Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കനത്തമഴയിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള മരമുത്തശ്ശി കടപുഴകി; യാത്രയായത് ആരേയും ഉപദ്രവിക്കാതെ; കടപുഴകി വീണത് ഇന്നലെ രാത്രിയോടെ

മറുനാടൻ ഡെസ്‌ക്‌

ആലപ്പുഴ: കനത്തമഴയിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള മരമുത്തശ്ശി കടപുഴകി വീണു.കായംകുളം എരുവ ക്ഷേത്രത്തിനു പടിഞ്ഞാറ് മാവിലേത്ത് ജംഗ്ഷനിൽ നിന്ന അരയാലും മാവുമാണ് (ആത്മാവ്) കഴിഞ്ഞ ദിവസം രാത്രി രണ്ടു മണിക്ക് ശേഷം ശക്തമായ കാറ്റിലും മഴയിലും മറിഞ്ഞുവീണത്.

മൂന്ന് റോഡുകളുടെ മധ്യഭാഗത്ത് പ്രൗഢിയോടെ തല ഉയർത്തി വഴികാട്ടിയായി നിന്ന മരമുത്തശ്ശിയാണ് മറിഞ്ഞുവീണത്. ഒരു വശത്ത് നിരവധി കുട്ടികൾ പഠിക്കുന്ന മാവിലേത്ത് ഗവ. എൽപി സ്‌കൂളും മറുവശത്ത് നിരവധി വീടുകളുമാണ്. എന്നാൽ വീഴ്ചയിലും ആർക്കും നാശം വിതച്ചില്ല മരമുത്തശ്ശി. അർധരാത്രിയിൽ കടപുഴകി റോഡിലേക്കു തന്നെ മറിഞ്ഞുവീഴുകയായിരുന്നു.

മാവിന്റെയും ആലിന്റെയും സൗഹ്യദവാസം കൊണ്ടുതന്നെയാവണം, മാവിലേത്ത് എന്ന പേരിൽ പ്രദേശം വർഷങ്ങളായി അറിയപ്പെടുന്നത്. പ്രദേശത്തെ ഏറ്റവും പ്രായമായവർക്ക് പോലും ഓർമ്മയിൽ മരമുത്തശ്ശിയുടെ പ്രായം പറയാനാകുന്നില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP