിൽ കിം ജോങ് ഉന്നിന്റെ ചിത്രം ഉൾപ്പെടുത്തിയ സിപിഎം നടപടിക്കു കടുത്ത വിമർശനം. ആർ.എസ്.എസ്, ബിജെപി ഓഫീസുകളിലേക്കു മിസൈൽ വിക്ഷേപിക്കാൻ സിപിഎമ്മിന് പദ്ധതിയുണ്ടെന്നാണ് തോന്നുന്നതെന്ന് നടപടിയെ പരിഹസിച്ചുള്ള ട്വിറ്റിൽ ബിജെപി വക്താവ് സംബിത് പത്ര പരിഹസിച്ചു.

സിപിഎം നെടുങ്കണ്ടം ഏരിയ സമ്മേളനത്തിന്റെ ഭാഗമായി സ്ഥാപിച്ച ഫ്ളകസ് ബോർഡിലാണ് കിം ജോങ് ഉന്നിന്റെ ചിത്രമുള്ളത്. ഫളക്സിന്റെ ചിത്രമുൾപ്പെടെ ട്വിറ്റിൽ നൽകിയാണ് ബിജെപി.യുടെ പരിഹാസം. ആർ.എസ്.എസ്, ബിജെപി ഓഫീസുകളിലേക്കു മിസൈൽ വിക്ഷേപിക്കലാണ് സിപിഎമ്മിന്റെ അടുത്ത അജണ്ടയെന്ന് പ്രതീക്ഷിക്കുന്നതായി പരിഹസിച്ചിരിക്കുന്നതോടൊപ്പം, എതിരാളികളെ കൊന്നു തള്ളുന്ന പോർക്കളമായി കേരളത്തെ മാറ്റിയവരാണ് സിപിഎമ്മുകാർ എന്നതു കൊണ്ട് ഇതിൽ വലിയ അതിശയമില്ല എന്നും സംബിത് പത്ര ട്വിറ്റിൽ പറഞ്ഞിട്ടുണ്ട്.

കോൺഗ്രസ് നേതാവും തൃത്താല എം എൽ എയുമായ വി.ടി ബൽറാമും ഫ്ളക്സിനെതിരെ പരസ്യമായി രംഗത്തെത്തി.രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷനായപ്പോൾ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയെരി ബാലകൃഷ്ണൻ നടത്തിയ വിവാദപരാമർഷത്തെ കൂട്ടിച്ചേർത്തു കൊണ്ടുള്ള ഫേസ്‌ബുക്ക് പോസ്റ്റിൽ ഉത്തരകൊറിയയിലെ കുടുംബ വാഴ്ചയെ പരോക്ഷമായി സൂചിപ്പിക്കുകയും ചെയ്യുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP