Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കോവിഡ് 19 പ്രതിരോധത്തിന്റെ പേരിൽ കോഴിക്കോട് മെഡിക്കൽ കോളെജിൽ ശസ്ത്രക്രിയ നടത്താനാവില്ലെന്ന് പറഞ്ഞ് നിർധനനായ രോഗിയെ തിരിച്ചയച്ചു; ചികിത്സ നിഷേധിച്ച രോഗിക്ക് ശസ്ത്രക്രിയ നടത്തമെന്ന് മനുഷ്യാവകാശ കമ്മീഷൻ; നടപടി സ്വീകരിച്ചശേഷം മൂന്നാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കാനും നിർദ്ദേശം

കോവിഡ് 19 പ്രതിരോധത്തിന്റെ പേരിൽ കോഴിക്കോട് മെഡിക്കൽ കോളെജിൽ ശസ്ത്രക്രിയ നടത്താനാവില്ലെന്ന് പറഞ്ഞ് നിർധനനായ രോഗിയെ തിരിച്ചയച്ചു; ചികിത്സ നിഷേധിച്ച രോഗിക്ക് ശസ്ത്രക്രിയ നടത്തമെന്ന് മനുഷ്യാവകാശ കമ്മീഷൻ; നടപടി സ്വീകരിച്ചശേഷം മൂന്നാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കാനും നിർദ്ദേശം

കെ വി നിരഞ്ജൻ

കോഴിക്കോട്: കോവിഡ് 19 പ്രതിരോധത്തിന്റെ പേരിൽ നിരവധി രോഗികളെയാണ് മെഡിക്കൽ കോളെജ് ആശുപത്രിയിൽ നിന്ന് അടുത്തിടെ പറഞ്ഞയച്ചത്. ശസ്ത്രക്രിയ നിശ്ചയിച്ച രോഗികൾ വരെ ഇക്കൂട്ടത്തിലുണ്ടായിരുന്നു. വലിയ ശസ്ത്രക്രിയ കഴിഞ്ഞ രോഗികളെയാവട്ടെ മൂന്നാം ദിവസം തന്നെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത് വീട്ടിലേക്ക് അയക്കുകയും ചെയ്തു. നിർദ്ദനരായ നിരവധി രോഗികളാണ് ഇത് കാരണം പ്രതിസന്ധിയിലായത്. ഇതിനിടയിലാണ് ഇത്തരത്തിൽ ഒരു രോഗിയുടെ കാര്യത്തിൽ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ ഉണ്ടായിരിക്കുന്നത്.

കോവിഡ് 19 പ്രതിരോധത്തിന്റെ പേരിൽ കോഴിക്കോട് മെഡിക്കൽ കോളെജ് ശസ്ത്രക്രിയ നടത്താനാവില്ലെന്ന് പറഞ്ഞ് തിരിച്ചയച്ച നിർദ്ദനനായ രോഗിക്ക് ആവശ്യമെങ്കിൽ അടിയന്തിരമായി ശസ്ത്രക്രിയ നടത്തണമെന്നാണ് സംസ്ഥാന മനഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടിരിക്കുന്നത്. നടപടി സ്വീകരിച്ച ശേഷം മൂന്നാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മീഷൻ ജുഡീഷ്യൽ അംഗം പി മോഹനദാസ് ആവശ്യപ്പെട്ടു. മെഡിക്കൽ കോളെജ് മെഡിക്കൽ സൂപ്രണ്ടിനാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്.

വയനാട് ആയിരംകൊല്ലി ആറ്റുപറമ്പിൽ വീട്ടിൽ എ കെ ചന്ദന് അടിയന്തിരമായി പിത്താശ സഞ്ചിയിൽ ശസ്തക്രിയ നടത്താൻ മെഡിക്കൽ കോളെജിന് നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവർത്തകനായ ടി പി മുജീബ് റഹ്‌മാൻ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.

മെഡിക്കൽ കോളെജ് ചികിത്സ നിഷേധിച്ചതിനെ തുടർന്ന് ചന്ദ്രൻ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയെ സമീപിച്ചതായി പരാതിയിൽ പറയുന്നു. എന്നാൽ സാമ്പത്തികമായി യാതൊന്നുമില്ലാത്ത ചന്ദ്രന് ശസ്ത്രക്രിയയ്ക്ക് ആവശ്യമുള്ള പണം നൽകാനുണ്ടായിരുന്നില്ല. തന്റെ പേരിലുള്ള ഇൻഷൂറൻസ് പോളിസിൽ നിന്നും പണം എടുക്കാൻ ആശുപത്രി അധികൃതരോട് അഭ്യർത്ഥിച്ചെങ്കിലും ഇൻഷൂറൻസ് ക്ലെയിമിൽ നിന്നും ചികിത്സ നടത്താൻ ആവശ്യത്തിലധികം രോഗികളുണ്ടന്ന് പറഞ്ഞ് ചികിത്സ നിഷേധിച്ചതായി പരാതിയിൽ പറയുന്നു.

ചന്ദ്രന്റെ മകൻ ഓട്ടോറിക്ഷ ഡ്രൈവറാണ്. ലോക്ക് ഡൗണായതിനാൽ മകന്റെ കൈയിലും പണമില്ല. ചന്ദ്രന്റെ ആരോഗ്യസ്ഥിതി അനുദിനം തകർന്നു കൊണ്ടിരിക്കുന്നതായി പരാതിയിൽ പറയുന്നു. കോവിഡ് 19 പശ്ചാത്തലത്തിൽ ഗുരുതര രോഗങ്ങളുള്ളവരുടെ ചികിത്സ മുടക്കരുതെന്ന് സർക്കാർ കർശന നിർദ്ദേശം നൽകിയിട്ടും മെഡിക്കൽ കോളെജ് ചികിത്സ നിഷേധിച്ചതായി കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP