Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ടെലിഫിലിം നിർമ്മാണത്തിനെന്ന വ്യാജേന കിഡ്‌നാപ്പിങ്: ചാലിശേരി സ്വദേശിയെ തട്ടിക്കൊണ്ടുപോയി സ്വർണമടക്കം കൊള്ളയടിച്ച കേസിൽ പ്രതികൾക്ക് ജാമ്യമില്ല

ടെലിഫിലിം നിർമ്മാണത്തിനെന്ന വ്യാജേന കിഡ്‌നാപ്പിങ്: ചാലിശേരി സ്വദേശിയെ തട്ടിക്കൊണ്ടുപോയി സ്വർണമടക്കം കൊള്ളയടിച്ച കേസിൽ പ്രതികൾക്ക് ജാമ്യമില്ല

ജംഷാദ് മലപ്പുറം

തൃശൂർ ചാലിശ്ശേരി മണ്ണാരപ്പറമ്പ് കോലത്തുവീട്ടിൽ താരുക്കുട്ടിയുടെ മകൻ ടി ടി ഷിജോയ് (52)നെ തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ചുവെന്ന കേസിലെ പതിനൊന്നാം പ്രതി ചങ്ങരംകുളം സ്വദേശി ജിഷ്ണു (23)ന്റെ ജാമ്യാപേക്ഷയാണ് ജഡ്ജി കെ പി ജോൺ തള്ളിയത്. 2020 ഒക്ടോബർ 29നാണ് കേസിന്നാസ്പദമായ സംഭവം.

ടെലിഫിലിം നിർമ്മാണവുമായി ബന്ധപ്പെട്ട് സംസാരിക്കാനെന്നുപറഞ്ഞ് വിളിച്ചുവരുത്തിയ ഷിജോയിയെയും സുഹൃത്തിനെയും പ്രതികൾ അണ്ണക്കമ്പാട് സാഗർ ലോഡ്ജിലെക്ക് കൂട്ടിക്കൊണ്ട് പോകുകയായിരുന്നു. ഇരുവരെയും ലോഡ്ജിലെ മുറിയിൽ കൈകാലുകൾ കൂട്ടിക്കെട്ടിയ ശേഷം 3.60 കോടി രൂപ ആവശ്യപ്പെട്ടു. തുടർന്ന് ഇവർ ധരിച്ച സ്വർണ്ണമാല, വള, ഡയമണ്ട് മോതിരം, റോളക്‌സ് വാച്ച്, ഗോൾഡൻ ഫ്രെയിം കണ്ണട, പണം, ഫോർച്ച്യൂണർ കാർ എന്നിവ കൊള്ളയടിക്കുയും മയക്കുഗുളിക നൽകി വയനാട്ടിലേക്ക് കൊണ്ടുപോയി തടങ്കലിൽ വെക്കുകയും ചെയ്തു.

മോചനത്തിനായി പണം ആവശ്യപ്പെടുകയും നൽകാമെന്ന വ്യവസ്ഥയിൽ വിട്ടയക്കുകയും ചെയ്തുവെന്നാണ് കേസ്. ഷിജോയിയെ കാണാനില്ലെന്ന് 29ന് ഭാര്യ ബിന്ദു ചാലിശ്ശേരി പൊലീസിൽ പരാതി നൽകിയിരുന്നു. കേസിലെ നവാസ്, പരിച്ചകം ഷഹീർ, അഷ്‌ക്കർ, ടി വി സുജിത്ത്, സോമരാജൻ, വിഷ്ണു എന്ന സൽമാൻ എന്നീ പ്രതികളെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. 11ാം പ്രതി ജിഷ്ണുവിനെ ഡിസംബർ നാലിന് ബാംഗ്ലൂരിൽ വെച്ച് ചങ്ങരംകുളം പൊലീസാണ് അറസ്റ്റ് ചെയ്തത്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP