Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സംസ്ഥാനത്ത് ഉഷ്ണ തരംഗത്തിന് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം; പാലക്കാട്, പുനലൂർ, കോട്ടയം ജില്ലകൾക്ക് ജാഗ്രത

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് ഉടൻ മഴ ലഭിച്ചില്ലെങ്കിൽ ഉഷ്ണ തരംഗത്തിന് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അതിതീവ്രമായി അന്തരീക്ഷ താപനില ഉയരുന്ന പശ്ചാത്തലത്തിലാണ് കാലാവസ്ഥാ ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. പാലക്കാട്, പുനലൂർ, കോട്ടയം എന്നിവടങ്ങളിലാണ് ഉഷ്ണതരംഗം അനുഭവപ്പെടാൻ സാധ്യത കൂടുതൽ.

പ്രധാന നഗരങ്ങളിലെല്ലാം താമനില 37ഡിഗ്രി സെൽഷ്യസ് കടന്നു. ഇനിയും മഴ ലഭിച്ചില്ലെങ്കിൽതാപനില 40 ഡിഗ്രി വരെ ഉയരുമെന്നും മുന്നറിയിപ്പുണ്ട്. 2016ലാണ് സംസ്ഥാനത്ത് ആദ്യമായ് ഉഷ്ണ തരംഗം അനുഭവപ്പെട്ടത്. വെയിലത്ത് ജോലി ചെയ്യുന്നവർ സൂര്യാഘാതം ഏൽക്കാതെ ശ്രദ്ധിക്കണ?മെന്ന് ദുരന്ത നിവാരണ അഥോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ചൂട് മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ ഒഴിവാക്കാൻ മുൻകരുതൽ സ്വീകരിക്കണമെന്നും നിർദേശമുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP