Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സംസ്ഥാന ബഡ്ജറ്റ് വ്യാപാര ദ്രോഹമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി; വ്യപാര മേഖലയെ ബജറ്റിൽ അവഗണിച്ചെന്ന് പ്രസിഡന്റ് നസിറുദ്ദീൻ; ചെറുകിട വ്യാപാരികൾക്ക് ജിഎസ്ടി രജിസ്‌ട്രേഷൻ വേണ്ടെന്ന നിയമം കേരളത്തിൽ നടപ്പിലാക്കിയത് സ്വാഗതാർഹമെന്നും പ്രസിഡന്റ്

സംസ്ഥാന ബഡ്ജറ്റ് വ്യാപാര ദ്രോഹമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി; വ്യപാര മേഖലയെ ബജറ്റിൽ അവഗണിച്ചെന്ന് പ്രസിഡന്റ് നസിറുദ്ദീൻ; ചെറുകിട വ്യാപാരികൾക്ക് ജിഎസ്ടി രജിസ്‌ട്രേഷൻ വേണ്ടെന്ന നിയമം കേരളത്തിൽ നടപ്പിലാക്കിയത് സ്വാഗതാർഹമെന്നും പ്രസിഡന്റ്

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്: ധനമന്ത്രി ടി.എം. തോമസ് ഐസക് അവതരിപ്പിച്ച സംസ്ഥാന ബജറ്റ് വ്യാപാര ദ്രോഹ ബജറ്റാണെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി. നസിറുദ്ദീൻ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. നവകേരള സൃഷ്ടിക്കായി 27 വിഭാഗങ്ങൾക്ക് പരിഗണനയും സാമ്പത്തികവും നൽകിയപ്പോൾ കേരള ഗവൺമെന്റിന് ഏറ്റവും കൂടുതൽ സാമ്പത്തിക സ്രോതസ് നൽകുന്ന വ്യാപാര മേഖലയെ പൂർണമായും ബജറ്റിൽ അവഗണിച്ചിരിക്കുകയാണ്. സ്വർണത്തിനും ആഡംബര വസ്തുക്കൾക്കും പ്രളയ സെസ് ഏർപ്പെടുത്തിയത് വ്യാപാര മേഖലയെ പ്രതികൂലമായി ബാധിക്കും. കേരളത്തിലെ വ്യാപാരം സമീപ സംസ്ഥാനങ്ങളിലേക്ക് നീങ്ങും.

പ്രളയക്കെടുതി കൊണ്ടും, നിപ്പ കൊണ്ടും നോട്ട് നിരോധനം കൊണ്ടും സാമ്പത്തിക മേഖലയിൽ 15% വർധന ഉണ്ടാകേണ്ട നികുതി വർധനവ് ഉണ്ടായില്ല എന്നത് മാത്രം മതിയായിരുന്നു വ്യാപാര മേഖലയെ ബജറ്റിൽ പരിഗണിക്കാൻ. എന്നാൽ അതുണ്ടായില്ല. ആയിരക്കണക്കിന് കോടിരൂപ നാശനഷ്ടമുണ്ടായ വ്യാപാരമേഖലക്ക് 10 കോടി രൂപ ക്ഷേമനിധിയിലേക്ക് അനുവദിച്ചതുകൊണ്ട് യാതൊരുനേട്ടവുമുണ്ടാകുകയില്ല. കേന്ദ്രഗവൺമെന്റ് 40 ലക്ഷത്തിന് ചുവടെയുള്ള ചെറുകിട വ്യാപാരികൾക്ക് ജിഎസ്ടി രജിസ്‌ട്രേഷൻ വേണ്ട എന്ന നിയമം കേരളത്തിൽ നടപ്പിലാക്കിയത് സ്വാഗതാർഹമാണ്.

ഇതര സംസ്ഥാനങ്ങളിൽ നിന്ന് ലോറിക്കണക്കിന് വരുന്ന സാധനങ്ങൾക്ക് പരിശോധന സമ്പ്രദായം ഏർപ്പെടുത്തിയതിനെ ഞങ്ങൾ എതിർക്കുന്നില്ല. എന്നാൽ ചെറുകിട വ്യാപാരസ്ഥാപനങ്ങളിൽ പോലും ടെസ്റ്റ് പർച്ചേസ് എന്ന് പറഞ്ഞ് സെൻട്രൽ- എക്‌സൈസ് വകുപ്പ് ഉദ്യോഗസ്ഥന്മാരുടെ സഹകരണത്തോട് കൂടി കേരളത്തിലെ നികുതി ഉദ്യോഗസ്ഥന്മാർ നടത്തുന്ന നടപടിയെ എതിർക്കുക തന്നെ ചെയ്യുമെന്നും നസിറുദ്ദീൻ. വാറ്റ് നിയമത്തിലെ കോംബൗണ്ടിങ് ഏർപ്പെടുത്തിയത് പഴയ ആംനെസ്റ്റി സ്‌കീം മാറ്റി വർഷത്തിൽ ഇത്രരൂപ എന്നുള്ള മുൻകാല ആംനെസ്റ്റി സ്‌കീമാണ് നടപ്പിലാക്കേണ്ടത്.

അല്ലാതെ ഉദ്യോഗസ്ഥന്മാർ ഏകപക്ഷീയമായി നിർണ്ണയിച്ച നടപടിക്ക് മേൽ 30 ശതമാനം അടക്കണമെന്നും പലിശയും പിഴപലിശയും ഒഴിവാക്കിതരാമെന്ന് പറഞ്ഞതും ആംനെസ്റ്റി തത്വങ്ങൾക്ക് എതിരാണ്. പലിശ നിരക്ക് കുറച്ച് വ്യാപാരികൾക്ക് പണം ലഭ്യമാക്കുമെന്ന് പറഞ്ഞ ബജറ്റിൽ മണി ലെൻഡിങിന് 18 ശതമാനം പലിശ വാങ്ങാമെന്ന നിർദ്ദേശം വ്യാപാരികൾക്ക് ദ്രോഹമായിരിക്കും. കുടുംബശ്രീയ്ക്ക് നൽകുന്ന തരത്തിലുള്ള വായ്പകൾ വ്യാപാരികൾക്കും നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വാർത്താസമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി കെ. സേതുമാധവൻ, കെപി. അബ്ദുറസാഖ്, എ.വി എം. കബീർ, സി.ജെ. ടെന്നിസൺ എന്നിവരും പങ്കെടുത്തു.    

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP