Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202031Saturday

പീഡനത്തിന്ഇരയായ യുവതിയെ ജാമ്യത്തിലിറങ്ങിയ പ്രതി കൂട്ടാളികൾക്കൊപ്പം തട്ടിക്കൊണ്ടുപോയി; യുവതിയെ പൊലീസ് കണ്ടെത്തിയത് തമിഴ്‌നാട്ടിലെ ഒളിത്താവളത്തിൽ നിന്ന്; പ്രതികളെ അറ്സ്റ്റ് ചെയ്ത് ഇരവിപുരം പൊലീസ്

പീഡനത്തിന്ഇരയായ യുവതിയെ ജാമ്യത്തിലിറങ്ങിയ പ്രതി കൂട്ടാളികൾക്കൊപ്പം തട്ടിക്കൊണ്ടുപോയി; യുവതിയെ പൊലീസ് കണ്ടെത്തിയത് തമിഴ്‌നാട്ടിലെ ഒളിത്താവളത്തിൽ നിന്ന്; പ്രതികളെ അറ്സ്റ്റ് ചെയ്ത് ഇരവിപുരം പൊലീസ്

ഇരവിപുരം: പീഡനേക്കസിൽ ഇരയായ പെൺകുട്ടിയെ ജാമ്യത്തിലിറങ്ങിയ പ്രതിയായ യുവാവ് സുഹൃത്തുക്കൾക്കൊപ്പം തട്ടിക്കൊണ്ടുപോയി. തമിഴ്‌നാട്ടിലെ ഒളിത്താവളത്തിൽ തടങ്കലിൽവെച്ചിരുന്ന പെൺകുട്ടിയെ ഇരവിപുരം പൊലീസ് കണ്ടെത്തുകയായിരുന്നു. പ്രതികളെ അവിടെ വച്ച് തന്നെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരവിപുരം സ്വദേശി സുഭാഷ് (25), മാഹി സ്വദേശികളായ അർജിത്ത് (25), അമൽജിത്ത് (21) എന്നിവരാണ് പിടിയിലായത്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: കഴിഞ്ഞ വർഷം അവസാനം സുഭാഷ് പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പിടിയിലായിരുന്നു. ഈ കേസിൽ മൂന്നു മാസത്തോളം ജയിലിൽ കിടന്ന ശേഷം ജാമ്യത്തിലിറങ്ങി തമിഴ്‌നാട്ടിൽ കഴിഞ്ഞുവരുകയായിരുന്നു. ഇതിനിടെ തമിഴ്‌നാട്ടിൽവെച്ച് പരിചയപ്പെട്ട മാഹി സ്വദേശികളുമായി നാട്ടിലെത്തി. തുടർന്ന് ഞായറാഴ്ച പെൺകുട്ടിയെ തട്ടിക്കൊണ്ടു പോകുകയായിരുന്നു.

പെൺകുട്ടിയുടെ മാതാവിന്റെ പരാതിയെ തുടർന്ന് ഇരവിപുരം പൊലീസ് കേസെടുക്കുകയും സൈബർ സെല്ലിന്റെ സഹായത്തോടെ തമിഴ്‌നാട്ടിലെ ഒളിത്താവളം കണ്ടെത്തുകയുമായിരുന്നു. ഇരവിപുരം പൊലീസ് ഇൻസ്‌പെക്ടർ പങ്കജാക്ഷൻ, എസ്‌ഐ ജിജി കുമാർ, എഎസ്ഐമാരായ ലഗേഷ്, സുനിൽകുമാർ, വനിത സി.പി.ഒ മൻജുഷ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP