Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സൈനുലാബ്ദീന് നഷ്ടമായത് വെറും പൊന്നും പണവും മാത്രമല്ല; ഗൾഫിൽ വിയർപ്പൊഴുക്കിയുണ്ടാക്കിയതെല്ലാം കൊണ്ടു പോയത് ആസുത്രണത്തിന്റെ ഭാഗമെന്ന് തിരിച്ചറിഞ്ഞ് ജൂവലറി ഉടമ; ഉത്തരമില്ലാതെ പൊലീസും

സൈനുലാബ്ദീന് നഷ്ടമായത് വെറും പൊന്നും പണവും മാത്രമല്ല; ഗൾഫിൽ വിയർപ്പൊഴുക്കിയുണ്ടാക്കിയതെല്ലാം കൊണ്ടു പോയത് ആസുത്രണത്തിന്റെ ഭാഗമെന്ന് തിരിച്ചറിഞ്ഞ് ജൂവലറി ഉടമ; ഉത്തരമില്ലാതെ പൊലീസും

കിളിമാനൂർ: മകളുടെ വിവാഹത്തിന് സ്വരുക്കൂട്ടിയ സമ്പാദ്യങ്ങളെല്ലാം ബൈക്കിലെത്തിയ കള്ളന്മാർ നിമിഷം കൊണ്ട് തട്ടിയെടുത്ത് കടന്നതിന്റെ ആഘാതത്തിലാണ് കിളിമാനൂരിലെ ജുവലറി ഉടമയായ സൈനുലാബ്ദീൻ. വർഷങ്ങളോളം ഗൾഫിൽ സമ്പാദിച്ച സ്വർണവും പണവുമായി കടന്ന രണ്ടംഗസംഘത്തെ കണ്ടെത്താൻ പൊലീസിനും കഴിയുന്നില്ല. ബൈക്കിലെത്തുന്ന സംഘം വഴിയാത്രക്കാരുടെ മാല പൊട്ടിച്ചെടുക്കുന്നത് കിളിമാനൂരിൽ പതിവ് സംഭവമാണ്. ഇത് തടയാൻ പൊലീസിന് കഴിയുന്നുമില്ല. ഇത് തന്നെയാണ് സൈനുലാബ്ദീന് സംഭവിച്ചത്.

ഗൾഫിൽ നിന്ന് തിരിച്ചെത്തിയ സൈനുലാബ്ദീൻ ഒരുപതിറ്റാണ്ട് മുമ്പാണ് ജംഗ്ഷൻ കേന്ദ്രീകരിച്ച് പൂങ്കാവനമെന്ന പേരിൽ ജുവലറി ആരംഭിച്ചത്. ഇക്കഴിഞ്ഞ ഒക്ടോബർ ഒന്നിന് രാത്രി 9.25 മണിയോടെ ടൗണിലെ ജുവലറിയിലുള്ള 91.25 പവൻ സ്വർണവും 6.9 ലക്ഷം രൂപയും ബാഗിൽ നിറച്ച് ജുവലറി പൂട്ടി എം.സി. റോഡിൽ 100 മീറ്റർ അകലെ വലിയപാലത്തിന് സമീപം പാർക്ക് ചെയ്തിരുന്ന തന്റെ കാറിനരികിലേക്ക് പോകുമ്പോഴാണ് എതിരെ ബൈക്കിൽ വന്ന രണ്ടംഗ സംഘം തോളിൽ തൂക്കിയിരുന്ന ബാഗ് തട്ടിപ്പറിച്ച് കടന്നത്. സംഘത്തിന്റെ പൊടിപോലും കിട്ടിയില്ല.

എല്ലാ ദിവസവും കടയടച്ച് 9.30 മണിയോടെയാണ് സൈനുലാബ്ദീൻ നൂറ് മീറ്റർ അകലെ പാലത്തിന് സമീപം നിർത്തിയിട്ടിരിക്കുന്ന കാറിനരികിൽ എത്തുന്നത്. ഇത് സ്ഥിരമായി നിരീക്ഷിച്ച സംഘമാണ് കവർച്ചയ്ക്ക് പിന്നിൽ. ഒരു മാസംമുമ്പ് ഇതുപോലെ ബൈക്കുമായി കാറിന് സമീപം രണ്ട് പേർ കാത്തുനിന്നിരുന്നു. സംശയം തോന്നിയതിനാൽ സൈനുലാബ്ദീൻ തിരികെ നടന്നശേഷം പിന്നീട് മറ്റ് വഴിയാത്രക്കാർക്കൊപ്പം എത്തി കാറിൽ കയറുകയുമായിരുന്നു. അന്ന് സംഘത്തിലുണ്ടായിരുന്നയാളാണ് ഇത്തവണ പിടിച്ചുപറിക്കാൻ ഉണ്ടായിരുന്നതെന്ന് സൈനുലബ്ദീൻ പറയുന്നു. ഇയാളെ കണ്ടാൽ തിരിച്ചറിയുമെന്നും സൈനുലബ്ദീൻ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

അബുദാബിയിലെ തന്റെ സമ്പാദ്യം മുഴുവൻ ഉപയോഗിച്ചാണ് കിളിമാനൂരിൽ പൂങ്കാവനം ജുവലറിയും മെൻസവെയർ സ്ഥാപനവും ആരംഭിച്ചത്. ആഭരണ വില്പനയ്‌ക്കൊപ്പം പഴയ ആഭരണങ്ങൾ വിലയ്ക്കു വാങ്ങുന്ന പതിവുമുണ്ട്. ഭാര്യയും മൂന്ന് മക്കളുമാണ് സൈനുലാബ്ദീനുള്ളത്. മൂത്ത മകൻ നവാസ് പോളിടെക്‌നിക് കഴിഞ്ഞു. രണ്ടാമത്തെ മകൻ ഷഹനാസും ഇളയ മകൾ ഷാഹിനയും ബി.ടെക് വിദ്യാർത്ഥികളാണ്. മകളുടെ വിവാഹത്തിന് കൂടി സമ്പാദിച്ചിരുന്ന സ്വർണമാണ് ചെറിയ തോതിലുള്ള കച്ചവടത്തിനായി ഉപയോഗിച്ചിരുന്നത്.

ബി.ടെക് പഠനം കഴിഞ്ഞാലുടൻ മകളെ വിവാഹം കഴിപ്പിച്ചയക്കണമെന്ന കണക്കുകൂട്ടലിലായിരുന്നു പിതാവ്. ഇതിനുള്ള ആലോചനകളിൽ മുഴുകിയിരിക്കുമ്പോഴാണ് കൊള്ള നടന്നത്. ഭാര്യ നസീറാബിവിയുടെ പേരിലാണ് സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP