Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മുൻ എംപി എ കെ പ്രേമജത്തിന്റെ മകന് കെഎഫ്‌സിയിൽ എക്‌സിക്യുട്ടീവ് ഡയറക്ടറായി സ്ഥാനക്കയറ്റം; ഇല്ലാത്ത തസ്തിക സൃഷ്ടിച്ചാണ് നിയമനമെന്ന് ആരോപണം; അന്വേഷണം ആവശ്യപ്പെട്ട് കെഎഫ്‌സി പ്രഫഷനൽ ഫോറം

മുൻ എംപി എ കെ പ്രേമജത്തിന്റെ മകന് കെഎഫ്‌സിയിൽ എക്‌സിക്യുട്ടീവ് ഡയറക്ടറായി സ്ഥാനക്കയറ്റം; ഇല്ലാത്ത തസ്തിക സൃഷ്ടിച്ചാണ് നിയമനമെന്ന് ആരോപണം; അന്വേഷണം ആവശ്യപ്പെട്ട് കെഎഫ്‌സി പ്രഫഷനൽ ഫോറം

കോഴിക്കോട്: സിപിഎമ്മിൽ മറ്റൊരു ബന്ധു നിയമനം കൂടി വിവാദമാകുന്നു. കോഴിക്കോട് മുൻ മേയറും മുൻ എംപിയും സിപിഎം നേതാവുമായ എ കെ പ്രേമജത്തിന്റെ മകൻ പ്രേംനാഥിന്റെ പുതിയ തസ്തികയാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. കേരളാ ഫിനാൻഷ്യൻ കോർപറേഷൻ ജനറൽ മാനേജരായിരുന്ന പ്രേംനാഥിനെ എക്‌സിക്യുട്ടീവ് ഡയറക്ടറായി നിയമിച്ചതാണ് വിവാദമായിരിക്കുന്നത്. ഇല്ലാത്ത തസ്തിക സൃഷ്ടിച്ച് നിയമനം നടത്തിയെന്നാണ് പ്രേംനാഥിന്റെ പേരിലുള്ള ഇപ്പോൾ പുകയുന്ന വിവാദം.

തുടക്കം മുതൽ വിവാദത്തിലായിരുന്നു കെഎഫ്‌സിയിലെ പ്രേംനാഥിന്റെ നിയമനങ്ങൾ. ജനറൽ മാനേജരായി കെഎഫ്‌സിയിൽ ജോലി നോക്കവേ തന്നെ പ്രേംനാഥിന്റെ അധികാരത്തെ കുറിച്ച് വിവാദങ്ങൾ ഉയർന്നിരുന്നു. ചെയർമാനേയും എംഡിയേയും നിയമിക്കാതെ ജനറൽ മാനേജരായ പ്രേംനാഥിന് അധികാരമെല്ലാം നൽകിക്കൊണ്ടുള്ള സിപിഎമ്മിന്റെ നടപടിയും ചോദ്യം ചെയ്യപ്പെട്ടിരുന്നു. എന്നാൽ പിണറായി സർക്കാർ അധികാരത്തിലെത്തിയയുടൻ പ്രേംനാഥിന് എംഡിയുടെ ചുമതല നൽകുകയായിരുന്നു. കെഎഫ്സി ആക്ട് പ്രകാരം ഡയറക്ടർ ബോർഡ് അംഗമല്ലാത്ത ഒരുദ്യോഗസ്ഥന് എംഡിയുടെ ചുമതല നൽകാനാവില്ല. ഐഎഎസുകാരനാണ് എംഡിയായി നിയമിക്കപ്പെടുന്നത്. ഇതെല്ലാം അവഗണിച്ചാണ് പ്രേംനാഥിന് അധികാരം നൽകിയത്.

ഇതുവരെ കെഎഫ്‌സിയിൽ എക്‌സിക്യുട്ടീവ് ഡയറക്ടർ തസ്തിക ഇല്ലാതിരുന്ന സ്ഥാനത്താണ് പ്രേംനാഥിനെ പുതിയ എക്‌സിക്യുട്ടീവ് ഡയറക്ടറായി നിയമിച്ചത്. ചട്ടപ്രകാരം സർക്കാർ അനുമതിയോടെ മാത്രമേ പുതിയ തസ്തിക സൃഷ്ടിക്കാൻ പാടുള്ളൂ. ഇതു മറികടന്ന് ബോർഡ് പ്രേംനാഥിനെ നിയമിക്കുകയായിരുന്നു. ആദ്യം നിയമനം നൽകിട്ടി പിന്നീടു സർക്കാർ ഉത്തരവു വഴി ക്രമപ്പെടുത്തുകയാണു ലക്ഷ്യമെന്നാണ് ഉയർന്നിരിക്കുന്ന ആരോപണം. എന്നാൽ ഉന്നതതല മാനേജ്‌മെന്റ് ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ജനറൽ മാനേജർ തസ്തികയുടെ പേരുമാറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടർ എന്നാക്കിയതാണെന്നും കോർപറേഷൻ നൽകുന്ന വിശദീകരണം.

ജനറൽ മാനേജരായിരുന്ന പ്രേംനാഥ് എക്‌സിക്യുട്ടീവ് ഡയറക്ടറായതോടെ ഒഴിവു വന്ന ജിഎം തസ്തികയിൽ അടുപ്പക്കാരന് നിയമനം നൽകിയതും വിവാദമായിട്ടുണ്ട്. പുതിയ തസ്തിക നിയമപ്രകാരം സൃഷ്ടിക്കാതെ ഉയർന്ന തസ്തികയുടെ പേരു നൽകി സിപിഎം നേതാവിന്റെ മകനു കുറുക്കുവഴിയിലൂടെ നിയമനം നൽകിയതു സർക്കാർ അറിവോടെ നടന്ന ബന്ധുനിയമനമാണെന്നും ഇതിനെതിരെ കെഎഫ്‌സി പ്രഫഷനൽ ഫോറം ഹൈക്കോടതിയെ സമീപിക്കുമെന്നും സംസ്ഥാന പ്രസിഡന്റ് വി.പ്രതാപചന്ദ്രൻ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP