Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിച്ചാൽ യുഡിഎഫ് തരംഗമുണ്ടാകുമെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കുമ്പോൾ കോൺഗ്രസ് അധ്യക്ഷൻ കേരളത്തിൽ മത്സരിക്കുന്നത് തെറ്റായ സന്ദേശമാണ് നൽകുന്നതെന്ന് പിണറായി; രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വം എൽഡിഎഫ് ഭയക്കുന്നില്ലെന്ന് കോടിയേരി ബാലകൃഷ്ണൻ; കോട്ടയത്തെ സീറ്റ് മോഹം പൂവണിയാത്ത വേളയിലും കോൺഗ്രസ് അധ്യക്ഷനെ സന്തോഷത്തോടെ സ്വാഗതം ചെയ്ത് പി.ജെ.ജോസഫ്

രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിച്ചാൽ യുഡിഎഫ് തരംഗമുണ്ടാകുമെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കുമ്പോൾ കോൺഗ്രസ് അധ്യക്ഷൻ കേരളത്തിൽ മത്സരിക്കുന്നത് തെറ്റായ സന്ദേശമാണ് നൽകുന്നതെന്ന് പിണറായി; രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വം എൽഡിഎഫ് ഭയക്കുന്നില്ലെന്ന് കോടിയേരി ബാലകൃഷ്ണൻ; കോട്ടയത്തെ സീറ്റ് മോഹം പൂവണിയാത്ത വേളയിലും കോൺഗ്രസ് അധ്യക്ഷനെ സന്തോഷത്തോടെ സ്വാഗതം ചെയ്ത് പി.ജെ.ജോസഫ്

മറുനാടൻ ഡെസ്‌ക്‌

ആലപ്പുഴ : ലോക്‌സഭാ തിരഞ്ഞെടുപ്പ് ഗോദായിലേക്ക് സ്ഥാനാർത്ഥികളെ കോൺഗ്രസ് ഓരോന്നായി നിശ്ചയിച്ച് വന്നതിന് പിന്നാലെയാണ് ഏവരേയും അത്ഭുതപ്പെടുത്തി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുമെന്ന വാർത്ത പുറത്ത് വന്നത്. വയനാട്ടിൽ ആദ്യം സീറ്റ് ലഭിച്ച ടി. സിദ്ദീഖടക്കും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അടക്കമുള്ള നേതാക്കൾ രാഹുലിന്റെ വരവിനെ സ്വാഗതം ചെയ്തിരിക്കുന്ന അവസരത്തിൽ തന്നെയാണ് ഇതിനെ കടുത്ത ഭാഷയിൽ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും രംഗത്തെത്തിയത്.

രാഹുൽ വയനാട്ടിൽ മത്സരിക്കുന്നതോടു കൂടി കേരളത്തിൽ യുഡിഎഫ് തരംഗമുണ്ടാകുമെന്നും 20 സീറ്റിലും യുഡിഎഫ് വിജയിക്കുമെന്നുമാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടത്. ഇതോടെ ദക്ഷിണേന്ത്യയിൽ കുതിച്ച് ചാട്ടുമുണ്ടാകുമെന്നും രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുക എന്നത് പെട്ടന്നുള്ള ആവശ്യമല്ലെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല രാഹുലിന്റെ മത്സരവുമായി ബന്ധപ്പെട്ട് കോടിയേരി ബാലകൃഷ്ണൻ നടത്തുന്ന പ്രതികരണങ്ങൾ മോഹഭംഗം വന്നയാളുടെ പ്രതികരണങ്ങളാണെന്നും ചെന്നിത്തല പറഞ്ഞു.

കോട്ടയത്ത് സീറ്റ് മോഹം നടന്നില്ലെങ്കിലും ഏറെ സന്തോഷത്തോടെയാണ് രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നതിനെ കേരളാ കോൺഗ്രസ് (എം) വർക്കിങ് ചെയർമാൻ പി.ജെ.ജോസഫ് എംഎൽഎ സ്വാഗതം ചെയ്തത്. തമിഴ്‌നാടിന്റെയും, കർണാടകയുടെയും അതിർത്തി പങ്കിടുന്ന വയനാട് മണ്ഡലത്തിൽ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായ രാഹുൽ മത്സരിക്കുന്നത് ഈ സംസ്ഥാനങ്ങളിൽ ഉൾപ്പെടെ കോൺഗ്രസിനു ഗുണകരമാകുമെന്നുാണ് ജോസഫ് വ്യക്തമാക്കിയത്.

ഡിസിസി പ്രസിഡന്റ് ഐ.സി ബാലകൃഷ്ണനും രാഹുലിന്റെ വരവിനെ സ്വാഗതം ചെയ്തു. സംസ്ഥാനത്ത് ഇതുവരെ ലഭിക്കാത്ത വലിയ ഭൂരിപക്ഷം വയനാട്ടിൽ നിന്ന് രാഹുൽ ഗാന്ധിക്ക് ലഭിക്കുമെന്നും. കാർഷിക ജില്ലയായ വയനാടിന് ഇത് ഏറെ ഗുണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാഹുൽ ഗാന്ധിക്കായി വയനാട് മണ്ഡലത്തിൽ പ്രവർത്തകർ വോട്ടഭ്യർത്ഥന നടത്തുമെന്ന് യുഡിഎഫ് കൺവീനർ എൻ.ഡി. അപ്പച്ചൻ അറിയിച്ചു.

രാഹുൽ മത്സരിക്കുന്നത് തെറ്റായ സന്ദേശമെന്ന് പിണറായി...എൽഡിഎഫ് ഭയപ്പെടുന്നില്ലെന്ന് കോടിയേരി

രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നത് തെറ്റായ സന്ദേശമാണ് നൽകുന്നതെന്നും അഖിലേന്ത്യാ തലത്തിൽ ബിജെപിയെ നേരിടുമെന്ന് പറയുന്ന കോൺഗ്രസ് കേരളത്തിൽ സിപിഎമ്മിനോടാണ് മത്സരിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അവകാശപ്പെട്ടു. ബിജെപി ജയിച്ചാലും വേണ്ടില്ല ഇടതുപക്ഷത്തെ തകർത്താലും മതിയെന്നാണ് കോൺഗ്രസ് കരുതുന്നതെന്നും ദേശീയ രാഷ്ട്രീയത്തിൽ ഇത് എന്ത് സന്ദേശമാണ് നൽകുന്നതെന്ന് കോൺഗ്രസ് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നല്ല ആത്മവിശ്വാസത്തിൽ തന്നെയാണ് ഇടതു സ്ഥാനാർത്ഥികൾ മത്സര രംഗത്തുള്ളതെന്നും വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിക്കുന്നതിൽ ഭയപ്പെടുന്നില്ലെന്നുമാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അഭിപ്രായപ്പെട്ടത്. രാഹുൽ വയനാട്ടിൽ മത്സരിക്കുന്നത് കോൺഗ്രസിന് ആത്മവിശ്വാസം നഷ്ടപ്പെട്ടതിന്റെ തെളിവാണെന്നും ശക്തമായ മത്സരം തന്നെ നടത്തുമെന്നും കോടിയേരി വ്യക്തമാക്കി. അമേഠിയിൽ താൻ സുരക്ഷിതനല്ലെന്ന് രാഹുൽ മനസിലാക്കിയെന്നും പരാജയ ഭീതിയിൽ നിന്നുണ്ടായ തീരുമാനമാണ് ഇതെന്നും കോടിയേരി കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP