Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കിളിമാനൂർ കമലാക്ഷി കൊലക്കേസ്: സാക്ഷികൾ പ്രതിയെ കോടതിയിൽ തിരിച്ചറിഞ്ഞു; വിചാരണ തിരുവനന്തപുരം അഡീ.സെഷൻസ് കോടതിയിൽ

കിളിമാനൂർ കമലാക്ഷി കൊലക്കേസ്: സാക്ഷികൾ പ്രതിയെ കോടതിയിൽ തിരിച്ചറിഞ്ഞു; വിചാരണ തിരുവനന്തപുരം അഡീ.സെഷൻസ് കോടതിയിൽ

അഡ്വ.പി.നാഗ് രാജ്‌

തിരുവനന്തപുരം: കിളിമാനൂർ പുല്ലയിൽ പറക്കോട് ദേവീക്ഷേത്രത്തിലെ ജീവനക്കാരി കമലാക്ഷിയെ (70) അപകടകരമായ കത്തി കൊണ്ട് കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതിയെ സാക്ഷികൾ കോടതിയിൽ തിരിച്ചറിഞ്ഞു. തിരുവനന്തപുരം ആറാം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിൽ നടക്കുന്ന വിചാരണയിലാണ് അതേ ക്ഷേത്ര ജീവനക്കാരനായ പ്രതി മോഹനകുമാറിനെ സ്വതന്ത്ര സാക്ഷികൾ അടക്കമുള്ള സാക്ഷികൾ തിരിച്ചറിഞ്ഞത്.

2006 ജൂൺ 24 ന് രാത്രി 7.45 മണി ക്കാണ് കേസിനാസ്പദമായ സംഭവം നടന്നത്. ക്ഷേത്രത്തിലെ ബാലാലയത്തിൽ പ്രതിഷ്ഠിച്ചിരുന്ന നാഗരാജ വിഗ്രഹം മോഷണം ചെയ്തതാരാണെന്ന് പുനഃപ്രതിഷ്ഠാ ദിവസം താൻ വെളിപ്പെടുത്തുമെന്ന് കമലാക്ഷി പറഞ്ഞതിന്റെ അന്ന് രാത്രി കമലാക്ഷി ക്ഷേത്രത്തിൽ അടിച്ചു തളിയും വിളക്ക് കൊളുത്തലും പൂജയും തൊഴുത് മടങ്ങവേ പ്രതി ക്ഷേത്രക്കുളത്തിന് സമീപമുള്ള മുൾ പടർപ്പു കാട്ടിനുള്ളിലെ ചാലിന് സമീപം വെച്ച് കത്തി കൊണ്ട് വയറിൽ കുത്തി കുടൽമാല പുറത്ത് ചാടിച്ചും തറയിൽ കെട്ടിക്കിടന്ന മഴവെള്ളത്തിൽ മുഖം താഴ്‌ത്തി പിടിച്ചമർത്തി കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്.

സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതി 11 വർഷങ്ങൾക്ക് ശേഷം 2017ൽ മലപ്പുറം പൂക്കോട്ടുപാടം ശിവക്ഷേത്രത്തിൽ അതിക്രമിച്ച് കടന്ന് വിഗ്രഹത്തിൽ ചാർത്തിയിരുന്ന സ്വർണ്ണമാല മോഷ്ടിച്ച കേസിൽ പൂക്കോട് പൊലീസ് പിടിയിലായി. ചോദ്യം ചെയ്യലിൽ കമലാക്ഷിയെ കൊന്ന കൃത്യം കൂടി പ്രതി ഏറ്റുപറയുകയായിരുന്നു. ജാമ്യത്തിൽ ഏൽക്കാൻ ആളില്ലാതെ ജുഡീഷ്യൽ കസ്റ്റഡിയിൽ ജയിലിൽ കിടന്ന് വിചാരണ നേരിടുകയാണ് പ്രതി.

കമലാക്ഷിയുടെ മകന്റെ ഭാര്യ കിളിമാനൂർ കൊഴുവന്നൂർ പുല്ലയിൽ കുന്നിൻ കിഴക്കതിൽ വീട്ടിൽ സുഗന്ധ ഉൾപ്പെടെയുള്ള 6 സാക്ഷികളാണ് പ്രതിക്കൂട്ടിൽ നിന്ന പ്രതിയെ തിരിച്ചറിഞ്ഞ് ചൂണ്ടിക്കാട്ടി ജഡ്ജി എൻ.സിറിൽ മുമ്പാകെ സാക്ഷി മൊഴി നൽകിയത്. കിളിമാനൂർ പൊലീസ് ചാർജ് ചെയ്ത കേസിൽ പ്രോസിക്യൂഷന് വേണ്ടി അഡീ.പ്രോസിക്യൂട്ടർ സലാഹുദീൻ ഹാജരായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP