Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

തൃശ്ശൂരിൽ മിന്നൽ ചുഴലിയും കനത്ത മഴയും; തെങ്ങും മരങ്ങളും കടപുഴകി വീണു; ആയിരത്തിലേറെ വാഴകൾ നശിച്ചു; വൈദ്യുതി ബന്ധം തകർന്നു; വ്യാപക നാശനഷ്ടം

തൃശ്ശൂരിൽ മിന്നൽ ചുഴലിയും കനത്ത മഴയും; തെങ്ങും മരങ്ങളും കടപുഴകി വീണു; ആയിരത്തിലേറെ വാഴകൾ നശിച്ചു; വൈദ്യുതി ബന്ധം തകർന്നു; വ്യാപക നാശനഷ്ടം

മറുനാടൻ മലയാളി ബ്യൂറോ

തൃശ്ശൂർ: തൃശ്ശൂർ കൊടകര വെള്ളിക്കുളങ്ങര മേഖലയിൽ മിന്നൽ ചുഴലിയും കനത്ത മഴയും. കൊപ്ലിപ്പാടം, കൊടുങ്ങാ മേഖലയിലാണ് ശക്തമായ കാറ്റുവീശിയത്. പ്രദേശത്ത് വ്യാപക നാശനഷ്ടങ്ങളുണ്ടായി. വെള്ളികുളങ്ങര ഭാഗത്താണ് മിന്നൽ ചുഴലി അതിശക്തമായി വീശിയത്.

മൂന്ന് മിനിറ്റോളം നീണ്ട മിന്നൽ ചുഴലിയിൽ വലിയതോതിലുള്ള നാശനഷ്ടങ്ങളാണ് ഉണ്ടായത്. വാഴകൃഷി ധാരാളമുള്ള പ്രദേശമാണ് ഇത്. കാറ്റിൽ 1500-ലേറെ നേന്ത്രവാഴകൾ നശിച്ചതായാണ് വിവരം. നാശനഷ്ടം ഇതിലും കൂടാനാണ് സാധ്യതയെന്നാണ് വിവരം. തെങ്ങും മറ്റു മരങ്ങളുൾപ്പെടെയുള്ളവ മറിഞ്ഞുവീണിട്ടുണ്ട്. ഈ പ്രദേശത്തെ വൈദ്യുതി ബന്ധം പൂർണ്ണമായും വിഛേദിച്ചിരിക്കുകയാണ്.

മരങ്ങൾ വീണ് രണ്ട് വീടുകൾക്ക് ഭാഗികമായി തകരാറുകൾ സംഭവിച്ചിട്ടുണ്ട്. നാശനഷ്ടങ്ങൾ സംബന്ധിച്ച് വിശദ വിവരങ്ങൾ ശേഖരിച്ചുവരുന്നു. റവന്യൂ ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ എത്തി കണക്കുകൾ ശേഖരിച്ചതിന് ശേഷമേ നാശനഷ്ടം സംബന്ധിച്ച കൃത്യമായ കണക്കുകൾ ലഭ്യമാകൂ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP