Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കെവിൻ സ്നേഹിക്കുകമാത്രമേ ചെയ്തുള്ളൂ;'കൈയിൽ അഴിമതിയുടെ കറപുരളാത്തവർ ഇപ്പോൾ രംഗത്തിറങ്ങി പ്രവർത്തിക്കണമെന്ന് സികെ വിനീത്; ജാതിയാണ് കെവിനെ കൊന്നത്,' ആരെങ്കിലും അത് പറഞ്ഞേ തീരൂവെന്നും സി.കെ തുറന്നടിച്ചു

കെവിൻ സ്നേഹിക്കുകമാത്രമേ ചെയ്തുള്ളൂ;'കൈയിൽ അഴിമതിയുടെ കറപുരളാത്തവർ ഇപ്പോൾ രംഗത്തിറങ്ങി പ്രവർത്തിക്കണമെന്ന് സികെ വിനീത്; ജാതിയാണ് കെവിനെ കൊന്നത്,' ആരെങ്കിലും അത് പറഞ്ഞേ തീരൂവെന്നും സി.കെ തുറന്നടിച്ചു

കൊച്ചി: ദുരഭിമാനക്കൊലയിൽ ജീവൻ നഷ്ടമായ കെവിന്റെ ബന്ധുക്കൾക്ക് പിന്തുണയറിയിച്ച് ഫുട്ബോൾ താരം സി.കെ വിനീത്. കെവിനെ കൊന്നത് രാഷ്ട്രീയമോ ബ്യൂറോക്രസിയോ ആണെന്ന് പറയുമ്പോൾ അതിന്റെ യഥാർത്ഥ കാരണത്തിൽ നിന്ന് വഴുതിപ്പോകുകയാണ് മാധ്യമങ്ങളും സമൂഹവുമെന്ന് സി.കെ വിനീത് തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിച്ചു. കെവിൻ സ്‌നേഹിക്കുക മാത്രമെ ചെയ്തുള്ളു.

മാധ്യമങ്ങൾ എന്തുകൊണ്ടാണ് കൊലപാതകത്തിന്റെ യഥാർത്ഥകാരണം ജാതി വിദ്വേഷമാണെന്ന് പറയാൻ മടിക്കുന്നതെന്ന് തനിക്ക് മനസിലാകുന്നില്ലെന്നും വിനീത് ആശങ്ക പ്രകടിപ്പിച്ചു.'എഴുതുന്നവരും, പറയുന്നവരും ജാതിവെറിയുടെ ഇരയാണ് കെവിൻ എന്നു പറയുന്നതോ, അതിന്റെ പ്രാധാന്യം മനസിലാക്കുന്നതോ ഇല്ല. പക്ഷെ ആരെങ്കിലും അത് പറഞ്ഞേ തീരൂ,'

'കെവിന്റെ കുടുംബ കടന്നുപോകുന്ന അവസ്ഥയോ അവരുടെ ദുഃഖമോ തനിക്ക് സങ്കൽപിക്കാൻ പോലും കഴിയുന്നില്ല. ഇതിനെ തരണം ചെയ്യാനുള്ള കരുത്ത് അവർക്കുണ്ടാകട്ടെ എന്നു ഈ അവസരത്തിൽ താൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. കൈയിൽ അഴിമതിയുടെ കറപുരളാത്തവർ ഇപ്പോൾ രംഗത്തിറങ്ങി പ്രവർത്തിക്കണമെന്നും വിനീത് തന്റെ കുറിപ്പിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP