Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കേരള ഗസറ്റഡ് ഓഫീസേഴ്‌സ് യൂണിയൻ നേതാവ് മരിച്ച നിലയിൽ; നെടിയപറമ്പത്ത് ബാലകൃഷ്ണന്റെ മൃതദേഹം കണ്ടെത്തിയത് അഴിമുഖത്തോടുചേർന്നുള്ള പുഴയോരത്ത്

കേരള ഗസറ്റഡ് ഓഫീസേഴ്‌സ് യൂണിയൻ നേതാവ് മരിച്ച നിലയിൽ; നെടിയപറമ്പത്ത് ബാലകൃഷ്ണന്റെ മൃതദേഹം കണ്ടെത്തിയത് അഴിമുഖത്തോടുചേർന്നുള്ള പുഴയോരത്ത്

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്: കേരള ഗസറ്റഡ് ഓഫീസേഴ്‌സ് യൂണിയൻ(കെജിഒയു) നേതാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ചെറുവണ്ണൂർ കുണ്ടായിത്തോട് നെടിയപറമ്പത്ത് ബാലകൃഷ്ണനാണ് (55) മരിച്ചത്. വെള്ളിയാഴ്‌ച്ച രാവിലെ ഒമ്പത് മണിയോടെ അഴിമുഖത്തോടുചേർന്നുള്ള പുഴയോരത്താണ് മൃതദേഹം കണ്ടെത്തിയത്.

വ്യാഴാഴ്‌ച്ച രാത്രി പത്തരയോടെ വീട്ടിൽ നിന്നിറങ്ങിയ ബാലകൃഷ്ണൻ തിരിച്ചുവന്നിരുന്നില്ല. കാണാതായതിനേത്തുടർന്ന് പൊലീസ് തെരച്ചിൽ ആരംഭിച്ചു. രാത്രിയോടെ തന്നെ ബാലകൃഷ്ണന്റെ ബൈക്കും ചെരുപ്പും ഫറോക്ക് പാലത്തിന് സമീപം കണ്ടെത്തി. ഇതോടെ പുഴയിൽ ചാടിയതാകാമെന്ന സംശയമുയർന്നു.

മാനന്തവാടി വിദ്യാഭ്യാസ ഉപജില്ലാ ഓഫീസ് സീനിയർ സൂപ്രണ്ടായി ജോലി ചെയ്തുവരികയായിരുന്നു ബാലകൃഷ്ണൻ. കെജിഒയു മാനന്തവാടി താലൂക്ക് പ്രസിഡന്റ് ചുമതലയുണ്ട്. എൻജിഒ അസോസിയേഷൻ മുൻ സംസ്ഥാന സമിതിയംഗവും കോഴിക്കോട് ജില്ലാ പ്രസിഡന്റുമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP