Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202019Monday

വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ അനില തോമസ് മുസ്ലിം ലീഗിൽ ചേർന്നു; ലീഗിൽ ചേർന്നത് പാർട്ടിയിൽ നിന്ന് രാജി വച്ച്

മറുനാടൻ ഡെസ്‌ക്‌

കൽപറ്റ: വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ അനില തോമസ് മുസ്ലിം ലീഗിൽ ചേർന്നു.ലോക്താന്ത്രിക് ജനതാദൾ ജില്ലാ കമ്മറ്റി അംഗമായിരുന്ന പാർട്ടിയിൽ നിന്ന് രാജിവച്ചാണ് മുസ്ലിം ലീഗിൽ ചേർന്നത്.

ലീഗ് ജില്ലാ പ്രസിഡണ്ട് പിപിഎ കരീം മെമ്പർഷിപ്പ് നൽകി. ജില്ല ജനറൽ സെക്രട്ടറി കെകെ അഹമ്മദ് ചടങ്ങിൽ സ്വാഗതം പറഞ്ഞു.

മേപ്പാടി, മൂപ്പൈനാട് പഞ്ചായത്തുകൾ ഉൾപ്പെടുന്ന ഡിവിഷനെയാണ് അനില ജില്ലാ പഞ്ചായത്തിൽ പ്രതിനിധാനം ചെയ്യുന്നത്. യുഡിഎഫ് സ്ഥാനാർത്ഥിയായാണ് വിജയിച്ചതെന്നും അതേ രാഷ്ട്രീയ സംവിധാനത്തിൽ തുടരാനാണ് ആഗ്രഹിക്കുന്നതെന്നുമാണ് അനിലയുടെ പ്രതികരണം

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP