Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202023Friday

കിഫ്ബിയുടെ ബിബി റേറ്റിങ്ങ് ബിബി മൈനസ് റേറ്റിങ്ങിലേക്ക് താഴ്‌ത്തൽ; കോവിഡ് വ്യാപനം കണക്കിലെടുത്തു കേരളത്തിന്റെയും കിഫ്ബിയുടെയും റേറ്റിങ് രാജ്യാന്തര ക്രെഡിറ്റ് റേറ്റിങ് ഏജൻസിയായ സ്റ്റാൻഡേഡ് ആൻഡ് പൂവർ വെട്ടിക്കുറച്ചു; റേറ്റിങ് ബി വിഭാഗത്തിൽ തന്നെ തുടരുന്നത് ശുഭകരമാണെന്നു കിഫ്ബി

കിഫ്ബിയുടെ ബിബി റേറ്റിങ്ങ് ബിബി മൈനസ് റേറ്റിങ്ങിലേക്ക് താഴ്‌ത്തൽ; കോവിഡ് വ്യാപനം കണക്കിലെടുത്തു കേരളത്തിന്റെയും കിഫ്ബിയുടെയും റേറ്റിങ് രാജ്യാന്തര ക്രെഡിറ്റ് റേറ്റിങ് ഏജൻസിയായ സ്റ്റാൻഡേഡ് ആൻഡ് പൂവർ വെട്ടിക്കുറച്ചു; റേറ്റിങ് ബി വിഭാഗത്തിൽ തന്നെ തുടരുന്നത് ശുഭകരമാണെന്നു കിഫ്ബി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കോവിഡ് വ്യാപനം കണക്കിലെടുത്തു കേരളത്തിന്റെയും കിഫ്ബിയുടെയും റേറ്റിങ് രാജ്യാന്തര ക്രെഡിറ്റ് റേറ്റിങ് ഏജൻസിയായ സ്റ്റാൻഡേഡ് ആൻഡ് പൂവർ (എസ് ആൻഡ് പി) വെട്ടിക്കുറച്ചു. ബിബി റേറ്റിങ്ങിൽ നിന്നു ബിബി മൈനസ് റേറ്റിങ്ങിലേക്കാണു താഴ്‌ത്തൽ. റേറ്റിങ് കുറയുന്നത്, എടുക്കുന്ന വായ്പകളുടെ പലിശ കൂടാനും വായ്പ തന്നെ ലഭിക്കാതിരിക്കാനുമൊക്കെ ഇടയാക്കുമെങ്കിലും കോവിഡ് മിക്ക രാജ്യങ്ങളെയും പ്രതിസന്ധിയിലാക്കിയതിനാൽ തിരിച്ചടിയുണ്ടാകില്ലെന്നാണു കിഫ്ബിയുടെ പ്രതീക്ഷ.

തീർത്തും സുരക്ഷിതമല്ലെങ്കിലും സാമാന്യം മെച്ചപ്പെട്ട ധനസ്ഥിതിയുള്ളവർക്കാണു സ്റ്റാൻഡേഡ് ആൻഡ് പൂവർ ഏജൻസി ബിബി റേറ്റിങ് നൽകുക. സാമ്പത്തികമായി തിരിച്ചടി നേരിട്ടാൽ അതിൽ നിന്നു കരകയറാൻ സ്വയം സജ്ജമല്ലാത്ത സ്ഥാപനങ്ങൾക്കും ബിബി റേറ്റിങ് നൽകാറുണ്ട്. അൽപം കൂടി ധനസ്ഥിതി മോശമാകുമ്പോഴാണു മൈനസ് ബിബി റേറ്റിങ് നൽകുക.

സംസ്ഥാന സർക്കാരിന്റെ റേറ്റിങ് താഴ്ന്നതാണു കിഫ്ബിയുടെയും ഇടിവിനു കാരണം. പൂർണമായും സംസ്ഥാന സർക്കാരിനെ ആശ്രയിച്ചു പ്രവർത്തിക്കുന്ന സ്ഥാപനമായതിനാലാണു കിഫ്ബിയുടെ റേറ്റിങ്ങും താഴ്‌ത്തിയതെന്ന് എസ് ആൻഡ് പി റിപ്പോർട്ടിൽ വ്യക്തമാക്കി. സംസ്ഥാനത്തിന്റെ ധനസ്ഥിതി വരുന്ന ഒരു വർഷം കിഫ്ബിയുടെ ധനസമാഹരണങ്ങളെ ബാധിക്കില്ലെന്ന് എസ് ആൻഡ് പി വിലയിരുത്തിയതായി കിഫ്ബി അധികൃതർ വ്യക്തമാക്കി.

കോവിഡ് 19 രാജ്യത്തെയും സംസ്ഥാനത്തെയും ഇത്രയധികം തളർത്തിയിട്ടും കിഫ്ബിയുടെ റേറ്റിങ് ബി വിഭാഗത്തിൽ തന്നെ തുടരുന്നതു ശുഭകരമാണെന്നു കിഫ്ബി പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP