Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

സ്വർണവ്യാപാരിയെ കിഡ്‌നാപ്പ് ചെയ്ത് ഭീഷണിപ്പെടുത്തി അരക്കിലോ സ്വർണം തട്ടിയെടുത്ത കേസ്: തുറവൂരിൽ മൂന്നുപ്രതികൾ പിടിയിൽ; അറസ്റ്റ് ചെയ്തത് അങ്കമാലി പൊലീസ്

സ്വർണവ്യാപാരിയെ കിഡ്‌നാപ്പ് ചെയ്ത് ഭീഷണിപ്പെടുത്തി അരക്കിലോ സ്വർണം തട്ടിയെടുത്ത കേസ്: തുറവൂരിൽ മൂന്നുപ്രതികൾ പിടിയിൽ; അറസ്റ്റ് ചെയ്തത് അങ്കമാലി പൊലീസ്

പ്രകാശ് ചന്ദ്രശേഖർ

കൊച്ചി:സ്വർണ്ണ കവർച്ച കേസിലെ പ്രതികൾ അങ്കമാലി പൊലീസിന്റെ പിടിയിൽ. തുറവൂർ ഭാഗത്ത് നിന്ന് സ്വർണ്ണവ്യാപാരിയെ തട്ടി കൊണ്ടു പോയി കഴുത്തിൽ കത്തി വച്ച് ഭീഷണിപ്പെടുത്തി അരക്കിലോ സ്വർണം തട്ടിയെടുത്ത കേസിലെ പ്രതികളായ തുറവൂർ, പയ്യപ്പിള്ളി വീട്ടീൽ റോണി (33), തുറവൂർ, കാഞ്ഞീലാൽ വീട്ടീൽ, വിജു (43), കോക്കുന്ന്, പൈനാടത്ത് വീട്ടിൽ, ആൽബിൻ (23) എന്നിവരെയാണ് അങ്കമാലി പൊലീസ് അറസ്റ്റ് ചെയ്തത്.

എറണാകുളം റൂറൽ ജില്ലാപൊലീസ് മേധാവിയുടെ കെ.കാർത്തിക് ഐ.പി.എസ്സിന്റെ നിർദ്ദേശാനുസരണം രൂപീകരിച്ച അന്വേഷണ സംഘമാണ് പിടികൂടിയത്. ആലുവ ഡിവൈഎസ്‌പി ജി.വേണു ,അങ്കമാലി പൊലീസ് ഇൻസ്‌പെക്ടർ സോണി മത്തായി ,സബ് ഇൻസ്‌പെക്ടർ അശോകൻ, അസി. സബ് ഇൻസ്‌പെക്ടർ റെജി, എസ് സിപിഒ .റോണി അഗസ്റ്റിൻ, റെന്നി, ബെന്നി, പ്രസാദ് എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. പ്രതികളെ. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിട്ടുള്ളതാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP