Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

തീയറ്റർ കാത്ത് മലയാളം സിനിമകൾ; റിലീസിന് ഒരുങ്ങുന്നത് 70ലധികം ചിത്രങ്ങൾ; സൂഫിയും സുജാതയ്ക്കും പിന്നാലെ ഒ.ടി.ടി പരീക്ഷണത്തിന് ഒരുങ്ങി മലയാള സിനിമ  

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കോറോണ കാലം കഴിഞ്ഞ് തീയറ്റർ തുറക്കാൻ കാത്ത് മലാള സിനിമകൾ. എഴുപതിലേറെ സിനിമകളാണ് റിലീസിങ്ങിനായി കാത്തിരിക്കുന്നത്. ഇവയിൽ ഷൂട്ടിങ്ങും പോസ്റ്റ് പ്രൊഡക്ഷനും പൂർത്തിയാക്കിയവ നാൽപത്.റിലീസിങ് അനിശ്ചിതത്വം നീളുന്നതോടെ ഒ.ടി.ടി. (ഓവർ ദി ടോപ്) പ്ലാറ്റ്‌ഫോംവഴി പുറത്തിറക്കാനൊരുങ്ങുകയാണ് ഇക്കൂട്ടത്തിലെ ചെറുസിനിമകൾ. ടൊവിനോ തോമസിന്റെ പുതിയ സിനിമ ഉൾപ്പെടെയുള്ളവ ഒ.ടി.ടി. വഴി റിലീസ് ചെയ്യാൻ ധാരണയായി. 31 സിനിമകളാണ് പോസ്റ്റ്‌പ്രൊഡക്ഷൻ ഘട്ടത്തിലെത്തി നിൽക്കുന്നത്.

ജയസൂര്യയുടെ 'സൂഫിയും സുജാതയും' നേടിയ ഒ.ടി.ടി. വിജയത്തിനുപിന്നാലെ ടൊവിനോ തോമസിനെ നായകനാക്കി ജിയോ ബേബി സംവിധാനംചെയ്ത 'കിലോമീറ്റേഴ്‌സ് ആൻഡ് കിലോമീറ്റേഴ്‌സ്' ഒ.ടി.ടി. വഴി റിലീസ്‌ചെയ്യും. ഡിസ്‌നി-ഹോട്ട്സ്റ്റാർ വഴിയാണ് 17-ന് പുറത്തിറങ്ങുക.

ജാക്കി എസ്. കുമാർ സംവിധാനംചെയ്ത 'ടു സ്റ്റേറ്റ്‌സ്', വിപിൻ ആറ്റ്ലി സംവിധാനംചെയ്ത 'മ്യൂസിക്കൽ ചെയർ' എന്നിവ ഒ.ടി.ടി. വഴി റിലീസ് ചെയ്യും. മെരിലാൻഡിന്റെ ബാനറിൽ വൈശാഖ് സുബ്രഹ്മണ്യൻ നിർമ്മിച്ച 'സാജൻ ബേക്കറി'യുടെ ഓൺലൈൻ റിലീസിങ്ങിന് താത്പര്യം പ്രകടിപ്പിച്ച് വിവിധ കമ്പനികൾ രംഗത്തുണ്ട്.

സെൻസർ സർട്ടിഫിക്കറ്റ് വേണ്ടാ എന്നതുകൊണ്ട് നൂലാമാലകൾ ഒഴിവാക്കി സിനിമകളെ ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ എത്തിക്കാമെന്നത് ഒ.ടി.ടി.യുടെ ഗുണമാണ്. എങ്കിലും പല ഘട്ടങ്ങൾ കടന്നാലേ ഈ റിലീസിങ് സാധ്യമാകൂ. നെറ്റ്ഫ്ളിക്‌സ് ഉൾപ്പെടെയുള്ളവർക്ക് സിനിമയുടെ സംക്ഷിപ്തരൂപം അയച്ചുകൊടുക്കുകയും അവർക്ക് സാധ്യത തോന്നുകയും വേണം. ഒ.ടി.ടി.വഴി പ്രേക്ഷകൻ തുടർച്ചയായി 30 മിനിറ്റെങ്കിലും സിനിമ കണ്ടാലേ നിർമ്മാതാവിന് ഗുണമുണ്ടാകൂ.

ലോക്ഡൗൺ നീളുന്നതോടെ 400 കോടിയിലേറെ രൂപയാണ് ഈ രംഗത്ത് മരവിച്ചുകിടക്കുന്നത്. പൂർത്തിയാക്കിയും പകുതിക്ക് മുടങ്ങിയും നിൽക്കുന്ന സിനിമകളിൽ മിക്കവയും പലിശയ്ക്കാണ് ഫണ്ട് സ്വരൂപിച്ചത്. വർഷത്തിൽ 150 സിനിമകൾവരെ റിലീസ് ചെയ്തിരുന്ന കേരളത്തിൽ ഇക്കൊല്ലം മാർച്ച് വരെ 42 സിനിമകളാണ് ഇറങ്ങിയത്.

വലിയ സിനിമകൾ തിയേറ്ററിൽ കാണണം

തിയേറ്ററുകളുടെ നിലനിൽപ്പിന് ഓൺലൈൻ റിലീസുകൾ ഭീഷണിയാവില്ല. ലോകത്താകമാനം ഒ.ടി.ടി. റിലീസുകൾ നടക്കുന്നുണ്ട്. ചെറിയ മുതൽമുടക്കുള്ള സിനിമകളാണ് അവരും ലക്ഷ്യമിടുന്നത്. സാങ്കേതികനിലവാരമുള്ള ബിഗ് ബജറ്റ് ചിത്രങ്ങൾ തിയേറ്റർ അനുഭവത്തിലൂടെ ആസ്വദിക്കാനാണ് പ്രേക്ഷകർക്ക് താത്പര്യം. കുടുംബത്തിനും കൂട്ടുകാർക്കുമൊപ്പം ആസ്വദിക്കാവുന്ന ഏറ്റവും ചെലവുകുറഞ്ഞ ഉല്ലാസമാണ് സിനിമ. സിനിമയുടെ ഉത്സവാന്തരീക്ഷം തിരികെവരാൻ കാത്തിരിക്കുകയാണ്.

-സംവിധായകൻ പ്രിയദർശൻ

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP